* ഗൗരി – the mute girl * 27 [PONMINS] 322

3മത്തെ ഡയറി തുറന്നതും അതിൽ അനുവിന് രണ്ടു സൈഡിലും ആയി നിൽക്കുന്ന രണ്ടു സുന്ദരി കുട്ടികളുടെഫോട്ടോ ആയിരുന്നു , അതിന്റെ താഴെ ആയി

എന്റെ ജീവനും പ്രാണനുംഎഴുതിയിരുന്നു , അടുത്ത പേജിൽ അതുവിന്റെ ഒരു ചിരിക്കുന്ന ഫോട്ടോഒട്ടിച്ചിരുന്നു അതിന്റെ താഴെ ആയി

ആദ്യമായ് കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം

കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീപ്രിയസഖീ…”

എന്നെഴുതി ഒരു ലവ് സിംബൽ വരച്ചു വെച്ചിട്ടുണ്ട് . പിന്നീടുള്ള പേജുകളിൽ പകുതിയോളം ആതിരയുടെവ്യത്യസ്ത ഫോട്ടോകൾ ആയിരുന്നു പലതും അവൾ അറിയാതെ എടുത്തത് , പിന്നെ ഉള്ള പേജുകളിൽ ചുവന്നനിറത്തിൽ

ആതിര , ആതിര , ആതിര , ആതിര , ആതിര

എന്ന് എഴുതിയിരുന്നു , ഞാൻ അതിൽ ഒന്ന് കൈ ഓടിച്ചു ഒരു സംശയം തോന്നി അത് ഞാൻ ഒന്ന് മണത്തുനോക്കി

അതും ചുവന്ന മഷി അല്ലായിരുന്നു , രക്തം ആയിരുന്നു , സ്വന്തം രക്തം കൊണ്ട് ആണ് മനുഷ്യൻഎഴുതിയിരിക്കുന്നത്

നീ എന്ന ഏക ബിന്ദുവിനിന് ചുറ്റും മാത്രം ഭ്രമണം ചെയ്യുന്നവൻ ആണ് ഞാൻ…. ഓരോ ദിനവും നിന്നിൽതുടങ്ങി നിന്നിൽ തന്നെ അവസാനിപ്പിക്കാൻ കൊതിക്കുന്നവൻ…. നിന്നിൽ നിന്ന് അകന്ന ഓരോ നിമിഷവുംഞാൻ അറിയുകയായിരുന്നുനീ എന്ന പ്രണയം എന്നിൽ എത്ര മാത്രം ആഴത്തിലാണ് വേരുറച്ചിരിക്കുന്നത്എന്ന്നിനക്കായി മാത്രമാണ് എന്റെ ഹൃദയതാളം പോലുംഎൻ ആത്മാവിൽ അലിഞ്ഞവൾ നീ…”

മൂന്നാമത്തെ ഡയറിയുടെ തുടക്കം ഇങ്ങനെ ആയിരുന്നു , പിന്നെ അങ്ങോട്ട് അവരുടെ ആരുമറിയാത്ത പ്രണയവുംപിണക്കവും ഇണക്കവും എല്ലാമായിരുന്നു.

പിന്നെ കുറച്ചു പേജുകൾ ബ്ലാങ്ക് ആയിരുന്നു , പിന്നെ കുറച്ചു പേജുകൾക് ശേഷം ഒരു ഫോട്ടോ ഒട്ടിച്ചിരുന്നു ,  വെള്ളപുതപ്പിച്ച ആതിരയുടെ ദേഹത്തു കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ഗൗരിയുടെ ഫോട്ടോ അതിനു താഴെ

പ്രണയമേ നിനക്ക് വിട , നിന്റെ അരികിലെത്താൻ കൊതിക്കുന്ന ഹൃദയവുമായി ഞാൻ എന്റെ മരണത്തെകാത്തിരിക്കുന്നു

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.