ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

“ഇതുവരെ രണവാളിനെ ആര്‍ക്കും ഒരു വളയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ മനസ്സ് വെച്ചിരുന്നെങ്കിൽ നി നിസ്സാരമായി അതിനെ ഒടിക്കുമായിരുന്നു. ദിവസം കഴിയുന്തോറും നിന്റെ ശക്തി വര്‍ദ്ധിക്കുന്നു എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്.” തിരുമേനി ആശ്ചര്യത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു, “ഈ രണവാൾ കൊണ്ട്‌ നിങ്ങള്‍ക്ക് ഒന്നും നേടാൻ കഴിയില്ല. അതുകൊണ്ട്‌ ഉന്നത നിലവാരമുള്ള വാൾ നിങ്ങള്‍ക്ക് സമ്മാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും അതുപോലെ പരിശീലനം കഴിഞ്ഞ് നില്‍ക്കുന്ന അറുപത്തി മൂന് പേര്‍ക്കും ഞാൻ പുതിയ വാൾ നല്‍കും.”

എന്റെ വാചകം കേട്ട് എല്ലാവരും എന്നെ തുറിച്ച് നോക്കി. എന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. വെറും സംസാരത്തിലൂടെ ഒന്നും നേടാൻ കഴിയില്ല. അതുകൊണ്ട്‌ അത് തെളിയിക്കാന്‍ ഞാൻ തീരുമാനിച്ചു.

അഡോണിക്ക് നേരെ ഞാൻ കൈനീട്ടി. എനിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയ അയാൾ ഉടന്‍തന്നെ അയാളുടെ രണവാൾ എനിക്ക് തന്നു.

എന്റെ കണ്ണടച്ച് കൊണ്ട് തിരുമേനിയുടെ വാളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്റെ താല്‍പര്യം ഞാനാ വാളിനെ അറിയിച്ചു. ഉടനെ എന്റെ കൈയിലിരുന്ന് രണവാൾ ഉരുകി അപ്രത്യക്ഷമായി. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ മാത്രമാണ് അത് അപ്രത്യക്ഷമായത്. എല്ലാവരുടെയും വായിൽ നിന്നും പലപ്പല ശബ്ദങ്ങളാണ് പുറത്ത്‌ വന്നത്.

പക്ഷേ രണവാൾ ഉരുകി എന്റെ അദൃശ്യമായ മോതിരം മുഖേനെ അതിന്റെ ലോകത്ത് മറ്റുള്ള ദ്രാവകത്തില്‍ ലയിക്കുന്നത് ഞാനറിഞ്ഞു.

എന്റെ മോതിരം മുഖേനെ ഞാൻ ദ്രാവക മൂര്‍ത്തിയെ ആവാഹിച്ചതും എന്റെ ഉള്ളം കൈ നിറയെ ദ്രാവകം പ്രത്യക്ഷപെട്ടു. എന്റെ കൈയിലും മനസ്സിലും കാണപ്പെട്ട പ്രപഞ്ച വാളിന്റെ അതേ രൂപം കൊടുക്കാനാണ് ഞാൻ തീരുമാനിച്ചത്.

ഉടനെ എന്റെ ഉള്ളില്‍ നിന്നും എന്റെ ശക്തി താനെ പ്രവർത്തിക്കാൻ തുടങ്ങി. എന്റെ ശക്തിയുടെ സഹായത്താല്‍ ദ്രാവകം — എന്റെ മനസ്സിൽ ഞാൻ കാണിച്ചുകൊടുത്ത വാളിന്റെ രൂപം സ്വീകരിക്കാന്‍ തുടങ്ങി.

വെറും ഒരു നിമിഷം കൊണ്ട്‌ അത്‌ വാളിന്റെ രൂപത്തിൽ മാറി, ഉറച്ച്, ലോഹം കൊണ്ട്‌ ഉണ്ടാക്കിയ വാൾ പോലെയായി. ആ വാൾ എന്റെ മനസ്സില്‍ അതിന്റെ നാമം മന്ത്രിച്ചു. ആ നാമവും തിരുമേനിയുടെ നാമവും ഞാനാ വാളിൽ പ്രപഞ്ചത്തിന്റെ ദിവ്യ ഭാഷയില്‍, ചിത്രാക്ഷരം ഭാഷയിൽ, എന്റെ ശക്തി കൊണ്ട് അലങ്കരിച്ച് കഴിഞ്ഞതും ആ വാൾ തേനീച്ചയെ പോലെ മൂളിക്കൊണ്ട് ഇളം നീല പ്രകാശം പരത്താന്‍ തുടങ്ങി.

‘എന്റെ സൃഷ്ടി പൂര്‍ത്തിയായ് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കും രുദ്രനന്തന്നും മാത്രമേ എന്നെ ഏന്താൻ കഴിയുകയുള്ളു.’ ആ വാൾ എന്റെ മനസില്‍ പറഞ്ഞു.

ഞാൻ തിരുമേനിയെ നോക്കിയതും അയാൾ ആഹ്ലാദത്തോടെ ഓടി വന്നു. ഒരു കുഞ്ഞിനെ പോലെ വാളിൽ കണ്ണും നട്ട് അയാൾ എന്നെ ചുറ്റി നടന്നു. വാളിന്റെ പരന്ന ഭാഗത്ത് ഞാൻ പിടിച്ചിട്ട് പിടി അയാള്‍ക്ക് നേരെ നീട്ടിയതും, ദിവ്യമായ വസ്തു എന്നപോലെ അയാൾ അതിനെ സ്വീകരിച്ചു. ചിലര്‍ പതിഞ്ഞ ശബ്ദത്തിലും മറ്റ് ചിലര്‍ ഒച്ച ഉയർത്തിയും സംസാരിക്കാൻ തുടങ്ങി.

അടുത്ത സെക്കന്റ്, അഡോണിയുടെ വാൾ ഞാൻ തിരുമേനിയുടെ നേര്‍ക്ക് വീശുന്നതാണ് തിരുമേനി കണ്ടത്. ഉടനെ തിരുമേനി അയാളുടെ പുതിയ വാൾ കൊണ്ട്‌ അതിനെ തടഞ്ഞു. പെട്ടന്ന് ചില്ല്‌ തകർന്നുടയും പോലത്തെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു. അതുകഴിഞ്ഞ്‌ നിശബ്ദം മാത്രം.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.