* ഗൗരി – the mute girl * 27 [PONMINS] 322

അന്നമ്മ ; ആന്നെ , ഞാൻ ഇടക്കൊന്ന് എണീച്ചു നോക്കിയപ്പോ നീ അങ്ങേരുടെ നെഞ്ചിൽ കിടക്കയിരുന്നു

ആമി :ശോ , ആകെ നാണക്കേട് ആയല്ലോ ,ഇനി ഞാൻ എങ്ങനെ പുള്ളിയുടെ മുഖത്തു നോക്കും ,,,,

റിഥി : തത്കാലം മുഖത്തു നോക്കണ്ട , വാ ഇറങ്ങാൻ നോക്ക് നമുക്ക് ഫുൾ കാണണ്ടേ

അവളത് പറഞ്ഞപ്പോൾ ആണ് ഞങ്ങളും കാര്യം ഓർത്തത് ഉടൻ സീറ്റിൽ നിന്നും എന്റെ ബാഗ് എടുത്തതുംഎന്തോ ഒന്ന് താഴേക്കു വീണു ,ഞാൻ അത് എടുക്കാൻ നോക്കി എങ്കിലും കിട്ടിയില്ല , അപ്പോഴേക്ക് അവറ്റ തിരക്ക്കൂട്ടിയതും ഞാൻ വേഗം പുറത്തേക് ഇറങ്ങി , അയാളെ ഒന്ന് മൊത്തം കറങ്ങി നോക്കി എങ്കിലും കണ്ട് കിട്ടിയില്ല, പിന്നെ പോകുമ്പോൾ കാണാമല്ലോ എന്നോർത്തു ഞങ്ങൾ അവിടെ മൊത്തം കറങ്ങി കുറെ ഫോട്ടോസും മറ്റുംഎടുത്ത് എന്ജോയ് ചെയ്തു ,

തിരിച്ചുപോരാൻ നേരത്തു വണ്ടിയിലേക് കയറാൻ എന്തെന്നില്ലാത്ത ആവേശം ആയിരുന്നു എനിക്ക് , ബസ്സിൽകയറിയതും ഞാൻ എന്റെ സീറ്റിലേക് ഓടി പക്ഷേ ആള് എത്തിയില്ലായിരുന്നു , ഞാൻ അവിടെ ഇരുന്ന് ആളെവെയിറ്റ് ചെയ്തു , എന്നാൽ എല്ലാവരും കയറി ബസ്സ് മൂവ് ആവാൻ തുടങ്ങിയതും എനിക്കാകെ വിഷമം ആയി , ഞാൻ ബസ്സിലെ ആളോട് പോയി എന്റെ സീറ്റിലെ ആൾ വന്നില്ല എന്ന് പറഞ്ഞപ്പോ അയാൾ ഇങ്ങോട്ടെ ഉള്ളുറിട്ടേൺ ഇല്ല എന്ന് പറഞ്ഞതും എന്റെ ചങ്കിൽ ഒരു വേദന ഞാൻ അറിഞ്ഞു . ഞാൻ വിഷമത്തോടെ ഇരിക്കുന്നത്കണ്ട് അന്നമ്മയും റിഥിയും കാര്യം അന്വേഷിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു , തിരിച്ചുഡൽഹിയിൽ എത്തി ഞങ്ങളെ ഇറക്കാൻ നേരത്താണ് എല്ലാം എടുത്തില്ല നോക്കാൻ ബസ്സിലെ ആൾ പറഞ്ഞത്അപ്പോഴാണ് എനിക്ക് രാവിലെ സീറ്റിന്റെ താഴെ വീണത് ഓർമ്മ വന്നത് ഞാൻ അയാളോട് പറഞ്ഞു അതെടുപ്പിച്ചു , അതൊരു കുഞ്ഞു ബാഗ് ആയിരുന്നു , അതും വാങ്ങി എന്റെ ബാഗിൽ വെച്ചു ഞാൻ പുറത്തേക് ഇറങ്ങി വീട്ടിലേക്കയറി , റൂമിൽ എത്തി കുളിച്ചു ഫ്രഷ് ആയി അന്നമ്മയെയും റിഥിയെയും കെട്ടിപ്പിടിച്ചു യാത്ര ക്ഷീണം ഉറങ്ങിതീർത്തു .

കുറെ വൈകി ആണ് എണീറ്റത് , മറ്റേ രണ്ടാണെന്നതിനെയും കുത്തിപ്പൊക്കി ഞാൻ ഏട്ടത്തിയിടെ അടുത്തേക്ചെന്നു ,പോയ വിശേഷങ്ങൾ എല്ലാം പറഞ്ഞു ഫുഡും കഴിച്ചു റൂമിലേക്കു തന്നെ വന്ന് ഫോണും എടുത്ത്ബെഡിലേക് ഇരുന്നു , അപ്പോഴാണ് അന്നമ്മ എന്റെ ബാഗിൽ നിന്നും കുഞ്ഞു ബേഗും പൊക്കിക്കൊണ്ട്വരുന്നത്

അന്നമ്മ : ഇതെന്താടി , എവിടുന്നാ ഇത് കിട്ടിയേ

ആമി : ബസ്സിൽ നിന്നും കിട്ടിയതാ ചിലപ്പോ ആളുടെ ആകും

അതും പറഞ്ഞു അവളുടെ കയ്യിൽ നിന്നും ബാഗ് ഞാൻ വാങ്ങി തുറന്നു നോക്കി ,അതിൽ നിന്നും റെഡ്കളറിൽ ഉള്ള 4 ഡയറി കിട്ടി

റിഥി : ഡി , ഇത് ഡയറി ആണല്ലോ , നമുക്കൊന്ന് വായിച്ചു നോക്കാം

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.