ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

ഞങ്ങളാണ് അവസാനമായി അഡോണിയുടെ കേന്ദ്രത്തിൽ എത്തിയത്. അവിടെ ചർച്ച നടക്കുകയായിരുന്നു. എന്റെയും വാണിയുടെയും വരവ് എല്ലാവരെയും നിശബ്ദരാക്കി.

ഞങ്ങളും ഒഴിഞ്ഞ രണ്ട് കസേരയില്‍ ഇരുന്നതും ചർച്ച പിന്നെയും തുടങ്ങി.

“നമ്മുടെ രണവാൾ കൊണ്ട്‌ മൂന്നാം നിര ചെകുത്താനെ കൊല്ലാന്‍ കഴിയില്ല.”

“ബാക്കിയുള്ള രണ്ട് ചെകുത്താന്‍മാര്‍ എവിടെയാണെന്ന് പോലും നമുക്കറിയില്ല.”

“ചെന്നായ്ക്കള്‍ ഒരു വല്യ പ്രശ്നമാണ്.”

“ആദ്യം ഭാനുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം.”

അങ്ങനെ ഓരോരുത്തരും പ്രശ്നങ്ങൾ അവതരിപ്പിച്ചു.

“ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച യേ പ്രയോഗിക്കാൻ പോകുന്നു. ആരും എന്നെ ശല്യം ചെയ്യാതിരിക്കാൻ വാണി പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ എന്റെ മനസ്സ് തിരികെ വരുന്നത് വരെ ആരും എന്നെ തൊടരുത്.” വാണിയുടെ ചെവിയില്‍ ഞാൻ മന്ത്രിച്ചു. വാണി മൂളി.

പെട്ടെന്നുതന്നെ എന്റെ ഇന്ദ്രിയകാഴ്ച്ച യേ നിയന്ത്രിച്ച് ഗുഹയ്ക്കുള്ളിൽ എത്തി. ഇപ്പോൾ ആറ് ചെന്നായ്ക്കള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ രാത്രി ഭാനുവിനെ കണ്ടതിനെക്കാളും ഇപ്പോൾ കൂടുതൽ അവശ നിലയിലാണ് അയാളെ കാണാന്‍ കഴിഞ്ഞത്.

എന്റെ ഇന്ദ്രിയകാഴ്ച്ച യേയും മനസ്സിനെയും ആദ്യം ഒരു ചെന്നായയുടെ ഉള്ളിലേക്ക് ഞാൻ നയിച്ചു. എന്നിട്ട് എന്റെ അദൃശ്യ കരം കൊണ്ട്‌ അതിനെ കൊല്ലാന്‍ നോക്കി. പക്ഷെ എന്റെ അദൃശ്യ കരത്തിൻറ്റെ സാന്നിധ്യം എനിക്ക് അറിയാൻ കഴിഞ്ഞില്ല. ചിലപ്പോ എന്റെ ഉടൽ എന്റെ അടുത്ത് ഉണ്ടെങ്കിൽ മാത്രമേ അതിന്‌ കഴിയുമായിരിക്കും. ചെന്നായയുടെ മനസ്സ് വായിക്കാനും എനിക്ക് കഴിഞ്ഞില്ല.

ഞാൻ വേഗം ഭാനുവിൻറ്റെ മനസില്‍ കടന്നു. ഭാഗ്യം, ഭാനുവിൻറ്റെ ജീവ ജ്യോതിയേ എനിക്ക് കാണാന്‍ കഴിഞ്ഞു. പകുതി സ്വര്‍ണ്ണ നിറവും അടുത്ത പകുതി തൂവെള്ള നിറവുമായിരുന്നു. ഭാനുവിന് മാത്രമാണോ അതോ എല്ലാ മാലാഖമാര്‍ക്കും ഇതുപോലെയാണോ എന്നെനിക്ക് അറിയില്ല. എന്റെ ശരീരം അടുത്ത് ഇല്ലാതെ എനിക്ക് അയാളുടെ മനസ്സില്‍ സംസാരിക്കാൻ കഴിയുമോ? ഞാൻ സംശയിച്ചു.

‘ഭാനു ഞെട്ടരുത്…. ബഹളം ഉണ്ടാക്കരുത്.’ അയാളുടെ മനസില്‍ ഞാൻ പറഞ്ഞു.

പക്ഷേ, അരുത് എന്ന് പറഞ്ഞത് തന്നെയാണ് അയാൾ ചെയ്തത്.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.