അപരാജിതൻ -53 4677

Views : 310927

“മാമാ ,,,” ഗൗരി ശ്യാമിനെ വിളിച്ചു.

“എന്താ മോളൂ ”

“വാവ ചീത്തയാ,, അപ്പൊ വാവ, ആന്റീനെ കണ്ടാ ആന്റിക്ക് ഉവ്വാവ് വരും,

ഈ പയം ആന്റിക്ക് കൊടുക്കാവോ”

പാർവ്വതിക്കായി തന്റെ കൈയ്യിൽ പിടിച്ചിരുന്ന  പഴപൊതി ഗൗരി ശ്യാമിന് കൊടുത്തു.

ആ പാവം കുഞ്ഞത് പറഞ്ഞപ്പോൾ ശ്യാമിന്റെ ഹൃദയം പൊടിയുന്ന പോലെയായി.

ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞുതൂവി.

“ഇത് പിടിച്ചേ മാമാ ,,ആന്റിക്ക് കൊടുക്കണേ”

അത് കേട്ടപ്പോൾ തന്നെ ശ്യാം അത് കൈയിൽ വാങ്ങി.

“മാമൻ കൊടുക്കാട്ടോ,,”

“ചേച്ചി നിങ്ങള് പോല്ലേ ,,ഞാനൊന്നു പോയി സംസാരിച്ചിട്ട് വരാം,,”

“ഒന്നും വേണ്ടാ അനിയാ , ഇനിയങ്ങോട്ടേക്ക് ഇല്ല ,,അസുഖം മാറുമ്പോ അവിടെ വരികയാണെങ്കിൽ കാണാം ,,ഞങ്ങള്  പോട്ടെ,,,മോളോട് പറഞ്ഞാൽ മതി”

കസ്തൂരി കുഞ്ഞിനേയും കൊണ്ട് കാളവണ്ടിയിൽ കയറി.

ശംഭു കാളയെ തെളിച്ചു മെല്ലെ വണ്ടി മുന്നോട്ടേക്കെടുത്തു.

ശ്യാം ഉടനെ ഗേറ്റ് കടന്നു മഠത്തിലേക്ക് കയറി.

അവനെല്ലാവരേയും കണ്ടപ്പോൾ ദേഷ്യം വന്നു.

“ആ കുഞ്ഞിനെ നോവിപ്പിച്ചിട്ട് എന്ത് നേടി? പൊന്നൂനെ ഒന്നാ കുഞ്ഞു കണ്ടാൽ ഈ മഠം ഇടിഞ്ഞു വീഴുമോ” അവനുറക്കെ ചോദിച്ചു.

“ശ്യാമേ ,,നീ അനുസരണക്കേട് പറയുന്നോ” രംഗരാജൻ ദേഷ്യത്തോടെ അവനെ വിലക്കി.

“ചുടലകാട്ടിൽ ഒടുവിൽ ചണ്ടാളനെ ഉണ്ടാകൂ , അസ്ഥി പെറുക്കി കുടത്തിലാക്കും വരെ മറക്കണ്ട”

എല്ലാവരോടുമായി അതുപറഞ്ഞവൻ വേഗം പാർവ്വതിയുടെ അടുത്തേക്ക് ചെന്നു.

മാലിനി അവിടെ നടന്നത് ഒന്നും അറിയാതെ പാർവ്വതിയെ കുളിക്കാൻ സഹായിച്ചിട്ടു വസ്ത്രം മാറ്റികഴിഞ്ഞു ബെഡിൽ ഇരുത്തുകയായിരുന്നു.

ശ്യാം അവിടെ ചെന്ന് പുറത്തു നടന്നതൊക്കെ പാർവ്വതിയെ അറിയിച്ചു.

അവളെ കാണാൻ കസ്തൂരിചേച്ചിയും കുഞ്ഞും വന്നിട്ട് അവരെ അപമാനിച്ചു ഇറക്കി വിട്ടു എന്നറിഞ്ഞപ്പോൾ അവൾക്കാകെ വിഷമമായി അവള് കരയുന്ന നിലയിലായി.

“ആ മോള് തന്നതാ നിനക്ക് ,,ഇന്നാ ” ശ്യാം ആ പഴപൊതി പാര്വ്വതിക്ക് നൽകി.

“ഏട്ടാ,,,എനിക്കെന്റെ ഗൗരി മോളെ കാണണം ,,ചേച്ചിയെയും കാണണം ,,അവരുടെ മനസ് വിഷമിപ്പിച്ചതിനു മാപ്പ് ചോദിക്കണം”

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com