ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

“എന്റേതല്ലാത്ത രണവാളിൽ ഞാൻ തൊട്ടാല്‍ എന്റെ ശക്തി മുഴുവനും ആ രണവാൾ ചോര്‍ത്തി യെടുക്കും. അതുകഴിഞ്ഞ്‌ ഞാൻ വെറുമൊരു സാധാരണ മനുഷ്യന്‍ മാത്രമായിരിക്കും. നിങ്ങൾ അതി ശക്തനായ മാന്ത്രികന്‍ അല്ലെങ്കിൽ നിങ്ങള്‍ക്കും അതുതന്നെയാവും സംഭവിക്കുന്നത്.”

എന്റെ ഉള്ളില്‍ ചെറിയൊരു ഭയം തോന്നി.

‘നി അതി ശക്തനായ മാന്ത്രികന്‍ അല്ലെങ്കിൽ ക്രൗശത്രൻ ആ തോട്ടത്തിന്റെ ഉടമസ്ഥത നിനക്ക് തരില്ലായിരുന്നു.’ സഹജാവബോധം പറഞ്ഞു.

ഹാ…. തോട്ടത്തിന്റെ കാര്യം ഞാൻ എങ്ങനെ മറന്നു? വേഗം പരീക്ഷിക്കണം നടത്തണം. ഞാൻ തീരുമാനിച്ചു.

ഞാൻ എന്റെ കസേരയില്‍ നിന്നും എഴുനേറ്റ് തിരുമേനിയുടെ മുന്നില്‍ പോയി നിന്നു. ഉടനെ തിരുമേനിയും എഴുന്നേറ്റു. അയാൾ ഒന്നും ചിന്തിക്കാതെ കൈ ഉയർത്തിയതും രണവാൾ അയാളുടെ കൈയിൽ പ്രത്യക്ഷപെട്ടു, അതിന്റെ പിടിയും മുനയും അയാളുടെ രണ്ട് കൈയിലായി പിടിച്ചുകൊണ്ട് അതിനെ എന്റെ നേര്‍ക്ക് നീട്ടി.

ഞങ്ങളുടെ ആത്മബന്ധത്തിലൂടെ വാണിയുടെ ഭയം ഞാൻ അറിയുന്നുണ്ടായിരുന്നു. അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.

ഇതോടെ എന്റെ ശല്യം തീരുമെന്ന് തിരുമേനി ചിലപ്പോ കരുതിക്കാണും. അതുകൊണ്ടായിരിക്കും അയാളുടെ മുഖത്ത് ഇത്ര ഉത്സാഹം. അതിനെ തൊട്ടാലും എനിക്കൊന്നും സംഭവിക്കില്ല എന്ന വിശ്വസം എനിക്കുണ്ടായിരുന്നു.

എന്റെ വലത് കൈ കൊണ്ട്‌ ഞാൻ രണവാളിൻറ്റെ പിടിയില്‍ ഞാൻ പിടിച്ചു — എന്നിട്ട് അതിനെ ഞാൻ പിടിച്ചുയർത്തി. പെട്ടന്ന് രണവാളിൻറ്റെ ശക്തി എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു.

ഈ രണവാളിൻറ്റെ വെറും അല്‍പ്പ ശക്തി അറിഞ്ഞ എനിക്ക് ശെരിക്കും പുച്ഛമാണ് തോന്നിയത്. എന്റെ ശക്തി കൊണ്ട്‌ അതിന്റെ ശക്തിയെ ഞാൻ നിസ്സാരമായി അമര്‍ച്ച ചെയ്തു. പക്ഷേ രണവാൾ അതിന്‌ തയ്യാറല്ലായിരുന്നു. എനിക്ക് ദേഷ്യം തോന്നി.

ഒരു ഈര്‍ക്കില്‍ ഒടിക്കുന്ന ലാഘവത്തോടെ ആ രണവാളിനെ എനിക്ക് ഒടിക്കാൻ തോന്നി. ഉടനെ ഞാൻ അതുപോലെ ചെയ്യാൻ തുനിഞ്ഞു.

ഒരു കൈയിലുള്ള രണ്ട് വിരൽ കൊണ്ട്‌ അതിന്റെ പിടിയിലും അടുത്ത കൈയിലുള്ള രണ്ട് വിരൽ കൊണ്ട് അതിന്റെ മുനയിലും പിടിച്ചു വളരെ കുറച്ച് ബലം കൊടുത്ത് അതിനെ ഞാൻ വളച്ചൊടിക്കാൻ നോക്കി. അത് വളഞ്ഞ് ഒടിയുന്ന അവസ്ഥയില്‍ വന്നതും ആരെല്ലാമോ ശ്വാസം വലിച്ച് പിടിക്കുന്നത് എനിക്ക് കേട്ടു. തിരുമേനിയുടെ കണ്ണ് പുറത്തേക്ക് തള്ളുന്നത് ഞാൻ കണ്ടു.

‘അങ്ങയെക്കാൾ ശക്തനല്ല എന്ന് ഞാൻ അംഗീകരിക്കുന്നു. എന്റെ നാശം അങ്ങേയ്ക്ക് ഒരു ഗുണവും ചെയ്യില്ല’ പെട്ടന്ന് ആ രണവാൾ എന്റെ മനസ്സില്‍ സംസാരിച്ചു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.