* ഗൗരി – the mute girl * 27 [PONMINS] 324

തന്റെ ആളുകൾ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട റോബർട്ട് തല ചെരിച്ചു റോബിനെ നോക്കി അവന്കാര്യം മനസ്സിലായത് പോലെ ഒരു ചിരി ചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നമ്പർ ഡൈൽചെയ്തു ഫോൺ കണക്ട് ആയതും “ ഗെറ്റ് ഇൻ “ എന്ന് മാത്രം പറഞ്ഞു കട്ട് ചെയ്ത് റോബെർട്ടിനെ നോക്കിഗൂഢമായി ചിരിച്ചു ,

ഓഡിറ്റോറിയത്തിന്റെ വാതിലുകൾ വലിയൊരു ശബ്ദത്തോടെ പൊളിഞ്ഞു വീണു , ശക്തമായ സംഘടനത്തിൽആയിരുന്ന രുദ്രനും കൂട്ടരും ആ ശബ്ദം കേട്ട് അങ്ങോട്ട് നോക്കി , അകത്തേക്കു വരുന്ന ആളുകളെ കണ്ടഎല്ലാവരും ഒന്ന് പകച്ചു നിന്ന് പോയി

“ ഹഹഹ നിങ്ങൾ എന്ത് വിചാരിച്ചു ഞാൻ ബാക്കപ്പ് ഇല്ലാതെ കയറി വരുമെന്നോ , ഹഹഹ രുദ്ര നീ പറഞ്ഞില്ലേഎനിക്കായി നിന്റെ ഭാര്യ ഒരുക്കിയ ആയുധങ്ങളെ കുറിച്ച് , എന്നാൽ നീ കണ്ണ് നിറച്ചു കണ്ടോ അവൾക്കായിഞാൻ ഒരുക്കിയ ആയുധങ്ങൾ ഹഹഹഹഹഹ “

വാതിൽ കടന്ന് വന്നവരിൽ 50ൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു അതിൽ തന്നെ 10ഓളം പേർ നല്ല ഹെയ്‌റ്റുംവെയിറ്റും ഉള്ള ആജാനുബാഹുക്കൾ ആയ മല്ലന്മാർ  ആയിരുന്നു ബാക്കി ഉള്ളവർ അന്ന് തറവാട്ടിൽ വന്നുആക്രമിച്ച 4 പേരെ പോലെ വസ്ത്രധാരികൾ ആയിരുന്നു , അവരെയെല്ലാം കണ്ടതും താഴെ വീണവരിൽ ഭൂരിഭാഗംപേരും കഴിയുന്ന പോലെ എണീച് അവർക്കൊപ്പം ചെന്ന് നിന്നു , വന്നവരെ കണ്ട് കണ്ണ് തള്ളി നിൽക്കുക ആണ്രോഹനും വിച്ചുവും ആര്യനും എല്ലാം , അവരെക്കാൾ ഉയരം ഉണ്ടാവർക്ക് കൂടെ നല്ല മസിലൊട് കൂടിയ ശരീരവുംഅവർ തിരിഞ്ഞു രുദ്രനെയും ഗൗരിയേയും നോക്കി ഇതെല്ലം കണ്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ നിൽക്കുകആണ് അവർ , റോബെർട്ടും അവരുടെ ആ ഭാവത്തിൽ ഒന്ന് ഞെറ്റി ചുളിച്ചു , പ്രതീക്ഷിച്ച ഭയമോ പേടിയോവിറയലോ ഒന്നും അവരിൽ കാണാതായതും റോബിന്റെ മുഖത്തെ ചിരിയും ഒന്ന് മാഞ്ഞെങ്കിലും,അതിലൊരുത്തൻ  ആര്യനെ ഒറ്റക്കയിൽ തൂക്കി എടുത്ത് അവർക്കു മുന്നിലേക്കു എറിയുന്നതും , കാർത്തിയുടെയും ആദിയുടെയും കഴുത്തിൽ പിടിച്ചു പിറകോട്ട് തള്ളികൊണ്ടുപോകുന്നതും കണ്ടതും ചിരിതിരിച്ചു വന്നു

അയാളുടെ പിടിയിൽ നിന്നും വേർപെട്ട് ആദിയും കാർത്തിയും രുദ്രന്റെ അടുത്തെത്തി , അപ്പോഴേക്കും മറ്റുള്ളവർകൂടി വന്നിരുന്നു എല്ലാവരും ഒന്ന് പരസ്പരം നോക്കി , കാർത്തിയും ആദിയും കഴുത്തൊന്ന് തടവി

കാർത്തി : ഓഹ് , ഒടുക്കത്തെ പിടിയായി പോയി കാലന്റെ , കഴുത്തൊടിഞെന്ന തോന്നുന്നേ

ആദി : വല്യേട്ട ഇത് എങ്ങനെ സോൾവ് ആക്കും , കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല

എല്ലാവരും അതെ ഭാവത്തിൽ രുദ്രനെ നോക്കി

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.