ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും
Author : Cyril
[ Previous Part ]
“ഞാൻ ചെകുത്ഹിംസൻ, ഞാൻ പ്രപഞ്ച നന്മയുടെ യോദ്ധാവ്, ഞാൻ മനുഷ്യ ലോകത്തിന്റെ കാവല്‍ക്കാരന്‍, ഞാൻ മാലാഖമാരുടെ മിത്രം, ഞാൻ ചെകുത്താന്‍ മാരുടെ അന്ധകൻ….. ഞാൻ ചെകുത്ഹിംസൻ, ഈ ലോകത്ത് സമാധാനം ഞാൻ കൊണ്ട് വരും……”
പെട്ടന്ന് ഡെറ്ബഫാസിൻറ്റെ ശരീരം ചെറിയ ശബ്ദത്തോടെ പൊട്ടി തീപ്പൊരികളായി ചിതറി. പക്ഷേ ആ തീപ്പൊരികള്‍ ഭൂമിയില്‍ പതിക്കും മുന്നേ അത് താനെ അണഞ്ഞ് അലിഞ്ഞ് മറഞ്ഞു. എന്റെ കൈയിൽ ഉണ്ടായിരുന്ന പ്രപഞ്ച വാളും തന്നെ മറഞ്ഞു. എനിക്ക് വല്ലാത്ത ക്ഷീണം തോന്നി. ഞാൻ ഉടനെ തല താഴ്ത്തി കണ്ണും അടച്ച് തറയില്‍ ഇരുന്നു.
ആരോ ധൃതിയില്‍ നടന്ന് എന്റെ നേര്‍ക്ക് വരുന്ന ശബ്ദം കേട്ടു. പെട്ടന്നാണ് എന്റെ മനസില്‍ ഒരു തോന്നല്‍ ഉദിച്ചത്. അതെനിക്ക് ചെയ്യാൻ കഴിയുമെന്നും എനിക്ക് വിശ്വസം ഉണ്ടായിരുന്നു.
‘അതേ, നിനക്ക് അതും അതിൽ കൂടുതലും ചെയ്യാൻ കഴിയും.’ എന്റെ സഹജാവബോധം പറഞ്ഞു.
അത് പരീക്ഷിക്കാന്‍ ഞാൻ തീരുമാനിച്ചു. ഉടനെ ഞാൻ എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നിട്ട് എന്റെ മനസ്സിനെയും അകക്കണ്ണ് ണിനേയും എന്റെ മനസ്സ് കൊണ്ട് പതിയെ എന്റെ ഉള്ളില്‍ നിന്നും ഞാൻ പുറത്ത് തള്ളി.
എന്നെ ഒരു ഡ്രമ്മിൽ അടച്ച് അതിനെ മലമുകളില്‍ നിന്നും താഴേക്ക് ഉരുട്ടി വിട്ടത് പോലെയാണ് എനിക്ക് തോന്നി. പിന്നെ എന്റെ തല കറങ്ങി, ശ്വാസംമുട്ടി, ഛർദ്ദിക്കണം എന്ന തോന്നല്‍, പിന്നെ ഇരുട്ട് മാത്രം. എനിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല — രണ്ട് സെക്കന്‍ഡ് നേരത്തേക്ക് ഇതെല്ലാമാണ് ഞാൻ അനുഭവിച്ചത്. എന്നിട്ട് പെട്ടന്ന് അതെല്ലാം മാറുകയും ചെയ്തു.
ഇപ്പോൾ എന്റെ മനസ്സ് ആകാശത്ത് പാറിപ്പറക്കുന്ന ഒരു അനുഭവം ഉണ്ടായി. എല്ലാം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു —പക്ഷികള്‍ ചിലച്ച് കൊണ്ട് അതിന്റെ വഴിക്ക് പറന്നകന്നു, മേഘങ്ങള്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് പതിയെ അകന്ന് നീങ്ങുന്നു, അകലെ എവിടെയോ വിമാനം പറന്ന് നീങ്ങുന്നത് ഞാൻ അറിഞ്ഞു. എന്റെ മനസ്സും അകക്കണ്ണും ആ അനുഭവവും കാഴ്ചയും എനിക്ക് പ്രദാനം ചെയ്തു. വിസ്മയത്തോടെ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തു. ഉടനെ ഞാൻ എന്റെ മനസ്സിനെ നിയന്ത്രിച്ച് താഴേ നോക്കി.
‘ഇതാണ് ഇന്ദ്രിയകാഴ്ച്ച. അതി ശക്തരായ മാന്ത്രിക മാരിൽ പോലും വിരളമായി കാണപ്പെടുന്ന ഒരു സിദ്ധിയാണ് ഇത്.’ എന്റെ സഹജാവബോധം പറഞ്ഞു.
ആകാശത്ത് നിന്നും ഒരു പക്ഷി ഭൂമിയെ നോക്കുന്നത് പോലത്തെ അനുഭവമായിരുന്നു എനിക്ക്. അങ്ങ് താഴേ, ദൂരെ, അഡോണിയുടെ പരിശീലന കേന്ദ്രം ഞാൻ കണ്ടു. എന്റെ ഇന്ദ്രിയകാഴ്ച്ച യെ നിയന്ത്രിച്ച് ഞാൻ അതിനെ പരിശീലന കേന്ദ്രത്തിനുള്ളില്‍ എത്തിച്ചു. അവിടെ ഞാൻ എന്റെ ശരീരത്തെയും, മറ്റുള്ളവരെയും നോക്കി.
ഞാൻ തറയില്‍ തല കുമ്പിട്ട് ഇരിക്കുന്നു. രാധിക ചേച്ചി എന്നെതന്നെ നോക്കി എന്റെ മുന്നില്‍ നില്‍ക്കുന്നു. ചേച്ചിയുടെ മുഖത്ത് പലതരത്തിലുള്ള വിഹാരം ഞാൻ കണ്ടു. പിന്നെ, മറ്റുള്ളവരെ ഇന്ദ്രിയകാഴ്ച്ച യിലൂടൈ ഞാൻ നോക്കി. എല്ലാവരുടെയും നോട്ടം എന്റെ ശരീരത്തിൽ ആയിരുന്നു.
ഞാൻ വേഗം എന്റെ ശരീരത്തിലേക്ക് തിരികെ വന്നു, എന്നിട്ട് തല ഉയർത്തി രാധിക ചേച്ചിയെ നോക്കി. അവരുടെ കണ്ണ് ചുമന്ന് കലങ്ങിയിരുന്നു. ഞാൻ കണ്ണടച്ച് തുറക്കും നേരത്തിനിടെ അവരുടെ കൈ എന്റെ കവിളിൽ ശക്തമായി പതിഞ്ഞു. അത് പ്രതീക്ഷിക്കാത്ത ഞാൻ ഉടനെ മലര്‍ന്ന് വീണു. മറ്റുള്ളവരെല്ലാം ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് ചെറിയ പേടിയോടെ നോക്കി.
എന്തുകൊണ്ടോ എനിക്ക് രാധിക ചേച്ചിയോട് ദേഷ്യം തോന്നിയില്ല. അടി കൊണ്ടിട്ട് പോലും എന്റെ മുഖത്ത് പുഞ്ചിരിയാണ് വിടര്‍ന്നത്. ഞാൻ പതിയെ എഴുന്നേറ്റ് നിന്നു. ഉടനെ നേരത്തെ അടി കൊണ്ട അതേ കവിളിൽ തന്നെ അടുത്ത അടിയും വീണു. പക്ഷേ ഇത്തവണ രാധിക ചേച്ചിയുടെ കൈ എന്റെ മുഖത്തിന് നേരെ വരുന്നത് ഞാൻ കണ്ടെങ്കിലും ഞാൻ തടഞ്ഞില്ല.
“നിന്റെ സിരകളിൽ ചെകുത്താന്റെ രക്തം ഉണ്ടായിട്ടും, ഇത്രയും വര്‍ഷ കാലം നി തിന്മയുടെ പിടിയില്‍ വീഴാതെ നന്മയുടെ പക്ഷത്ത് പിടിമുറുക്കി നിന്നു. പക്ഷേ, ഇപ്പോൾ – വെറുമൊരു ചെകുത്താന്റെ പ്രേരണ മൂലം നി തിന്മയുടെ കരം സ്വീകരിക്കാന്‍ തുനിഞ്ഞതിന് വേണ്ടിയാണ് ആദ്യത്തെ അടി. ഞങ്ങൾക്ക് നിന്റെ മേല്‍ ഉണ്ടായിരുന്ന വിശ്വാസവും, സ്നേഹവും നി മറന്ന് പോയതിനും; അവസാനം ഞങ്ങളുടെ യാചന പോലും നി ചെവി കൊള്ളാത്തതിനും ആയിരുന്നു രണ്ടാമത്തെ അടി.” രാധിക ചേച്ചി കോപത്തോടെ പറഞ്ഞു.
അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു
.,
Super ??
ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤
???
nannayittund…intresting….nalla ezuth….waiting nxt part.
നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
ഇഷ്ട്ടം ♥️♥️?
മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??
♥♥♥
Waiting for next part
❤️
First അപുറത്ത് വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു