ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

വേഗം ഞാൻ കണ്ണ് തുറന്ന് അവളെ തുറിച്ച് നോക്കി. എന്റെ നോട്ടം കണ്ടിട്ട് വാണി പെട്ടന്ന് സ്തംഭിച്ചു. ഞാൻ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു.

“എനിക്ക് മനസ്സിലാവാത്ത ഭാഷയില്‍ ചേട്ടൻ എന്തെല്ലാമോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ പേടിച്ചുപോയി. അതുകൊണ്ടാ ഞാൻ നിങ്ങളെ ഇണർത്തിയത്.” വാണി ആശ്വാസത്തോടെ പറഞ്ഞു.

“നമുക്ക് രാവിലെ സംസാരിക്കാം, വാണി കിടക്ക്.” ഞാൻ പറഞ്ഞു.

വാണി മിണ്ടാതെ കിടന്നു. എന്റെ മനസ്സിലെ ക്ഷോഭം ഞങ്ങളുടെ ആത്മബന്ധത്തിലൂടെ അവൾ അറിഞ്ഞിട്ടുണ്ടാവും — കാരണം അവളുടെ സ്വര്‍ണ്ണ പ്രകാശം ഞങ്ങളെ വലയം ചെയ്തിരുന്നു. ഞാനും അവളോട് കൂടെ ചേര്‍ന്ന് കിടന്നു. ഉടനെ വാണി എന്നെ കെട്ടിപ്പിടിച്ചു.

റണ്ടൽഫസ് പറഞ്ഞതെല്ലാം എന്റെ മനസില്‍ ഓടിക്കൊണ്ടിരുന്ന.

‘റണ്ടൽഫസിനെ തടയണം — സാഹചര്യം കിട്ടിയാല്‍ അതിനെ നശിപ്പിക്കണം. ഭാനുവിനെ രക്ഷിക്കണം . ഭാനു ഒരു മാലാഖ യാണ്— മാലാഖമാരുടെ ഒരു സിദ്ധിയും ലഭിക്കാതെ മാലാഖ — പക്ഷേ ശുദ്ധമായ മാലാഖ രക്തം മാത്രമാണ് ആ സിരകളിൽ ഒഴുകുന്നത്. വിരളമായിട്ടാണ് മാലാഖമാര്‍ക്ക് ഭാനുവിനെ പോലെ അസാധുക്കൾ ജനിക്കുന്നത്. അങ്ങനെയുള്ള കുഞ്ഞുങ്ങളെ മാലാഖമാര്‍ മനുഷ്യരെ ഏല്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്.’

‘ഭാനുവിൻറ്റെ സ്വന്തം കൈ കൊണ്ട്‌ ദാർശനി കൊല്ലപ്പെടണമെന്ന് റണ്ടൽഫസ് പറയാൻ കാരണം?’ ഞാൻ ചോദിച്ചു.

‘ഒരു മാലാഖയുടെ കൈ കൊണ്ട്‌ ഒരു ദാർശനി കൊല്ലപ്പെട്ടാൽ ആ പരിസരത്തുള്ള എല്ലാ മാന്ത്രിക ക്രിയകളുടെയും പകുതിക്ക് കൂടുതൽ ശക്തിയും ഒരു നിമിഷ നേരത്തേക്ക് ക്ഷയിക്കും.’ എന്റെ സഹജാവബോധം പറഞ്ഞു.

‘ഓ, അപ്പോ ചെകുത്താന്‍ മടയില്‍ വെച്ച് ഭാനു ഒരു ദാർശനിയേ കൊന്നാൽ അവിടെയുള്ള ആറ് രണശൂരൻ മാരുടെയും ശക്തി അസാധുവാക്കപ്പെടും!’ ഞാൻ പറഞ്ഞു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.