ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

“നി സാധാരണ മനുഷ്യനല്ല എന്ന് നിനക്കറിയാമോ?” ഗിയ എന്നെ ഉറ്റുനോക്കി കൊണ്ട്‌ ചോദിച്ചു.

“മാന്ത്രികന്റെ രക്തവും ചെകുത്താന്റെ രക്തവും എന്നില്‍ ഉള്ളത് നിങ്ങള്‍ക്ക് അറിയാതിരിക്കാൻ സാധ്യതയില്ല.” ഞാൻ പറഞ്ഞു.

ഗിയ പുഞ്ചിരിച്ചു. “ഇനി പറയുമ്പോൾ — മനുഷ്യ രക്തവും, മാലാഖ രക്തവും, എന്റെ രക്തവും അതിൽ ഉള്‍പ്പെടുത്താന്‍ ഇനി മുതൽ നി ഓര്‍ക്കണം.”

അതുകേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി.

“രണ്ട് പ്രപഞ്ചം ഉള്ളത് നിനക്കറിയാമല്ലോ. ആ രണ്ട് പ്രപഞ്ചത്തിന്റെ എല്ലാ ലോകത്തിനും ഞാൻ മാത്രമാണ്‌ അടിത്തട്ട്. ഞാനില്ലാതെ ഒരു ലോകവും നിലനില്‍ക്കില്ല. എല്ലാ ലോകത്തും എന്റെ സാന്നിധ്യം ഉണ്ട്. പക്ഷെ പ്രപഞ്ച വിധി പ്രകാരം എനിക്ക് നന്‍മയുടെയോ തിന്മയുടെയോ ഒരു പക്ഷത്ത് ചേരാന്‍ കഴിയില്ല.” അത്രയും പറഞ്ഞിട്ട് ഒരു പുഞ്ചിരിയോടെ ഗിയ എന്നെ അളക്കുന്നത് പോലെ നോക്കി.

“പിന്നേ എന്തിനാണ് നിങ്ങൾ എന്നെ സഹായിക്കുന്നത്.” ഞാൻ ചോദിച്ചു.

“നി ജനിച്ച ഉടനെ നിന്റെ ഉള്ളില്‍ എല്ലാത്തരം വിശിഷ്ട രക്തവും ഉള്ളത് എനിക്ക് അറിയാൻ കഴിഞ്ഞു. പല തരത്തിലുള്ള നന്മയുടെ ശക്തിയേറിയ രക്തമുള്ള നിന്നെ, ഒരിക്കലും ചെകുത്താന്റെ ശക്തിക്ക് അതിന്റെ പിടിയിലാക്കാൻ കഴിയില്ല എന്നും — നി നന്മയുടെ പക്ഷം സ്വീകരിക്കുമെന്നു മായിരുന്നു എന്റെ നിഗമനം.” ഗിയ പറഞ്ഞു

“എന്നിട്ട് ആ നിഗമനം തെറ്റിയോ?” ഞാൻ ചോദിച്ചു.

“തെറ്റാൻ വല്യ സാധ്യത ഉണ്ടായിരുന്നു, പക്ഷേ എങ്ങനെയോ നി നന്മയുടെ പക്ഷം സ്വീകരിച്ചു. എല്ലാ വിശിഷ്ട രക്തവും അടങ്ങിയ നിന്റെ ശരീരത്തിൽ എന്റെ രക്തം മാത്രം ഇല്ലാത്തത് എനിക്ക് അപമാനമായി തോന്നി. അതുകൊണ്ട്‌ എന്റെ രക്തം നിനക്ക് ഞാൻ നുകരാൻ നല്‍കി — അതുവഴി, എന്റെ ശക്തിയും ഞാൻ നിനക്ക് പകര്‍ന്ന് തന്നു.”

ഗിയ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഗിയയേ മിഴിച്ച് നോക്കി നിന്നു.

“ഞാൻ ജനിച്ചത് പോലും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നു. പക്ഷേ നിങ്ങൾ എനിക്ക് രക്തം നുകരാൻ തന്നു എന്ന് പറയുന്നത്! അത് ഞാൻ ഓര്‍ക്കുന്നില്ല.”

ഗിയ, മായാത്ത പുഞ്ചിരിയുമായി എന്നെ തന്നെ നോക്കി നിന്നു.

“നി ജനിച്ചത് പോലും നിന്റെ ഓര്‍മയില്‍ ഉണ്ടെന്ന് നി അവകാശപ്പെടുന്നു. നി ജനിച്ച അന്ന്, എന്തെല്ലാമാണ് നിനക്ക് ഓര്‍ക്കാന്‍ കഴിയുന്നത്?” ഗിയ ചോദിച്ചു.

“ഞാൻ ജനിച്ചത്, എന്റെ ദേഹത്ത് പുരണ്ടിരുന്ന എന്റെ അമ്മയുടെ ചോര — എന്റെ അമ്മ എന്നോട് സംസാരിച്ചത്, അമ്മ എന്നെ നോക്കി വാത്സല്യത്തോടെ ചിരിച്ചത്, അമ്മ കരഞ്ഞത് — അമ്മയുടെ ഒരു തുള്ളി കണ്ണുനീര്‍ എന്റെ വായിൽ വീണത് —”

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.