“അങ്ങനെയാണെങ്കില്‍, എട്ട് രണശൂരൻമാർ വനത്തില്‍ പോയാൽ മതിയാവും. ഒരു ജീപ്പിൽ പോയാൽ മതി — രുദ്രനന്തൻ, നിനക്ക് വേണ്ട ഏഴു പേരെ നി കൂട്ടിക്കൊണ്ട് വേഗം ചെല്ല്.”
‘ഭാനുവിൻറ്റെ വാളിൽ വേറൊരു രണശൂരൻ തൊട്ടാല്‍ എന്ത് സംഭവിക്കും — അയാളുടെ ശക്തി നഷ്ടപ്പെടുമോ?’ എന്റെ മനസ്സ് കൊണ്ട് രണവാളിനോട് ഞാൻ ചോദിച്ചു.
‘ഞങ്ങൾ പഴയ രണവാൾ പോലെയല്ല. ഇപ്പോൾ, ഒരാളുടെ രണവാൾ വേറൊരാള്‍ തൊട്ടാലും, കൈയിൽ കൊണ്ട് നടന്നാലും അയാള്‍ക്ക് ഒന്നും സംഭവിക്കില്ല. മറ്റൊരാളുടെ രണവാൾ അയാള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് മാത്രം. അയാളുടെ അല്ലാത്ത രണവാൾ അയാളുടെ ആത്മാവിലും ലയിക്കില്ല. സാധാരണ വാൾ പോലെ കൊണ്ട് നടക്കാൻ കഴിയും. പക്ഷേ ആ വാളിന്റെ ഉടമ അടുത്ത് ഉണ്ടെങ്കിൽ ആ രണവാൾ അതിന്റെ ഉടമയുടെ ആത്മാവില്‍ ഉടനെ ലയിച്ച് ചേരും. ഏറ്റവും പ്രധാനപെട്ട കാര്യം എന്തെന്നാല്‍ — ദ്രാവക മൂര്‍ത്തിയായ ഞങ്ങൾക്ക് എപ്പോഴും ആദ്യ ഉടമ നിങ്ങളായിരിക്കും.’ രണവാൾ വിശദീകരിച്ചു.
‘ഈ മോതിരം എന്റെ പക്കല്‍ ഉള്ളത് കൊണ്ടാണോ?’ ഞാൻ ചോദിച്ചു.
‘അല്ല — ഭൂമി മാതാവിന്‍റെ രക്തത്തില്‍ നിന്നുമാണ് ഞങ്ങൾ സൃഷ്ടി പ്രാപിച്ചത്. ഞങ്ങളെ സൃഷ്ടിച്ച ഭൂമി മാതാവിന്‍റെ അതേ രക്തം നിങ്ങളില്‍ ഉള്ളത് ഞങ്ങൾ അറിയുന്നു. ആയതിനാൽ നിങ്ങൾ ഞങ്ങൾക്ക് പിതാവാണ്. അതുകൊണ്ട് ഞങ്ങൾ ഏത് രൂപത്തില്‍ ആയാലും എപ്പോഴും നിങ്ങളുടെ ശക്തിക്ക് ഞങ്ങളെ നിയന്ത്രിക്കാൻ കഴിയും.’
ഇതില്‍ കൂടുതലായി എനിക്കൊന്നും ചോദിക്കാൻ തോന്നിയില്ല. എന്റെ ജീവിതം മാത്രമാണോ ഇങ്ങനെ! അതോ എന്നെപ്പോലെ സ്വന്തം ജീവിതം എന്തെന്ന് മനസ്സിലാവാതെ അലയുന്നവരാണോ പലരും? ‘ജീവിതം നായ നക്കി’ എന്ന പ്രയോഗം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എന്റെ ജീവിതം അതിനെക്കാളും സങ്കീര്‍ണമാണ് — കാരണം നായ മാത്രമല്ല…… മനുഷ്യനും – മാന്ത്രികനും ചെകുത്താനും – മാലാഖയും ഇത്രയും പോരാത്തതിന്…. ഭൂമിയും പ്രപഞ്ചവും പോലും എന്നെ നക്കി എന്നതാണ് സത്യം.
പക്ഷേ എനിക്ക് ഒരു കാര്യം കൂടി ചോദിക്കാൻ ഉണ്ടായിരുന്നു. ‘സ്ത്രീകള്‍ക്ക് എന്ത് തരം ആയുധം കൊടുത്താല്‍ ഉപകാരപ്പെടും. പ്രത്യേകിച്ച് ദാർശനികൾക്ക്?’ ഞാൻ ദ്രാവക മൂര്‍ത്തിയോട് ചോദിച്ചു.
‘വള’ ഉടനെ മറുപടി വന്നു.
‘ങേ…. വളയോ? കൊല്ലാൻ വരുന്ന ചെകുത്താന്റെ കൈയിൽ ഇട്ടു കൊടുക്കാൻ വേണ്ടിയാണോ?’ ഞാൻ ചോദിച്ചു.
‘വള എന്ന് പറഞ്ഞാൽ വളയുടെ രൂപം എന്നാണ് ഞങ്ങൾ ഉദേശിച്ചത്. അവശ്യ നേരത്ത് വെറും വിചാരം കൊണ്ട് അതിനെ ഏത് തരം ആയുധമായി വേണമെങ്കിലും മാറ്റാം, ആയുധം വേണ്ടെങ്കിൽ തനിക്ക് ചുറ്റും ഒരു മാന്ത്രിക കുമിളയായി മാറ്റാം. അതിനുള്ളിൽ അവർക്ക് സുരക്ഷ ലഭിക്കും.’
അത് നല്ല അഭിപ്രായം പോലെ എനിക്ക് തോന്നി. ‘അങ്ങനത്തെ ആയുധം സൃഷ്ടിക്കാന്‍ കഴിയുമോ’ ഞാൻ ചോദിച്ചു.
‘സാധ്യമാണ്.’ ഉടനെ, ആ വളയെ എങ്ങനെ സൃഷ്ടിക്കണം എന്ന് ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ കാണിച്ച് തന്നു.
സമയം നഷ്ടപ്പെടുത്താ തിരിക്കാൻ വേഗം ദ്രാവക മൂര്‍ത്തിയുടെ ലോകത്ത് ഞാൻ പ്രത്യക്ഷപെട്ടു.
“ഈ വള സൃഷ്ടിക്കാന്‍ അത്ര എളുപ്പമല്ല. നിങ്ങൾ തയ്യാറാണോ?”
“എത്ര ബുദ്ധിമുട്ടാണെങ്കിൽ പോലും എനിക്ക് രണ്ട് വള സൃഷ്ടിക്കണം” ഞാൻ പറഞ്ഞു.
ദ്രാവക മൂര്‍ത്തിയുടെ സഹായത്തോടെ രണ്ട് വള ഞാൻ സൃഷ്ടിച്ചു. ഉടനെ അവിടം വിട്ട് ഞാൻ എന്റെ ലോകത്തേക്ക് പ്രത്യക്ഷപെട്ടു.
ഭാനുവിന്റെ വാൾ ഞാൻ തിരുമേനിയുടെ കൈയിൽ കൊടുത്തു. ആദ്യം അയാൾ മടിച്ച് നിന്നു, ഉടനെ ഞാൻ ചെറിയൊരു വിശദീകരണം കൊടുത്തു. അതിനുശേഷമാണ് ഭാനുവിന്റെ വാൾ അയാൾ വാങ്ങിയത്. അതുകഴിഞ്ഞ് തിരുമേനിയും വേറെ ഏഴ് രണശൂരൻമാരും പുറത്തേക്ക് പോയി.
അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു
.,
Super ??
ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤
???
nannayittund…intresting….nalla ezuth….waiting nxt part.
നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
ഇഷ്ട്ടം ♥️♥️?
മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??
♥♥♥
Waiting for next part
❤️
First അപുറത്ത് വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു