ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

‘അതിനെ തുടർന്ന് അവിടെയുള്ള ആറ് രണശൂരൻമാരും മരണത്തിന്റെ പിടിയിലാകും — ലോകവേന്തൻ രക്ഷപ്പെടും — പ്രപഞ്ച കാവല്‍ക്കാരന്‍റെ രക്തം കൊണ്ട്‌ സൃഷ്ടിക്കപ്പെട ചെകുത്താന്‍ മടയുടെ ശക്തി നഷ്ടപ്പെടുന്ന ആ ക്ഷണത്തിൽ ചെകുത്താന്‍ മട വെറും മണ്ണായി തീരും…. പോരാത്തതിന്, ആ ഒരു നിമിഷ നേരത്തേക്ക്, ആ ആറ് രണശൂരൻ മാരാൽ അടയ്ക്കപ്പെട്ട ചെകുത്താന്‍ ലോകത്തേക്കുള്ള കവാടം വീണ്ടും തുറക്കപ്പെടും. ചെകുത്താന്‍ മട ഉള്ളതുകൊണ്ട് മാത്രമാണ് അന്ന് ചെകുത്താന്‍ ലോകത്തേക്കുള്ള കവാടം തുറന്ന് കിടന്നിട്ട് പോലും ചെകുത്താന്‍മാര്‍ക്ക് അതുവഴി നമ്മുടെ ലോകത്തേക്ക് കടക്കാന്‍ കഴിയാതെ പോയത്. പക്ഷേ ഇപ്പോൾ ചെകുത്താന്‍ മട നശിച്ചാല്‍……. ചെകുത്താന്‍ ലോക കവാടം ഒരു നിമിഷം തുറന്ന് കിടന്നാൽ…..’ അതോടെ എന്റെ സഹജാവബോധം നിശബ്ദമായി.

എന്റെ തല പൊട്ടിത്തെറിക്കും പോലെ തോന്നി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ വാണിയുടെ കൈ എന്റെ ദേഹത്ത് നിന്നും പതിയെ എടുത്ത് മാറ്റി. കുറെ നേരം അവൾ ഉറങ്ങുന്നത് ഞാൻ നോക്കി ഇരുന്നു. അവളുടെ നഗ്നത ഞാൻ പുതപ്പ് കൊണ്ട്‌ മൂടി. ഒരു പാൻറ്റ് മാത്രം ഇട്ടിട്ട് ഞാൻ പുറത്ത്‌ വന്നു.

കുറെ നേരം ഞാൻ മുറ്റത്തും വീടിന് ചുറ്റും നടന്നു. ‘എന്തുകൊണ്ട്‌ എല്ലാ പ്രശ്നങ്ങള്‍ക്കും ഞാൻ പരിഹാരം ഉണ്ടാക്കണം? എന്തുകൊണ്ട്‌ എനിക്ക് മാത്രം സ്വസ്ഥത കിട്ടുന്നില്ല? എല്ലാ ജനങ്ങളും സമാധാനമായി ഉറങ്ങുമ്പോള്‍ ഞാൻ മാത്രം ഭ്രാന്താനെപ്പോലെ അലഞ്ഞ് നടക്കുന്നു.’ പക്ഷേ എന്റെ സഹജാവബോധം എന്നോട് സംസാരിക്കാൻ തയ്യാറല്ലായിരുന്നു.

ഞാൻ വേഗം വീട്ടില്‍ ഓടി കേറി. എന്റെ മൊബൈൽ എടുത്തുകൊണ്ട് ഞാൻ വീണ്ടും പുറത്ത്‌ വന്നു. ആദ്യം ഞാൻ അച്ഛനെ വിളിച്ചു.

“റോബി!, ഈ മൂന്ന് മണിക്ക്….. എന്തെങ്കിലും സംഭവിച്ചോ… ? ഗ്രാമം ആക്രമിക്കപ്പെട്ടോ…?” അപ്പുറത്ത് നിന്നും അച്ഛന്റെ ആശങ്കയോടെയുള്ള ചോദ്യങ്ങൾ കേട്ട് എനിക്ക് ചിരി വന്നു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.