ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

അകലെ ഒരു മൂങ്ങ കരയുന്ന ശബ്ദം കേട്ട് നൊടിയിട കൊണ്ട്‌ എന്റെ മനസ്സ് അവിടെ എത്തി. വെറും കാട് — കൂറ്റന്‍ മരങ്ങളെ മാത്രമാണ്‌ എനിക്ക് കാണാന്‍ കഴിഞ്ഞത്. കുറച്ച് കൂടി ഞാൻ താഴേ വന്നു. പിന്നെയും മൂങ്ങ കരഞ്ഞത് ഞാൻ കേട്ടു. അത് മരങ്ങൾ ക്കിടയിലൂടെ പറക്കുന്നത് ഞാൻ കണ്ടു. എല്ലാം മറന്ന് ഞാനും അതിന്റെ കൂടെ കുറെ നേരം പറന്നു. പിന്നെ ഒരു വവ്വാൽ —അതുകഴിഞ്ഞ് ഒരു മിന്നാമിനുങ്ങ് —പിന്നെ മരച്ചില്ലയിൽ കൂട് കെട്ടി താമസിക്കുന്ന അണ്ണാനും അതിന്റെ കുഞ്ഞുങ്ങളേയും കുറച്ച് നേരം ഞാൻ നോക്കി.

പെട്ടന്നാണ് എവിടെ നിന്നോ ചെന്നായ ഓരിയിടുന്നത് ഞാൻ കേട്ടത്. അപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് മതിമറന്ന് അലഞ്ഞ് തിരിയുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്.

ഞാൻ വേഗം കാട്ടില്‍ കണ്ട ഗുഹയേ മനസില്‍ വിചാരിച്ചതും ഒരു സെക്കന്റിൽ എന്റെ മനസ്സ് അവിടെ എത്തി. ഗുഹയുടെ മുന്നില്‍ ചെന്നായ്ക്കളുമില്ല റണ്ടൽഫസും ഇല്ല. എന്റെ മനസ്സിനെ ഞാൻ ഗുഹയ്ക്കുള്ളിൽ നയിച്ചു. അകത്ത് റണ്ടൽഫസ് സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞു.

“— ര്‍ഗ്ഗം ഇല്ല.” റണ്ടൽഫസ് എന്തോ പറയുന്നു. മുഴുവനും കേള്‍ക്കാത്തത് കൊണ്ട്‌ എനിക്ക് മനസ്സിലായില്ല.

സംസാരം കേട്ട ദിക്കില്‍ എന്റെ മനസ്സിനെ ഞാൻ നയിച്ചു. അവിടെ റണ്ടൽഫസ്, ഭാനു പിന്നെ ഒരു ഡസന്‍ ചെന്നായ്ക്കളും ഉണ്ടായിരുന്നു. ഡെറ്ബഫാസിൻറ്റെ മനസില്‍ നിന്നുമാണ് ഭാനു ഈ ഗുഹയില്‍ ഉള്ള കാര്യം ഞാൻ മനസ്സിലാക്കിയിരുന്നത്. ഈ ഗുഹയില്‍ തടവറ ഉണ്ടായിരിക്കും എന്നാണ്‌ ഞാൻ കരുതിയിരുന്നത്. പക്ഷേ ഗുഹയ്ക്കുള്ളിൽ അങ്ങനത്തെ സംവിധാനം ഇല്ലായിരുന്നു.

ഒരു വലിയ തിട്ട പുറത്ത് ഭാനു ഇരിക്കുന്നതാണ് ഞാൻ കണ്ടത്. അയാളുടെ വലത് തുട ഭാഗത്ത് വസ്ത്രം കീറിപ്പറിഞ്ഞ നിലയില്‍ കാണപ്പെട്ടു. നേരത്തെ അവിടമാകെ രക്തം വാർന്നൊഴുകി, പക്ഷേ ഇപ്പോൾ രക്തം കട്ട പിടിച്ച നിലയില്‍ കാണപ്പെട്ടു. റണ്ടൽഫസ് ഭാനുവിൻറ്റെ അടുത്ത് നിന്ന് സംസാരിക്കുക യായിരുന്നു . ആറ് ചെന്നായ്ക്കള്‍ അയാളെ ചുറ്റി പറ്റി നടക്കുന്നുണ്ട്. പിന്നെയുള്ള ആറ് ചെന്നായ്ക്കള്‍ അങ്ങിങ്ങായി കിടക്കുകയായിരുന്നു.

“ഞാൻ ഏത് മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് നീയല്ല നിശ്ചയിക്കേണ്ടത് നായേ.”ഭാനു അത്രയും പറഞ്ഞിട്ട് റണ്ടൽഫസിൻറ്റെ കാലില്‍ തുപ്പി.

എന്തോ തമാശ കേട്ടത് പോലെ റണ്ടൽഫസ് പൊട്ടിച്ചിരിച്ചു. “നാള ഇതേ നേരം ആകുന്നത് വരെ ഞാൻ നിനക്ക് സമയം തരാം. ഞാൻ പറഞ്ഞത് നി അനുസരിച്ചാൽ നിന്റെ ഗ്രാമം നിലനില്‍ക്കും, ഇല്ലെങ്കില്‍ നാള രാത്രി നി ഞങ്ങൾക്ക് ഭക്ഷണമായി തീരും — പിന്നെ ഗ്രാമ വാസികൾ ആരുടെ ഭക്ഷണമാകുമെന്ന് നിനക്കറിയാമല്ലോ….?” റണ്ടൽഫസ് പിന്നെയും പൊട്ടിച്ചിരിച്ചു.

അതുകേട്ട് ഭാനുവിൻറ്റെ മുഖം വിളറി.

“ഡെറ്ബഫാസ് നിന്റെ രൂപത്തിലാണ് ഇപ്പോൾ. ആരും തിരിച്ചറിയില്ല. അങ്ങനെ തിരിച്ചറിഞ്ഞാൽ പോലും, നിന്റെ രണശൂരൻമാർക്ക്, അവരുടെ രണവാൾ എന്ന് വിളിക്കുന്ന ആ ചട്ടുകം കൊണ്ട്‌ ഡെറ്ബഫാസിനെ പൊള്ളിക്കാൻ പോലും കഴിയില്ല. കാലാകാലമായി നിങ്ങൾ കണ്ടിട്ടുള്ള പത്ത് മുതൽ ആറാം നിര വരെയുള്ള കുറഞ്ഞ ശക്തിയുള്ള ചെകുത്താന്‍ മാരല്ല ഇവർ മൂന്ന് പേരും. മൂന്നാം നിരയിലെ ചെകുത്താന്‍ വര്‍ഗ്ഗത്തിൽ പെട്ടവരാണ് ഡെറ്ബഫാസ്, ഫയാർഹസ്, പ്രാഡിമോസ് എന്ന ചെകുത്താന്‍മാര്‍.” ഭ്രാന്തനെ പോലെ ചിരിച്ചുകൊണ്ട് റണ്ടൽഫസ് പറഞ്ഞു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.