ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2163

പെട്ടന്ന് എന്നെയും അറിയാതെ എന്റെ അകക്കണ്ണിലൂടെ വാണിയുടെ മനസ്സിനെ നോക്കുന്നത് ഞാൻ അറിഞ്ഞു. ആദ്യം കണ്ടതിനെക്കാൾ ഇപ്പോൾ വാണിയുടെ സ്വര്‍ണ്ണ ജീവ ജ്യോതി കൂടുതൽ തേജസ്സോടെ കാണപ്പെട്ടു.

വാണിക്ക് മനസ്സിലാവുന്ന തരത്തിൽ ഞാൻ എന്റെ മനസ്സ് കൊണ്ട് വാണിയുടെ മനസ്സിനെ സ്പര്‍ശിച്ചു. ആ സ്പര്‍ശനം വാണി അറിഞ്ഞു. അദ്യം വാണി ഒന്ന് വിറച്ചു.

‘പേടിക്കേണ്ട, എനിക്ക് എന്റെ വാണിയെ പൂര്‍ണമായി അറിയണം. നീയും എന്നെ പൂര്‍ണമായി മനസിലാക്കണം, വാണി. അത് മനസ്സിലാക്കി തരാനുള്ള ശക്തി വാക്കുകള്‍ക്കില്ല, അതുകൊണ്ട്‌ എന്റെ മനസ്സില്‍ കടക്കാനുള്ള അധികാരം ഞാൻ നിനക്ക് നല്‍കുന്നു.’ വാണിയുടെ മനസില്‍ ഞാൻ പറഞ്ഞു.

വാണിയുടെ മനസിലേക്കുള്ള എന്റെ നുഴഞ്ഞ് കയറ്റം അവളില്‍ സംഭ്രമം സൃഷ്ടിച്ചത് എന്റെ മനസില്‍ ഞാൻ അറിഞ്ഞു. കുറച്ച് കഴിഞ്ഞ് വാണി തന്നെ ശാന്തയായി.

‘നിങ്ങളുടെ മനസില്‍ എങ്ങനെ കടക്കണമെന്ന് എനിക്ക് അറിയില്ല’ വാണി പേടിയോടെ എന്നെ വരിഞ്ഞ് മുറുക്കി പിടിച്ചുകൊണ്ട് എന്റെ മനസില്‍ പറഞ്ഞു.

എന്നെപ്പോലെ വാണിക്ക് അന്യ മനസില്‍ കയറാനുള്ള സ്വാഭാവികമായ കഴിവ് പ്രകൃതി അവൾക്ക് കനിഞ്ഞ് നല്‍കിയിട്ടില്ല. പക്ഷേ എന്റെ മനസ്സ് കൊണ്ട്‌ ഞാൻ അവളെ സ്പര്‍ശിച്ചത് കൊണ്ട് വാണിക്ക് അതിന്‌ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.

‘വാണിക്ക് ഇപ്പോൾ മനസില്‍ എന്താണ് കാണാന്‍ കഴിയുന്നത്?’ എന്റെ ജീവ ജ്യോതിയും പ്രപഞ്ച വാളും അവള്‍ക്ക് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ അങ്ങനെ ചോദിച്ചത്.

‘ഒന്നും കാണാന്‍ കഴിയുന്നില്ല. റോബി ചേട്ടന്റെ മനസ്സാനിത്യം എന്നില്‍ ഉള്ളത് മാത്രം ഞാൻ അറിയുന്നു.’ അവളുടെ മറുപടി കേട്ട് എനിക്ക് നിരാശ തോന്നി.

‘എന്നാല്‍ അതിൽ നിന്റെ മുഴുവന്‍ ശ്രദ്ധയും കൊടുക്ക്.’ ഞാൻ പറഞ്ഞു.

എന്റെ മനസ്സ് അവള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്ന വിചാരം എന്നെ അലട്ടി. എന്താണ് ഞാൻ ചെയ്യുന്നത് എന്നറിയാതെ ഞാൻ വാണിയുടെ സ്വര്‍ണ്ണ നിറത്തിലുള്ള ജീവ ജ്യോതിയില്‍ എന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു. എന്നിട്ട് എന്റെ മനസ്സ് കൊണ്ട്‌ ഞാൻ വാണിയുടെ ജീവ ജ്യോതിയെ സ്പര്‍ശിച്ചു.

വാണിയുടെ ശരീരം ഒന്ന് വിറച്ചു.

ഞാൻ എന്താണ്‌ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലെങ്കിലും എന്റെ ഉള്ളില്‍ ഏതോ ഒരു ശക്തി എന്നെ നയിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു – പക്ഷേ അത് എന്റെ സഹജാവബോധം അല്ല എന്നും എനിക്ക് അറിയാമായിരുന്നു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.