ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

അദ്യം എന്റെ ശരീരവും പിന്നെ എന്റെ മനസ്സും തളര്‍ന്ന് തുടങ്ങി. ഞാൻ എന്റെ മുട്ടിൽ വീണു. ‘ആരും എന്റെ അടുത്ത് വരരുത്’ എങ്ങനെയോ വാണിയുടെ മനസ്സിൽ എന്റെ താക്കീത് ഞാൻ നല്‍കി.

എന്റെ ജീവ ജ്യോതി ചെറുതായി മങ്ങി. എന്റെ തല പൊട്ടിത്തെറിക്കും എന്ന് തോന്നി. പകുതി ജോലി പോലും കഴിയുന്നതിന് മുമ്പ്‌, എന്റെ ബോധം ഇപ്പോൾ നഷ്ടപ്പെടുമെന്ന് തോന്നിയ ആ വേളയില്‍, എന്റെയുള്ളില്‍ ഉണ്ടായിരുന്ന പ്രപഞ്ച വാൾ സൂര്യനെ പോലെ പ്രകാശിച്ചു. അതിൽനിന്നും വെളിപ്പെട്ട തേജസ്സ് എന്റെ മനസ്സിനും ശരീരത്തിനും ശക്തി നല്‍കി. പക്ഷേ അതും പോരാതെ വന്നു.

പക്ഷേ, ഇപ്പോഴും എന്റെ തല പൊട്ടിത്തെറിക്കും എന്ന അവസ്ഥയില്‍ തന്നെയായിരുന്നു. വേഗം, മനസ്സ് കൊണ്ട്‌ എന്റെ ജീവ-ശക്തി ഗോളത്തിൽ ഞാൻ പ്രവേശിച്ചു. ഇപ്പോൾ ഞാൻ കാണിച്ച മണ്ടത്തരം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.

ഇത്രയും നേരം ഞാൻ എന്റെ ചെകുത്താന്‍ രക്തം വഴി ലഭിച്ച എന്റെ ജന്മ അവകാശത്തെ — എന്റെ ശക്തിയെ, ഞാൻ നിരസിക്കുകയായിരുന്നു. ഞാൻ പോലുമറിയാതെ എന്റെ ഉൾ മനസ്സ് ചെകുത്താന്‍ ശക്തിയെ നിരസിക്കുകയായിരുന്നു.

എന്തായാലും ചെകുത്താന്റെ ശക്തി എന്നിലുണ്ട്, അപ്പോൾ അതിനെ ഞാൻ എന്തിന്‌ നിരസിക്കണം? ഞാൻ സ്വയം ചോദിച്ചു. ഈ ശക്തിയും എന്റെ ജന്മാവകാശമാണ്. അതിനെ തെറ്റായ വഴിയില്‍ ഉപയോഗിക്കാന്‍ പാടില്ല! ഞാൻ സ്വയം പറഞ്ഞു. ചെകുത്താന്‍ ശക്തിയെ തടയുന്ന മറ ഞാൻ പതിയെ നീക്കി.

പ്രളയം പോലെ ശക്തി എന്നില്‍ നിറഞ്ഞു. ആ ശക്തി എന്റെ മനസ്സിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ അതിന്‌ തയ്യാറായില്ല. ആ ശക്തി പല തരത്തിലും എന്നെ പ്രലോഭിപ്പിച്ചു — ഞാൻ വഴങ്ങിയില്ല. അവസാനം ആ ശക്തി എന്റെ മനസ്സിനെ അതിന്റെ ശക്തി കൊണ്ട്‌ പ്രഹരിച്ചു, പക്ഷേ എന്റെ ശേഷിച്ച നന്മയുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞാൻ അതിനെയും നിഷ്ഫലമാക്കി.

ഇനിയും ആക്രമണം തുടര്‍ന്നാല്‍ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി. ഒന്നുകില്‍ എന്റെ മരണം, അല്ലെങ്കിൽ ഞാൻ ആ ശക്തിയുടെ അടിമ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി ക്കൊണ്ട് ആ ശക്തി എന്റെ നിയന്ത്രണത്തിന് അതീതമായി മാറി.

ആ ശക്തി എന്റെ ശരീരത്തിലും മനസ്സിലും വ്യാപിച്ചു. ഉടനെ എന്റെ ക്ഷീണവും വേദനയും പാടെ മാറി. എന്റെ ജീവ ജ്യോതി മുമ്പത്തെ ക്കാളും ജ്വലിച്ചു. ഇപ്പോഴാണ് ഞാൻ പൂര്‍ണ്ണത നേടിയത്. ഉടന്‍തന്നെ മുപ്പത് വാളിന്റെയും സൃഷ്ടി ഞാൻ പൂര്‍ത്തിയാക്കി. എല്ലാ വാളിന്റെയും നാമങ്ങള്‍ എന്റെ മനസില്‍ തെളിഞ്ഞു.

കൃഷ്ണൻ, മൂര്‍ത്തി, ഭാനു പിന്നെ പതിനാറ് രണശൂരൻമാർ —അങ്ങനെ അവർ പത്തൊന്‍പത് പേര്‍ക്കുള്ള രണവാൾ മാത്രമാണ്‌ ഞാൻ പ്രപഞ്ച ഭാഷയായ ചിത്രാക്ഷരം കൊണ്ട്‌ അലങ്കരിച്ച് തയ്യാറാക്കിയത്. അതുകഴിഞ്ഞ് എന്റെ കണ്ണ് ഞാൻ തുറന്ന്, തറയില്‍ നിന്നും പതിയെ എഴുനേറ്റ് നിന്നു.

പെട്ടന്നാണ് അത് സംഭവിച്ചത് —ശക്തരായ മൂന്ന് ചെകുത്താന്‍മാരുടെ സാന്നിധ്യം എന്റെ മനസ്സ് കൊണ്ട്‌ ഞാൻ അറിഞ്ഞു. എന്റെ മനസ്സിന്റെ ഒരു പ്രലോഭനവും ഇല്ലാതെ എന്റെ ഇന്ദ്രിയകാഴ്ച്ച എന്റെ ശരീരം വിട്ട് ആകാശത്തിലൂടെ ഏതോ ലക്ഷ്യത്തിലേക്ക് പറന്ന് നീങ്ങി. വെറും ഒരു സെക്കന്റ് കൊണ്ട് ഗ്രാമത്തിലുള്ള ഒരു ഒഴിഞ്ഞ വീട്ടിനകത്ത് എന്റെ മനസ്സ് എത്തിപ്പെട്ടു.

പക്ഷേ അതൊരു ഒഴിഞ്ഞ വീടായിരുന്നില്ല എന്നതാണ്‌ സത്യം. കാരണം, അവിടെ ഫയാർഹസ് സും പ്രാഡിമോസ് സും ഉണ്ടായിരുന്നു. ഇനിയൊരു ചെകുത്താന്‍ എവിടെ?

ഉടനെ എന്റെ മനസ്സ് വേറൊരു ഒഴിഞ്ഞ വീട്ടില്‍ പ്രത്യക്ഷപെട്ടു. അവിടെ മൂന്നാമത്തെ ചെകുത്താനും ഉണ്ടായിരുന്നു. എന്റെ ചെകുത്താന്‍ ഭാഗം പെട്ടന്ന് അതിനെ തിരിച്ചറിഞ്ഞു. എനിക്ക് അല്‍ഭുതം തോന്നി.

‘ബാൽബരിത്’!!

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.