ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

പെട്ടന്ന് എന്റെ മുന്നില്‍ തളം കെട്ടി കിടന്ന ദ്രാവകത്തില്‍ നിന്നും ഒരു മനുഷ്യ രൂപം സൃഷ്ടിക്കപ്പെട്ടു — അതും എന്റെ അതേ ചായയില്‍. അത് ആ ദ്രാവകത്തില്‍ നിന്നും ഉയർന്ന് എന്റെ മുന്നില്‍ നിന്നു.

“അഹങ്കാരി!” ഞാൻ പറഞ്ഞു.

അത് ചിരിക്കുന്നത് പോലെ എനിക്ക് തോന്നി. “ഞങ്ങളും ഒരു വര്‍ഗ്ഗമാണ്…” അത് പറഞ്ഞു. “ദ്രാവക നിലയിലുള്ള, തിരിച്ചറിവുള്ള വര്‍ഗ്ഗം. ഞങ്ങളെ ഈ ഭൂമിയുടെ രക്തത്തിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്. ‘ദ്രാവക മൂര്‍ത്തികളായ നിങ്ങളെ, നന്മയുടെ പുത്രന്മാരും പുത്രിമാരും തിരഞ്ഞെടുക്കും’ എന്ന വാഗ്ദാനവും ഞങ്ങളുടെ മാതാവായ ഭൂമി ഞങ്ങൾക്ക് നല്‍കിയിരുന്നു.” ദ്രാവക മൂര്‍ത്തി എന്നോട് പറഞ്ഞു.

ഞാൻ കൗതുകത്തോടെ എല്ലാം കേട്ട് നിന്നു.

“ആദ്യമായി ഞങ്ങളുടെ ഈ ലോകത്ത് മാന്ത്രികന്‍ ക്രൗശത്രൻ വന്നു. ഈ ലോകത്തേക്ക് കവാടം എങ്ങനെ സൃഷ്ടിച്ചു എന്നോ എങ്ങനെ വന്നു എന്നോ ഞങ്ങൾക്ക് അറിയില്ല. ഒരുപക്ഷേ ഞങ്ങളുടെ മാതാവ് അയാളെ ഇങ്ങോട്ട് നയിച്ചിട്ടുണ്ടാവാം. പക്ഷേ അയാള്‍ക്ക് ഞങ്ങളോട് സംസാരിക്കാനും ഞങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഞങ്ങൾ അയാളോട് സംസാരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. വര്‍ഷങ്ങളോളം അയാൾ ഞങ്ങളില്‍ എന്തെല്ലാമോ പരീക്ഷണങ്ങൾ നടത്തി. അവസാനം ഞങ്ങളില്‍ നിന്നും വളരെ ചെറിയൊരു ശതമാനം, അയാൾ ദ്രാവകത്തില്‍ നിന്നും ലോഹമായി മാറ്റി. ആ പരിണാമം ചെയ്യപ്പെട്ടതത്രയും അയാൾ കൊണ്ടുപോയി. അതുകഴിഞ്ഞ്‌ അയാൾ ഇവിടെ വന്നിട്ടില്ല.”

“ആ ലോഹം കൊണ്ടാണ് അയാൾ രണവാൾ സൃഷ്ടിച്ചത്.” ഞാൻ പറഞ്ഞു.

“ശെരിയാണ്. പക്ഷേ ആ ലോഹത്തിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ഒന്നിനും അതിന്റെ പൂര്‍ണ്ണമായ ശക്തി ലഭിച്ചിരുന്നില്ല. രണവാളിലൂടെയും ഞങ്ങൾ അയാളോട് സംഭാഷണം നടത്താന്‍ ശ്രമിച്ച് നോക്കി, പക്ഷെ അത് അയാള്‍ക്ക് കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞില്ല. അതുകൊണ്ട്‌, ഇത്രയും കാലം രണശൂരൻ മാർക്ക്, ഞങ്ങളെ നിലവാരം കുറഞ്ഞ ആയുധങ്ങളായി ഉപയോഗിക്കേണ്ടി വന്നു. പക്ഷേ നിങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും.”

“എങ്ങനെ കഴിയും?” ഉത്സാഹത്തോടെ ഞാൻ ചോദിച്ചു.

“നിങ്ങളുടെ ശക്തി ഉപയോഗിച്ച്, ഞങ്ങള്‍ ദ്രാവക നിലയില്‍ ഉള്ളപ്പോൾ തന്നെ, നിങ്ങള്‍ക്ക് വേണ്ട വിധത്തിൽ ഞങ്ങളെ ആയുധങ്ങളായി രൂപീകരിക്കുക. ആ ക്രിയ കഴിഞ്ഞാൽ ഞങ്ങൾക്ക് സ്വയം കഠിനമായി മാറാൻ കഴിയും. അത് കഴിഞ്ഞ്, ആ ആയുധം നിങ്ങളോട് നിര്‍ദ്ദേശിക്കുന്ന നാമവും അര്‍ഹിക്കുന്ന വ്യക്തിയുടെ നാമവും, നിങ്ങളുടെ ശക്തി ഉപയോഗിച്ച് ആ ആയുധത്തെ പ്രപഞ്ച ഭാഷയിൽ അലങ്കരിക്കണം. അങ്ങനെ ചെയ്താല്‍ ഞങ്ങളാകുന്ന ആയുധത്തെ വെറും നാല് ശക്തികള്‍ക്ക് മാത്രമേ നശിപ്പിക്കാന്‍ കഴിയുകയുള്ളു.”

“ഏതു നാല് ശക്തികള്‍…?” ഞാൻ ചോദിച്ചു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.