“ഇപ്പോൾ നമ്മൾ പതിനാല് പേരുണ്ട്. നമ്മൾ രണ്ട് സംഘമായി പിരിഞ്ഞ് ആ രണ്ട് വീട്ടിലും ഒരേസമയം ആക്രമിക്കണം. വാണിയും രാധികയും രണ്ട് സംഘങ്ങളിലായി ഉണ്ടാവണം. ഇതാണ് എന്റെ അഭിപ്രായം. ഇനി ആര്‍ക്ക് വേണമെങ്കിലും അഭിപ്രായം പറയാം.” അത്രയും പറഞ്ഞിട്ട് അച്ഛൻ എല്ലാവരെയും നോക്കി.
“രണ്ട് ചെകുത്താന്‍മാര്‍ ഉള്ള വീട്ടില്‍ പത്ത് പേരും ഒരു ചെകുത്താന്‍ ഉള്ളിടത്ത് നാല് പേരും ആക്രമിക്കണം.” അഡോണി പറഞ്ഞു. എന്നിട്ട് എന്തോ ഓര്‍ത്തത് പോലെ അയാൾ എന്നെ നോക്കി ചോദിച്ചു, “ഈ പുതിയ രണവാൾ കൊണ്ട് ഈ മൂന്നാം തര ചെകുത്താന്‍മാരെ കൊല്ലാന്‍ കഴിയുമെന്ന് റോബിക്ക് ഉറപ്പുണ്ടോ?”
“അതേ, കൊല്ലാന്‍ കഴിയും.” ഞാൻ പറഞ്ഞു. ഉടനെ അയാളുടെ മുഖത്ത് ആശ്വാസം കണ്ടു.
“ബാൽബരിത് ഉള്ളിടത്ത് ഞാൻ ഒറ്റക്ക് പോകാം. രണ്ട് ചെകുത്താന്‍മാര്‍ ഉള്ളിടത്ത് നിങ്ങള്‍ എല്ലാവരും ഒരുമിച്ച് പൊയ്ക്കോളൂ.” ഞാൻ പറഞ്ഞു.
“ഞാനും നിങ്ങള്‍ക്കൊപ്പം വരും.” വാണി വാശിയോടെ പറഞ്ഞു.
“റോബി ഒറ്റക്ക് പോകേണ്ട. വാണിയും അഡോണിയും കൂടെ വരട്ടെ. അതാണ് നല്ലത്. ബാക്കിയുള്ള ഞങ്ങൾ പതിനൊന്ന് പേരും രണ്ട് ചെകുത്താന്‍ മാരുടെ വാസസ്ഥലത്ത് പോകാം.” അച്ഛൻ തീര്‍ത്ത് പറഞ്ഞു.
ഞാൻ എന്തെങ്കിലും പറയും മുന്നേ ഓരോരുത്തരായി വേഗത്തിൽ പുറത്തേക്ക് നടന്ന് നീങ്ങി.
“ബാൽബരിത് എന്ന പേര് കേട്ടത് മുതലേ, ആ ചെകുത്താനിൽ നിന്നും നിങ്ങള്‍ക്ക് ഒരു ആപത്തും ഉണ്ടാവില്ല എന്ന തോന്നല്‍ മാത്രമാണ് എന്റെ മനസില്‍ ഉദിച്ചത്. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് എനിക്ക് മനസ്സിലാവുന്നില്ല, പക്ഷേ എന്തുതന്നെ ആയാലും നിങ്ങൾ സൂക്ഷിക്കണം.” രാധിക ചേച്ചി അത്രയും പറഞ്ഞിട്ട് വേഗം നടന്ന് നീങ്ങി.
“രാധിക ചേച്ചി……” ഞാൻ ഉറക്കെ വിളിച്ചു. അവർ തിരിഞ്ഞ് നോക്കി. എന്നിട്ട് തിരികെ വന്നു.
ഒരു വള എടുത്ത് ഞാൻ അവർക്ക് കൊടുത്തിട്ട് അതിന്റെ ഉപയോഗവും പറഞ്ഞ് കൊടുത്തു. രാധിക ചേച്ചി സന്തോഷത്തോടെ ആ വള വാങ്ങി അവരുടെ കൈയിൽ അണിഞ്ഞു. എന്നിട്ട് അവർ പുറത്തേക്ക് പോയി.
വാണിയിൽ നിന്നും ശക്തമായ അസൂയ എന്റെ മനസ്സില്‍ ഞാൻ അറിഞ്ഞു. ഉടനെ അവള്‍ക്ക് വേണ്ടി കരുതിയ വള എടുത്ത് ഞാൻ അവള്‍ക്ക് നേരെ നീട്ടി. ചിരിച്ചുകൊണ്ട് വാണി അത് വാങ്ങി കൈയിൽ അണിഞ്ഞു.
“എനിക്ക് സമ്മാനം ഇല്ലേ?” അഡോണി ചെറു ചിരിയോടെ ചോദിച്ചു.
“സമ്മാനം ഉണ്ട്, അത് ബാൽബരിത് നിങ്ങൾക്ക് തരും.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
അതുകേട്ട് വാണിയും അഡോണിയും പൊട്ടിച്ചിരിച്ചു. പക്ഷേ എന്റെ മനസില്‍ ആശങ്ക ഉണ്ടായിരുന്നു. എന്തിനാണ് ബാൽബരിത് വന്നത്?.
“ഈ രണവാൾ ഒരു അമൂല്യ സമ്മാനമാണ്. അതിന് ഞാൻ നിങ്ങള്‍ക്ക് എന്റെ നന്നി അറിയിക്കുന്നു.” അഡോണി ആത്മാര്‍ത്ഥമായി പറഞ്ഞു.
ഞാൻ വെറുതെ പുഞ്ചിരിച്ചു. ഞങ്ങൾ മൂന്ന് പേരും പരിശീലന കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി. അഡോണിയോട് ഞാൻ എന്റെ ജീപ്പിന്റെ താക്കോൽ കൊടുത്തിട്ട് അയാളെ ഓടിക്കാന്‍ പറഞ്ഞു. കാരണം ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴി അയാള്‍ക്ക് നന്നായറിയാം. പിന്നെ എനിക്ക് ഇന്ദ്രിയകാഴ്ച്ച പ്രയോഗിക്കണം.
അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു
.,
Super ??
ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤
???
nannayittund…intresting….nalla ezuth….waiting nxt part.
നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
ഇഷ്ട്ടം ♥️♥️?
മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??
♥♥♥
Waiting for next part
❤️
First അപുറത്ത് വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു