ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

ഇപ്പോൾ ഈ രണശൂരൻറ്റെ ആത്മ ചൈതന്യം എന്നില്‍ തന്നെ ലയിച്ച് ചേരും.’

‘നിങ്ങള്‍ മനുഷ്യനാണോ…..?’ സംശയത്തോടെ എന്റെ മനസില്‍ ഞാൻ ചോദിച്ചു.

‘ഞാൻ പ്രപഞ്ച ശക്തിയാണ്….. എനിക്ക് രൂപമില്ല, പക്ഷേ ഞാൻ എല്ലാമാണ്….’

അത്രയും പറഞ്ഞിട്ട് ആ സ്ത്രീ രൂപവും രണശൂരൻറ്റെ ശരീരവും പ്രകാശവും എല്ലാം അപ്രത്യക്ഷമായി.

ഞാൻ ഇത്രയും നേരം കേട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കൂടുതൽ ചോദ്യങ്ങൾ മാത്രമാണ് അതിൽ നിന്നും ലഭിച്ചത്.

അവിടെ വാ പൊളിച്ച് നിന്ന് എന്നെ നോക്കുന്ന എല്ലാ മുഖത്തും ഞാൻ നോക്കി.

“ആ പ്രകാശം എന്റെ ക്ഷീണവും വേദനയും എല്ലാം അകറ്റി എന്നെ നവീകരിച്ചു.” അച്ഛൻ അദ്ഭുതത്തോടെ പറഞ്ഞിട്ട് മറ്റുള്ളവരുടെ അനുഭവം എന്തെന്ന് അറിയാനായി അവരെ നോക്കി. അവരും വിസ്മയത്തോടെ പരസ്പ്പരം നോക്കി.

“എത്ര നേരം ഈ പ്രകാശം ഉണ്ടായിരുന്നു?” ഞാൻ ചോദിച്ചു.

“ഒരു സെക്കന്റ് പോലും ഇല്ലായിരുന്നു.” വാണി പറഞ്ഞു.

മറ്റുള്ളവർക്ക് വെറും ഒരു സെക്കന്റ്…. പക്ഷേ എനിക്ക് വെറും ഒരു സെക്കന്റ് അല്ലായിരുന്നു.

“നമുക്ക് ഒരുപാട്‌ കാര്യങ്ങൾ ചിന്തിക്കാനും തീരുമാനിക്കാനുമുണ്ട്, പക്ഷെ ഇപ്പോൾ ഈ രാത്രി വേണ്ട. എല്ലാവർക്കും വിശ്രമം വേണം. മൂന്ന് കാര്യങ്ങളിലാണ് നാമിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് ഞാൻ നാളെ പറയാം. ” ഞാൻ എല്ലാവരോടുമായി പറഞ്ഞു.

“ആ മൂന്ന് കാര്യങ്ങൾ എന്തെന്ന് അറിയാതെ ഞങ്ങൾക്ക് ഉറങ്ങാൻ കഴിയും എന്നാണോ റോബി —.” പെട്ടന്ന് അച്ഛൻ എന്നെ സംശയത്തോടെ നോക്കി.

“റോബി എന്ന് വിളിച്ചാല്‍ മതി.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ആ മൂന്ന് കാര്യങ്ങൾ എന്താണെന്ന് റോബി പറയു. അതുകഴിഞ്ഞ്‌ നമുക്ക് ഇന്നത്തേക്ക് പിരിയാം.” അഗ്നേഷ്വർ എന്ന് പേരുള്ള രണശൂരൻ ബഹുമാനത്തോടെ പറഞ്ഞു.

“യഥാര്‍ത്ഥ ഭാനു വനത്തിലുള്ള ഗുഹയിലുണ്ട് — ആദ്യം അയാളെ രക്ഷിക്കണം. രണ്ടാമത്, ഡെറ്ബഫാസിൻറ്റെ കൂടെ വന്ന മറ്റ് രണ്ട് ചെകുത്താന്‍മാരേയും നശിപ്പിക്കണം. മൂന്നാമത്, പ്രകൃതിക്ക് അതീതമായി സൃഷ്ടിക്കപ്പെട്ട എല്ലാ ചെന്നായ്ക്കളുടെയും അന്ത്യം കുറിക്കണം. ഇത് വെറുമൊരു തുടക്കം മാത്രമാണ്.”

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.