ജിത്തു പറഞ്ഞു തീർന്നതും അനു റോബിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി , അവൻ പുറകിലേക്കു തെറിച്ചുപോയതും അവിടുന്ന് അവനെ മുന്നിലേക്കു തന്നെ തള്ളി തിരിച്ചു വന്ന അവൻ അനുവിനെ അടുത്തെത്തിയതുംഅനു അവന്റെ കവിളിൽ ശക്തിയായി തന്നെ ഇടിച്ചു ആ ഇടിയിൽ അവന്റെ പല്ല് തെറിച്ചു ചോര റോബെർട്ടിന്റെമുഖത്തേക് തെറിച്ചു വീണു , റോബിന്റെ അലർച്ചകേട്ട് മുഖം ഉയർത്തി നോക്കിയ റോബർട്ട് കാണുന്നത്അനുവിന്റെ കയ്യിൽ കിടന്നു പിടിക്കുന്ന അനിയനെ ആണ് , “ ഡാ “ എന്നലറിക്കൊണ്ട് അവൻ നേരെ കുതിക്കാൻആഞ്ഞ റോബെർട്ടിനെ രുദ്രൻ ചവിട്ടി താഴെ ഇട്ടു ,, ഒരു ക്രൂരമായ ചിരിയോടെ റോബെർട്ടിനെ നോക്കിയ അനുറോബിനെ ഷർട്ടിൽ പിടിച്ചു മുന്നോട്ട് നിർത്തി വയറിൽ ശക്തിയായി 4 പഞ്ച് ചെയ്തു കൂടെ നെഞ്ചിലും ഒന്ന്കൊടുത്തതും ചോര തുപ്പിക്കൊണ്ട് അവൻ താഴേക്കു മുട്ടുകാലിൽ ഇരുന്നു , അലറിക്കൊണ്ട് അവനടുത്തേക്പോകാൻ ആഞ്ഞ റോബെർട്ടിനെ രുദ്രൻ തടഞ്ഞു വെച്ചു , തന്റെ അനിയനെ ചിത്രവധം ചെയ്യുന്നത് കൺമുന്നിൽകണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാതായതിൽ റോബർട്ട് ആകെ വിഷമിച്ചു , കയ്യിൽ ഒരു കമ്പി വടിയുമായി ഉള്ളിലേക്കുവന്ന കാർത്തി അത് അനുവിന് കൊടുത്തു , ഒരു ചിരിയോടെ അത് വാങ്ങി റോബെർട്ടിനെ നോക്കികൊണ്ട് തന്നെഅനു അതുവെച്ചു റോബിന്റെ കാലുകൾ നോക്കി ആഞ് ആഞ് അടിച്ചു , എല്ലുകൾ നുറുങ്ങുന്നതിന്റെ ശബ്ദംപുറത്തേക് വന്നു ,കൂടെ റോബിന്റെ വേദന സഹിക്കാൻ കഴിയാത്ത കരച്ചിലും , അനു തിരിഞ്ഞു ജോണിനെയുംനവീനെയും നോക്കി അവരെ അടുത്തേക് വിളിച്ചു , പേടികൊണ്ട് അവർ പോയില്ല , “ ഇങ്ങോട്ട് വാടാ നായ്ക്കളെ “ എന്നലറിയതും അവർ പെട്ടെന്നു അവന്റെ അടുത്തേക് എത്തി
അനു : അവന്റെ രണ്ടു കയ്യും നിവർത്തി പിടിക്ക് ,,, റോബിനെ ചൂണ്ടി അവരോട് പറഞ്ഞു ,,,
കാര്യം മനസ്സിലായ അവർ ഇല്ലെന്ന രീതിയിൽ തലയാട്ടി , അത് കണ്ടതും അനു ജോണിന്റെ കാലിൽ ആഞ്ഞടിച്ചു,അവൻ അലറിക്കൊണ്ട് താഴെ ഇരുന്നു , അവൻ നവീനുനേരെ തിരിഞ്ഞതും അവൻ ഓടിപോയി റോബിന്റെവലതുകൈ പിടിച്ചു പൊക്കി , അതുകണ്ട റോബിൻ കരഞ്ഞുകൊണ്ട് ദയനീയമായി അവനെ നോക്കി , അവനുംതിരിച്ചു അങ്ങനെ തന്നെ നോക്കിപോയി , മറ്റേ കയ്യിൽ ജോണും പിടിച്ചു പൊക്കിയതും , “വേണ്ട, പ്ളീസ് ,ഒന്നുംചെയ്യല്ലേ ,പ്ളീസ് ” എന്നും പറഞ്ഞു കരഞ്ഞുകൊണ്ട് റോബിൻ അനുവിന് നേരെ കരഞ്ഞു പറഞ്ഞു , അതെല്ലാംകേട്ടിട്ടും ചിരിച്ചുകൊണ്ട് അവനെ നോക്കി നിന്നു അവൻ
അനു : ഇതുപോലെ ,ഇതുപോലെ എന്റെ അതുവും നിങ്ങളോട് കെഞ്ചിയതല്ലേ , ഞങ്ങൾ രണ്ടുപേരും നിങ്ങളുടെകാൽ പിടിച്ചു കെഞ്ചിയില്ലേ , അന്ന് ഞങ്ങൾക് കിട്ടാത്ത ദയ എന്തിനു ഞങ്ങൾ തരണം , നീയൊക്കെ കാരണംഞങ്ങള്ക് നഷ്ട്ടപെട്ട ആ ജീവൻ നിനക്കൊക്കെ തിരിച്ചു തരാൻ പറ്റുമോ ,,,,
അവൻ അലറി പറഞ്ഞുകൊണ്ട് റോബിന്റെ രണ്ട് കൈകളിലും അടിച്ചുകൊണ്ടേ ഇരുന്നു , എല്ലുകൾനറുനുറുങ്ങനെ ആകുന്നത് വരെ ശരീരത്തിന്റെ ഒരു ഭാഗവും അവൻ അടിച്ചു ഒടിച്ചു ജീവൻ മാത്രം ബാക്കി വെച്ചുറോബിനെ റോബെർട്ടീന് മുന്നിലേക്കു ഇട്ട് കൊടുത്തു , രുദ്രൻ പിടി വിട്ടതും കരഞ്ഞുകൊണ്ട് റോബർട്ട് അനിയനെഎടുത്ത് മടിയിൽ വെച്ച് പൊട്ടിക്കരഞ്ഞു ,,അവന്റെ ശരീരത്തിൽ നിന്നും ഒഴുകിയ രക്തം കണ്ട ജോണും നവീനുംപേടിച്ചു വിറച്ചു തല താഴ്ത്തി ഇരുന്നു , എന്നാൽ മുതുകിൽ കിട്ടിയ ശക്തമായ ഒരടിയിൽ നവീനിന്റെ കരച്ചിൽഅവിടെ ഉയർന്നു , റോബിനെ ചെയ്തപോലെ തന്നെ നവീനെയും ചെയ്ത് ഒരു മൂലക്ക് ഇട്ടു ,
♥️♥️???
❤️❤️❤️❤️????
????
കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട് ❤️?.
??
Super
❤️❤️❤️❤️❤️
Super…. ??❤️❤️❤️
അങ്ങനെ ഒരു ശത്രുവിന്റെ പതനം…
ഇനിയാണ് main വില്ലൻമാർ…
ഇത് പോലെ അടിച്ചു ഒതുക്കണം…
പിന്നെ roshniye കല്യാണം കഴിച്ചത് ആര്…?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
?
ചെ…. മാറിപ്പോയി ?❤️??
❤️