അപരാജിതൻ -53 4655

Views : 309603

പിന്നെയൊന്നും പറയാതെ ശംഭുവിന്റെ കൈ പിടിച്ചു ഉള്ളിൽ നിന്നും പുറത്തേക്ക് നടന്നു.

“ആന്റി ,,ആന്റിയെ കാണണം ” ഗൗരി മോൾ പിന്നിലേക്ക് മുഖം തിരിച്ചു വിതുമ്പി.

“വേണ്ടാ വാവേ,,നമ്മള് ചീത്തയാ,,അമ്മേം വാവേം ഒക്കെ ചീത്തയാ,,അപ്പൊ  നമ്മള് കണ്ടാൽ ആന്റിക്ക് ഉവ്വാവ് വരും,,ആന്റി പാവമല്ലേ,,ആന്റിക്ക് ഉവ്വാവ് വരാൻ പാടുണ്ടോ,,അതുകൊണ്ടെ ആന്റി നമ്മുടെ വീട്ടില് വരുമ്പോ നമുക്ക് കാണാട്ടോ,,നമ്മള് ചീത്തയാ വാവേ അതോണ്ടാ”

ഒരു തേങ്ങലോടെ കുഞ്ഞിന്റെ നെറുകയിൽ മുത്തം നൽകി കസ്തൂരി പറഞ്ഞു.

“നമ്മള് ചീത്തയാ,,ശംഭു മാമാ ” അവൾ നിഷ്കളങ്കമായി ശംഭുവിനോട് ചോദിച്ചു.

“ആണെ വാവേ ,,നമ്മളൊക്കെ ചീത്തയാ,,അതാ അവരൊക്കെ നമ്മളെ വഴക്ക് പറഞ്ഞത്” ശംഭുവും മറുപടി കൊടുത്തു.

“അപ്പൊ വാവ ചീത്തയാണല്ലേ,,വാവെനെ കണ്ടാ ആന്റിക്ക് ഉവ്വാവ് വരൂല്ലേ ,,എന്നാ കാണണ്ട ,,നമ്മക്ക് പോവാ”

ഗൗരി കസ്തൂരിയെ കെട്ടിപിടിച്ചു.

“‘അമ്മ കരയണ്ടാ ,,” കസ്തൂരിയുടെ നിറയുന്ന കണ്ണുകൾ കുഞ്ഞികൈകൾ കൊണ്ട് ഗൗരി മോൾ തുടച്ചു.

അവർ ഗേറ്റ് കടക്കാൻ  പോകുമ്പോളായിരുന്നു

ശ്യാമും രാജശേഖരനും കാറിൽ ഗേറ്റ് കടന്നു വന്നത്.

രാജശേഖരനെ കാര്ഡിയോളജിസ്റ്നെ കാണിക്കാനായി പോയിരുന്നതായിരുന്നു.

 

അവർ കാർ കൊണ്ട് പോയി നിർത്തി പുറത്തേക് ഇറങ്ങിയപ്പോളെക്കും കസ്തൂരിയും ശംഭുവും ഗേറ്റ് കടന്നു നടന്നിരുന്നു.

“എന്താ അവര് വന്നത്?” ശ്യാം വേലക്കാരിയോട് തിരക്കി.

അവർ കാര്യം പറഞ്ഞു.

അവർ പറഞ്ഞത് കേട്ട് ശ്യാം സ്തബ്ദനായി നെറ്റിയിൽ കൈ വെച്ചു.

“അവളെയൊന്നു കാണാൻ വന്നതിനാണോ ഇങ്ങനെ അപമാനിച്ചത്, കഷ്ടം ” ശ്യാം വേഗം ഗേറ്റിനു പുറത്തേക്ക്  ഓടി.

“ചേച്ചി,,,പോകല്ലേ,,നിൽക്ക് ”

ശ്യാം കാളവണ്ടിക്ക് അരികിലേക്ക് നടന്നടുത്തു

കണ്ണ് തുടച്ചുകൊണ്ട് കസ്തൂരി പുഞ്ചിരിച്ചു.

“ഞങ്ങള് പോയേക്കുവാ ,,, മോള് സ്വപ്നം കണ്ടു പാർവ്വതി മോളെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ചു കരഞ്ഞത് കൊണ്ട്  വന്നതാ ,,ശുദ്ധമില്ലാതെയാക്കാൻ വന്നതല്ല,,,ഒരുപാട് കേട്ടു,,ഈ മനസ്സറിവില്ലാത്ത എന്റെ മോളെയും പറഞ്ഞു,,,സാരമില്ല”

കസ്തൂരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാനെന്താ ചേച്ചി  പറയാ ,,,ഇന്നാട്ടിൽ ഉള്ളവരൊക്കെ ഇങ്ങനെയല്ലേ”

“സാരമില്ല,,” കസ്തൂരി പറഞ്ഞു.

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com