പക്ഷേ അപ്പോഴും ഞാൻ രാധിക ചേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് തന്നെയാണ് നിന്നിരുന്നത്. പെട്ടന്ന് അവരുടെ കണ്ണില്‍ ഉണ്ടായിരുന്ന ദേഷ്യം മറഞ്ഞു.
പിന്നെ ചേച്ചി ഒന്നും മിണ്ടാതെ ജീവനറ്റ് കിടന്ന രണശൂരൻറ്റെ മൃതദേഹത്തിന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു. എന്നിട്ട് അതിന്റെ നെഞ്ചില്‍ കൈ വെച്ചിട്ട്, മാന്ത്രിക മാറും രണശൂരൻമാരും സാധാരണയായി സംസാരിക്കുന്ന ചിത്രാക്ഷരം ഭാഷയിൽ അവസാനത്തെ യാത്ര നേര്‍ന്നുകൊണ്ട് രാധിക ചേച്ചി എഴുനേറ്റ് മാറി. അതുകഴിഞ്ഞ് മറ്റുള്ളവരും അതുപോലെ ചെയ്തു.
പെട്ടന്ന് എന്റെ മനസില്‍ തോന്നിയ പ്രേരണയാൽ ഞാൻ അതിന്റെ അടുത്ത് പോയി മുട്ടുകുത്തി ഇരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു. അയാള്‍ക്ക് ജീവൻ തിരിച്ച് കൊടുക്കാൻ ആര്‍ക്കും കഴിയില്ല… പക്ഷേ നല്ലവനായ അയാൾ അര്‍ഹിക്കുന്ന ഒരു കാര്യം എനിക്ക് ചെയ്യാൻ കഴിയും. പ്രപഞ്ചം നല്‍കിയ അയാളുടെ ആത്മ ചൈതന്യത്തെ പ്രപഞ്ചത്തിന് തന്നെ തിരിച്ചേൽപ്പിക്കാൻ എനിക്ക് കഴിയും.
അതിന് ആവശ്യമുള്ള വാക്കുകള്‍ എന്റെ മനസില്‍ തെളിഞ്ഞു. ഞാനാദ്യം വേര്‍പ്പെട്ട് കിടന്ന തല എടുത്ത് അതിന്റെ ഉടലോട് ചേര്‍ത്ത് വെച്ചു, എന്നിട്ട് പുറത്ത് കിടന്ന ഹൃദയം എടുത്ത് പിളര്‍ന്ന് കിടന്ന അയാളുടെ നെഞ്ചിനുള്ളിൽ ആക്കി. എന്നിട്ട് ഒരു ഗാനം പോലെ എന്റെ മനസില്‍ തെളിഞ്ഞ വാക്കുകളെ വിശിഷ്ട ചിത്രാക്ഷരം ഭാഷയിൽ ഞാൻ ഉരുവിട്ടു.
“മരണം വളരെ മനോഹരമാണെന്ന് നിന്റെ ആത്മാവ് തിരിച്ചറിയും യോദ്ധാവേ……..
പ്രപഞ്ചത്തിന്റെ മടിയിൽ ശയനം ചെയ്യാൻ , നീ യോഗ്യൻ —
നിന്റെ ആത്മാവിൽ പ്രപഞ്ച ശക്തിയുടെ കൈകൾ കൊണ്ട് തലോടൽ ഏല്‍ക്കാന്‍, നീ യോഗ്യൻ —
നിന്‍ വീര കര്‍ത്തവ്യം പ്രപഞ്ചം തിരിച്ചറിയുന്നു യോദ്ധാവേ……
പ്രപഞ്ച ശക്തിയുടെ കൈ വലയത്തിൽ നിനക്ക് – ഇന്നലെയുമില്ല, ഇന്നും നാളെയുമില്ല യോദ്ധാവേ……..
സമയം മറന്ന്, ജീവിതം മറന്ന്, സമാധാനത്തിലും സന്തോഷത്തിലും എന്നെന്നേക്കും നീരാടാൻ പ്രപഞ്ച കരങ്ങളിൽ പോയ് ലയിക്കുക യോദ്ധാവേ……”
ഞാൻ പാടി തീര്‍ന്ന ഉടനെ എന്നെയും ആ ശരീരത്തിനെയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം പൊതിഞ്ഞു. എന്റെ മുന്നില്‍ തേജസ്സുള്ള ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടു, ഉടനെ എന്റെ മനസില്‍ ഒരു ഇമ്പമുള്ള ശബ്ദം കേട്ടു. ആദ്യം ഞാൻ ഞെട്ടി. പിന്നെ പ്രപഞ്ച ശക്തിയാണ് എന്റെ മുന്നില്‍ നിന്നുകൊണ്ട് എന്നോട് സംസാരിക്കുന്നതെന്ന് അറിഞ്ഞതും എന്റെ മനസ്സ് സ്തംഭിച്ച് പോയി.
‘നന്‍മയുടെയും തിന്മയുടെയും പുത്രാ — നന്മയുടെ ശക്തിയായ എന്റെ സാമീപ്യം അറിയാൻ നി യോഗ്യനായ് തീര്‍ന്നിരിക്കുന്നു. എന്റെ മുന്നില്‍ നന്മയും തിന്മയും സമമാണ്. ആയതിനാൽ ആ രണ്ട് ശക്തികളും പ്രപഞ്ചത്തില്‍ നില നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.
പക്ഷേ തിന്മയുടെ ആധിപത്യം വളരെയധികം ഉയർന്നാൽ ഞാൻ നശിക്കും. അതോടെ, എന്റെ സ്ഥാനത്ത്, വെറും തിന്മയുടെ ഉറവിടമായ എന്റെ സഹോദരി പ്രപഞ്ചം മാത്രം നിലകൊള്ളും. ഞാൻ നശിച്ചാല്‍ നന്മയും, സ്നേഹവും, സന്തോഷവും, സ്വതന്ത്രവും നശിക്കും; എല്ലാ ലോകങ്ങളിലുമുള്ള മാന്ത്രിക അതിര്‍ത്തികളും തകർന്ന് ഞാൻ എന്ന പ്രപഞ്ചത്തിലുള്ള ഒന്‍പത് ലോകവും ലയിച്ച് ഒറ്റ ലോകമായി തീരും. മനുഷ്യരും, മാലാഖമാരും, ചെകുത്താമാരും – പിന്നെ വേറെയും പല ശക്തികളുമെല്ലാം ഒരേ ലോകത്ത് തള്ളപ്പെട്ടാൽ ഏത് സംഭവിക്കുമെന്ന് നിനക്ക് സ്വയം മനസ്സിലാക്കാൻ കഴിയും. പ്രപഞ്ചത്തെ ആ സാഹചര്യത്തില്‍ എത്തിക്കാൻ ലോകവേന്തന്ന് സാധ്യമാകും. അത് തന്നെയാണ് അവന്റെ ശ്രമവും.
എന്റെ ശക്തി ക്ഷയിച്ചത് കാരണം എനിക്ക് ഒരു രൂപത്തിലും അധികനേരം നില കൊള്ളാന്‍ കഴിയില്ല.
നന്മയുടെ ശക്തിക്ക് മാത്രമല്ല – തിന്മയുടെ ശക്തിക്ക് പോലും നന്മയുടെ ശക്തിയെ ഉയര്‍ത്താനും നിലനിർത്താനും കഴിയും. ആ ഒരു സാഹചര്യം വരുമ്പോൾ അത് സ്വീകരിക്കാനും മനസ്സിലാക്കാനുമുള്ള അറിവ് നിനക്കുണ്ടായാല്‍ എത്ര നല്ലത്…..
അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു
.,
Super ??
ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤
???
nannayittund…intresting….nalla ezuth….waiting nxt part.
നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
ഇഷ്ട്ടം ♥️♥️?
മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??
♥♥♥
Waiting for next part
❤️
First അപുറത്ത് വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു