അവൾ പറഞ്ഞതും ഞാനും തലയാട്ടി ആദ്യത്തെ ഡയറി എടുത്തു ആദ്യ പേജ് മറിച്ചു .
അതിൽ ആദ്യപേജിൽ തന്നെ കണ്ടാൽ 15 വയസ്സ് തോന്നിക്കുന്ന ഒരു പയ്യനും കൂടെ പ്രായമായ ഒരു മുത്തശ്ശനുംമുത്തശ്ശിയും നിൽക്കുന്ന ഫോട്ടോ ഒട്ടിച്ചിരുന്നു , അതെന്തേ താഴെ ആയി
“ എന്റെ കരുത്തും , കരുതലും ,,, മിസ് യൂ മുത്തശ്ശാ , മിസ് യൂ മുത്തശ്ശി “
അങ്ങനെ എഴുതിയിരുന്നു , അടുത്ത പേജിൽ സ്വയം പരിചയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നുഎഴുതിയിരുന്നത് , അതിൽ നിന്നും അതൊരു 15 വയസ്സുകാരൻ എഴുതിയത് ആണെന്ന് മനസ്സിലായി , ഒരുസാധാരണ കുടുംബത്തിൽ ജനിച്ച “ അനൂപ് വിശ്വനാഥൻ” എന്ന ആളുടെ ഡയറി , 10 വയസ്സുവരെ അക്കൗണ്ടന്റ്ആയ അച്ഛൻ വിശ്വനാഥന്റെയും വീട്ടമ്മ ആയ ‘അമ്മ ചാരുലതയുടെയും രാജകുമാരൻ ആയിരുന്നു അനൂപ് , ഒരുആക്‌സിഡന്റിൽ അവനൊന്നിച് അച്ഛനെയും അമ്മയെയും പിറക്കാൻ ഇരുന്ന അവന്റെ അമ്മയുടെ വയറ്റിൽഉണ്ടായിരുന്ന കുഞ്ഞിനേയും നഷ്ട്ടപെട്ടു , പിന്നീട് അവന്റെ ലോകം അവന്റെ മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നുഎന്നാൽ 15 ആം വയസ്സിൽ മാസങ്ങളുടെ വ്യത്യാസത്തിൽ അവന് അവരെ രണ്ടുപേരെയും നഷ്ട്ടപെട്ടു , അതോടെആ വീട്ടിൽ അവൻ ഒറ്റക്കായി ഓർമ്മകൾ അവനെ വേട്ടയാടാൻ തുടങ്ങിയതും അവൻ യാത്രകളെ സ്നേഹിച്ചു , കൂടെ ഈ ഡയറി എഴുത്തും , അന്ന് മുതൽ അവൻ പോയ സ്ഥലങ്ങളും അതിന്റെ അനുഭവവും അവന്റെ +1 ,+2 സ്കൂൾ ലൈഫും ഒക്കെ ആയിരുന്നു ആ ഡയറിയിൽ .
അതും കഴിഞ്ഞതും 2 മതി ഡയറി എടുത്തു ഞാൻ അതിലെ ആദ്യ പേജിൽ, കോളേജിലെ ആദ്യ ഒരാഴ്ചത്തെവിശേഷങ്ങളും റാഗിങ്ങും പ്രശ്നങ്ങളും ഒക്കെ ആയിരുന്നു , പിന്നീട് ഉള്ളത് മുഴുവൻ രണ്ടുപേരെ കുറിച്ചുള്ളവിവരണങ്ങൾ ആയിരുന്നു അവർ രണ്ടുപേരും പിന്നീടങ്ങോട്ട് ഓരോ വരികളിലും നിറഞ്ഞു നിന്നു .
“ ഗൗരി “ “ ആതിര “
അവരോടുള്ള സൗഹ്രദവും കുറുമ്പും കുരുത്തക്കേടും , ഗൗരിക്ക് വേണ്ടി സൈൻ ലാംഗ്വേജ് പഠിച്ചതും , ഗൗരിക്വേണ്ടി സംസാരിക്കുന്നതും എന്ന് വേണ്ട ഓരോ ചെറിയ ചെറിയ കാര്യങ്ങളും അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു , അങ്ങനെ അതും കഴിഞ്ഞു
♥️♥️???
❤️❤️❤️❤️????
????
കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട് ❤️?.
??
Super
❤️❤️❤️❤️❤️
Super…. ??❤️❤️❤️
അങ്ങനെ ഒരു ശത്രുവിന്റെ പതനം…
ഇനിയാണ് main വില്ലൻമാർ…
ഇത് പോലെ അടിച്ചു ഒതുക്കണം…
പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
?
ചെ…. മാറിപ്പോയി ?❤️??
❤️