അപരാജിതൻ -53 4677

Views : 310926

ശംഭു , ശങ്കരനെ പിടിച്ച് എഴുന്നേൽപ്പിച്ചു.

അപ്പോഴേക്കും കരുത്തരായ ഗജപതി പടയാളികൾ അഞ്ചാറുപേർ ചാട്ട വീശി  ആണുങ്ങളെ എല്ലാവരെയും  അടിച്ചും തൊഴിച്ചും  അവിടെ നിന്നും ഓടിച്ചു കുന്നു കയറ്റി വഴിയരികിൽ എത്തിച്ചു.

എല്ലാവരെയും വാൾ കാട്ടി ഭയപ്പെടുത്തി നിരനിരയായി വഴിയരികിൽ ഇരുത്തി.

എല്ലാവരും തങ്ങളുടെ മക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും എന്താകുമെന്ന് പേടിച്ചു അവിടെ തന്നെയിരുന്നു.

“എന്റെ ഏച്ചിയെ അവരെന്തെങ്കിലും ചെയ്യുമോടാ ശംഭൂ,,,എനിക്ക് പേടിയാകുന്നെടാ ,,അപ്പുവേട്ടൻ ഉണ്ടായിരുന്നെ ഒന്നും വരില്ലായിരുന്നു,,” ഏങ്ങലോടെ കുട്ടിശങ്കരൻ ശംഭുവിനെ കെട്ടിപിടിച്ചു പറഞ്ഞു.

“കരയാതെ പ്രാർത്ഥിക്കടാ ,,അപ്പുവേട്ടൻ വരാൻ ,,,” ശംഭു , ശങ്കരനെ ആശ്വസിപ്പിച്ചു.

@@@@@

ശ്‌മശാന ഭൂമിയിൽ.

ഉൾക്കണ്ണിലൊരു ഭയം തൊട്ട പ്രതീതിയുണ്ടായി ലോപമുദ്ര കവാടത്തിനരികിൽ നിന്നും ആദിയുടെ അടുത്തേക്ക് ഓടിവന്നു.

അവനും ചുടലയും കെട്ടിപ്പിടിച്ചു ബോധമില്ലാതെ മയങ്ങുകയായിരുന്നു അപ്പോഴും.

“കണ്ണാ ,,,അപ്പൂ ,,,എന്തിരിങ്കെടാ,” ലോപമുദ്ര പലവട്ടം അവന്റെ കവിളിൽ തട്ടി വിളിച്ചു.

മദ്യത്തിന്റെ അഗാധമായ ലഹരിയിൽ അവനൊന്നും അറിഞ്ഞില്ല.

“ചി …പോ ,,,,,,,,” എന്ന് പറഞ്ഞവൻ എഴുന്നേറ്റ് ഇരുന്നു കണ്ണ് തുറക്കാൻ നോക്കി.

പക്ഷെ സാധിക്കുന്നില്ല, അങ്ങനെ തൂങ്ങിയാടി അവൻ വീണ്ടും നിലത്തേക്ക് പുറം ഇടിച്ചു വീണു മയങ്ങി.

“അപ്പൂ,,തമ്പി ,,എന്തിരിങ്കെടാ ,,അങ്കെ ഏതാവത് നടക്കപോറത്,,പോയി പാര്ങ്കെടാ കണ്ണാ”

അവൾ പലവട്ടം അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“ചുടലേ,,,,,” ഉറക്കച്ചുവടോടെ ആദി വിളിച്ചു.

“ഹ ഹ ഹ ഹ,,,എന്ന നൻപാ ” പാതി ബോധത്തിൽ ചുടല വിളികേട്ടു.

“നാനാ ,,,നാൻ ഉനക്ക് നന്പനാ ,,,നാൻ ഉനക്ക് തമ്പി …അനിയൻ ,,,നീ എൻ അമ്മാവോടെ പുള്ള,,,മകൻ ,,നീ എനക്ക് അണ്ണൻ ,,,ചുടലണ്ണ൯,,,ചുടലചേട്ടൻ….ഹ ഹഹ ….ലോപ എൻ അക്ക ,,,കാളിമാമൻ എനക്ക് മാമൻ ,,പാവം മാമനും എനക്ക് മാമൻ ,,” ആദി ലഹരിയേറി നഷ്ടമായ ബോധത്തിൽ എന്തൊക്കെയോ പുലമ്പി.

ലോപമുദ്ര എന്ത് വേണമെന്നറിയാതെ നെറ്റിയിൽ കൈ താങ്ങി ഇരുന്നു.

@@@@@

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com