* ഗൗരി – the mute girl * 27 [PONMINS] 324

“ EXCUSE ME MY DEARS “

ഹാളിലെ മൈക്കിലൂടെ ഒഴുകി എത്തിയ ആരുടെയോ ശബ്ദം കേട്ടാണ് അവരെല്ലാം തിരിഞ്ഞു നോക്കിയത് , അവിടെ സ്റ്റേജിലെ മൈക്ക് സ്റ്റാൻഡിനു മുന്നിൽ മൈക്കും പിടിച്ചു നിൽക്കുന്ന ജിത്തുവിനെ കണ്ടതും ഗൗരിയുടെചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു അതുകണ്ട രുദ്രനും ഒന്ന് പുഞ്ചിരിച്ചു

അവൻ നടന്ന് രുദ്രനരികിൽ എത്തി , റോബെർട്ടിനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു

ജിത്തു : നിന്റെ ടേൺ കഴിഞ്ഞ സ്ഥിതിക് ഇനി ഞങ്ങളുടെ ടേൺ ആണ് ,,,,,അതും പറഞ്ഞു അവൻ വിസിൽ നീട്ടിഅടിച്ചു

വാതിലിലൂടെ ഒരു കൂട്ടം  ആളുകൾ ഉള്ളിലേക്കു ഇരച്ചെത്തി ഏകദേശം 200 പേരുണ്ടായിരുന്നു , അതും നല്ലതണ്ടും തടിയും ഉള്ള അസ്സൽ മുറ്റ് ടീമുകൾ , അവർ ഗൗരിക്കടുത്തെത്തിയതും നെഞ്ചിൽ കൈവെച്ചു അവളെ ഒന്ന്വണങ്ങി , ഗൗരിയും അവരെ തിരിച്ചു വണങ്ങി ,ഇതെല്ലം കണ്ട് ഒന്നും മനസ്സിലാവാതെ നോക്കി നിൽക്കുക ആണ്റോബെർട്ടും കൂട്ടരും , അവൻ അവന്റെ ടീമിനെ കണ്ണ് കാണിച്ചതും അവർ ഇരമ്പിക്കൊണ്ട് അവർക്കു നേരെപാഞ്ഞടുത്തു , അതുകണ്ട് ഇപ്പൊ വന്നവരും അവർക്കു നേരെ പാഞ്ഞു കൂടെ മറ്റുള്ളവരും , പിന്നീടങ്ങോട്ട് കൂട്ടയുദ്ധം തന്നെ ആയിരുന്നു ,

പക്ഷേ അപ്പോഴും 10 മല്ലന്മാരെ തളർത്താൻ അവർക്കായില്ല രുദ്രനും ജിത്തുവും പരസ്പരം നോക്കി എന്ത്ചെയ്യും എന്നുള്ള രീതിയിൽ, ഗൗരിയെ നോക്കിയ ജിത്തുവിനെ അവൾ രണ്ടു വിരൽ ഉയർത്തി കാണിച്ചു , അത്മനസ്സിലായ ജിത്തു രുദ്രനെ നോക്കി

ജിത്തു : പ്ലാൻ ബി

അത് കേട്ടതും ജിത്തുവും കാർത്തിയും പിന്നോട്ട് വലിഞ്ഞു , കുറച്ചു നിമിഷം കഴിഞ്ഞതും അവിടെ കറന്റ് പോയിഉടനെ തന്നെജിത്തുപ്പഎന്ന ദിവിയുടെ അലർച്ചയും മുഴങ്ങി , പെട്ടെന്ന് കറന്റ് പോയതും എല്ലാവരും ഇരുട്ടിൽതപ്പാൻ തുടങ്ങി , ആരെയൊക്കെയോ ഇടിച്ചു വീഴുന്നതിന്റെയും അലറുന്നതിന്റെയും ശബ്ദങ്ങൾ ഉയർന്നുകൊണ്ടിരുന്നു , 2 മിനിറ്റ് കഴിഞ്ഞു കറന്റ് വന്നതും , അവിടെയുള്ള രംഗം കണ്ട റോബർട്ട് ഞെട്ടിപ്പോയി , തന്റെമല്ലന്മാരിൽ 3 പേർ കഴുത്തിൽ കത്തികുത്തികയറ്റി അറുത്ത നിലയിൽ താഴെ വീണു പിടയുന്നു , എന്ത് സംഭവിച്ചുഎന്നറിയാതെ വിപ്രംജിച്ചു നിൽക്കുന്ന റോബെർട്ടിനെ നോക്കി ഗൗരി ഒന്ന് ചിരിച്ചു അവളുടെ ചിരികണ്ടുപകച്ചു നിന്ന റോബർട്ട് എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ വീണ്ടും കറന്റ് പോയി കൂടെജിത്തുപ്പഎന്നദിവിയുടെ വിളി വീണ്ടും മുഴങ്ങി ,,

കറന്റ് ഓഫ് ആയ നിമിഷം ഒരു സിഗ്നൽ എന്ന നിലയിൽ ആണ് ദിവി ജിത്തുവിനെ വിളിക്കുന്നത് നിമിഷംമലന്റെ മുന്നിൽ അവൻ മുട്ട് കുത്തി നിൽക്കുക ആണ് പുറകിൽ നിന്നും ഓടി വന്ന ദിവി അവന്റെ ഷോൾഡറിൽചവിട്ടി പൊങ്ങി കയ്യിലുള്ള കത്തി മല്ലന്റെ കഴുത്തിൽ ആഞ്ഞു കുത്തി ഇറക്കി വലിച്ചെടുത്തു ,അവിടുന്ന് ചാടിഇറങ്ങി  തൊട്ടപ്പുറത്തു മറ്റൊരു മലന്റെ മുന്നിൽ നിൽക്കുന്ന കാർത്തിയുടെ ഷോൾഡറിലേക് ചാടി  കയറിഅയാളുടെ കഴുത്തിലും അതുപോലെ കത്തി കുത്തിയിറക്കി , അപ്പോഴേക്കും ജിത്തു അടുത്ത ആളുടെഅടുത്തേക് നീങ്ങി നിന്നിരുന്നു , അങ്ങനെ തവണ അവർ 4 പേരെ തീർത്തു , മല്ലന്മാർ ചക്ക വെട്ടിയിട്ട പോലെതാഴെ വീഴുന്നത് gogeles ധരിച്ച കണ്ണുകൾ കൊണ്ട് ജിത്തുവും കാർത്തിയും കണ്ണ് നിറയെ കണ്ടു രസിച്ചു ..

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.