എന്റെ മനസ്സിന് ഒരു ചെറിയ സന്തോഷം തോന്നി. അങ്ങനെ അച്ഛന്റെ ഉറക്കവും നശിച്ചു. ഉടന്‍തന്നെ മറ്റുള്ള രണശൂരൻമാരുടെ സമാധാനവും നശിക്കും. എനിക്ക് കൂടുതൽ സന്തോഷം തോന്നി.
“ഒരു ദാർശനിയേ ചെകുത്താന്‍ മടയില്‍ വെച്ച് കൊല്ലാന്‍ റണ്ടൽഫസ് ഭാനുവിനെ പ്രേരിപ്പിക്കുന്നു. ഭാനു അതിന് തയ്യാറല്ലെങ്കിൽ, മൂന്നാം നിരയില്‍ പെട്ട മൂന്ന് ചെകുത്താന്‍മാരും, റണ്ടൽഫസും പിന്നെ എഴുപത്തഞ്ച് ചെന്നായ്ക്കളും ചേർന്ന് നമ്മുടെ ഗ്രാമത്തേയും ജനങ്ങളെയും ഉന്മൂലനം ചെയ്യും. പക്ഷേ ഡെറ്ബഫാസിനെ നമ്മൾ നശിപ്പിച്ചത് ചെകുത്താനും ചെന്നായ്ക്കളും ഇതുവരെ അറിഞ്ഞിട്ടില്ല.” ഞാൻ സാവധാനം പറഞ്ഞു.
അച്ഛൻ അവിടെ വിരണ്ട് നടക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. ഞാൻ പതിയെ ചിരിച്ചു.
“രാവിലെ നേരത്തേതന്നെ റോബി അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ വരു.” അത്രയും പറഞ്ഞിട്ട് അച്ഛൻ കോള് കട്ടാക്കി. എന്റെ മുഖത്ത് വലിയ പുഞ്ചിരി വിടര്‍ന്നു. ചെറിയ സന്തോഷം തോന്നി. പക്ഷെ ആകാശത്ത് നിന്നും നിലാവ് മാത്രമാണ് എന്റെ ചിരിയും സന്തോഷവും കണ്ടത്.
‘നീയൊരു ക്രൂരനായ മനുഷ്യ-ചെകുത്താനാണ്, നിനക്ക് സമാധാനം കിട്ടുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് നി മറ്റുള്ളവരെയും അതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നു.
ഓ….. അപ്പോ നിലാവ് മാത്രമല്ല — എന്റെ ഉള്ളില്‍ ഒളിച്ച് കിടക്കുന്ന എന്റെ സഹജാവബോധവും കണ്ടു. സാരമില്ല, ആര്‍ക്കും ദോഷമില്ലാതെ എനിക്ക് കിട്ടുന്ന സന്തോഷം ഒരു തെറ്റേയല്ല.
അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു
.,
Super ??
ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤
???
nannayittund…intresting….nalla ezuth….waiting nxt part.
നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
ഇഷ്ട്ടം ♥️♥️?
മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??
♥♥♥
Waiting for next part
❤️
First അപുറത്ത് വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു