അപരാജിതൻ -53 5410

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ

അപരാജിതൻ 53

 

മിഥിലയിൽ

ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ  വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്.

ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു.

അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു.

ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു.

“അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത അന്ത പൊണ്ണ് യാര്? അവൻ സ്വയം ചോദിച്ചു.

സപ്പുണ്ണി വേഗം സൈക്കിൾ ചവിട്ടിയില്ലത്തേക്ക് തിരിച്ചു.

പോകും വഴി കടവിന്  മേലെയുള്ള ചെറുപാലം കടന്നപ്പോൾ താഴെ ഗ്രാമസ്ത്രീകൾ കടവിൽ നീരാടുന്നത് കണ്ടപ്പോൾ സപ്പുണ്ണിയുടെയുള്ളിൽ ലോലചിന്തകൾ ഉടലെടുത്തതിനാൽ സൈക്കിൾ ഒരു വശത്തു നിർത്തി അൽപ്പം നേരം ഒളിഞ്ഞുനോക്കി അവൻ ഇല്ലം പിടിച്ചു.

ഇല്ലത്ത് ചെന്നപാടെ അവൻ മരുന്ന് കൊണ്ട് പോയി ഭദ്രമായി വെച്ചു.

സ്വതവേ തീറ്റഭ്രാന്തനായ സപ്പുണ്ണി അടുക്കളയിൽ കയറി, പത്ത് ഇഡലിയും, കപ്പ പുഴുക്കും, പാൽകാപ്പിയും, അഞ്ചാറു ജിലേബിയും, കണ്ണിമാങ്ങാ അച്ചാറും കഴിച്ചൊരു ഏമ്പക്കവും വിട്ട് , ഒന്നും അറിയാത്തവനെ പോലെ പദ്മാവതിവല്യമ്മയുടെ അടുത്തേക്ക് ചെന്നു, തന്റെ സ്വതസിദ്ധശൈലിയിൽ പൊട്ടൻ ചിരി ചിരിച്ചു.

“ഹ്മ്മ് ,,,എന്നടാ ചപ്പുണ്ണി,,സാപ്പിട്ടിയാ?”

” ആമാ…സാപ്പിട്ടാച്ചേ പെരിയമ്മാ” അവൻ മറുപടി നൽകി.

“എനക്ക് ഒരു ചിന്ന സന്ദേഹം ഇറുക്കെ ?”

“ഉനക്ക് പസിക്ക് അപ്പുറം  സന്ദേഹവും ഇറുക്കാ  ചപ്പുണ്ണി ?”

പരിഹാസത്തോടെ വല്യമ്മ അവനോടു തിരക്കി.

വീണ്ടും അവനൊരു പൊട്ടൻ ചിരി ചിരിച്ചു.

“അത് വന്ത് ,പസി ഇങ്കെ ,,,” അവൻ വയറിൽ തൊട്ടു കാണിച്ചു.

ശേഷം തലയിൽ തൊട്ടു “ആനാൽ സന്ദേകം ഇങ്കെരുക്ക് “

“സൊല്ലുങ്കെടാ എന്നാ സന്ദേകം?”

“നമ്മ അപ്പു അണ്ണാ ഇങ്കെ വന്താരാ, കൊഞ്ചം നേരം മുന്നാലെ?”

“ആമാ,,വന്താരെ,,അത്ക്ക് എന്നാ ,,,?”

“അപ്പപ്പാ ,,,നാൻ പാത്താച്ചെ,,അവരോടു ജീപ്പ്,,എതുക്ക് വന്തേൻ ,,എന്ന സമാചാരം?”

കാര്യം അറിയുവാൻ ഒരു കാരണവരെ പോലെ അവൻ തിരക്കിയത് വല്യമ്മയ്ക്ക് ഇഷ്ടമായില്ല.

അവന്റെ കുടുമകെട്ടിയ തലയിൽ ഉടനെ ഒരു കിഴുക്ക് വച്ച് കൊടുത്ത് പറഞ്ഞു

“ഡേയ് മുട്ടാൾ,,, പോയി വേലെ പാരെടാ ”

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.