അപരാജിതൻ -53 4651

Views : 309400

കിഴുക്ക് കൊണ്ട സമയം തന്നെ അവൻ പുറത്തേക്ക് ഓടി.

അൽപ്പം കഴിഞ്ഞപ്പോൾ

വല്യമ്മ അവനെ വിളിച്ചു പെരുമാളിനു കൊടുക്കാനായി കുറച്ചു സാധനങ്ങൾ ഒരു സഞ്ചിയിലാക്കി കൊടുത്തു.

സപ്പുണ്ണി, വേഗം സൈക്കിൾ കാരിയറിൽ സഞ്ചി വെച്ച് കെട്ടി അവിടെ നിന്നും നേരെ പെരുമാൾമഠത്തിലേക്ക് യാത്രയായി.

പത്തു പതിനഞ്ചു മിനിട്ടു കൊണ്ടവൻ പെരുമാൾമഠത്തിലെത്തി.

സൈക്കിൾ ഒരു മൂലക്ക് സ്റ്റാണ്ടിലാക്കി സഞ്ചിയുമായി അവൻ മഠത്തിലേക്ക് നടന്നു.

അന്ന് രാവിലെ പെരുമാൾ ഹോസ്പിറ്റലിൽ നിന്നും തിരികെ എത്തിയിരുന്നു.

പെരുമാൾ പൂമുഖത്തു തന്റെ സ്ഥിരം റേഡിയോയും കൈയ്യിൽ പിടിച്ചു സിലോൺ നിലയത്തിൽ നിന്നുമുള്ള തമിഴ് വാർത്ത കേൾക്കുകയായിരുന്നു.

ഇപ്പോൾ പഴയപോലെ പെരുമാളിനെ ഇസ്ക്കി പോക്കറ്റ് മണി കണ്ടെത്താൻ സപ്പുണ്ണിക്ക് സാധിക്കുന്നിലായിരുന്നു.

മുൻപ് അവൻ പെരുമാളിന്റെ ഉത്തമനായ ചാരനായിരുന്നു, ഇപ്പോൾ അപ്പു വന്നതോടെ വഴക്കൊക്കെ മാറി കൂടുതൽ സ്നേഹത്തിലായതോടെ ചാരവൃത്തിയുടെ ആവശ്യം ഇല്ലാതെയായി, അത് ബാധിച്ചത് സപ്പുണ്ണിയെ ആയിരുന്നു. അവനിപ്പോൾ പോക്കറ്റ് മണി എവിടെ നിന്നും കിട്ടാൻ ഒരു മാർഗ്ഗവുമില്ല.

പെരുമാളിനു മുന്നിൽ അവനെത്തി.

അവനെ കണ്ടപാടെ പെരുമാൾ അവനെ ഒന്ന് നോക്കി.

“എന്നാടാ ചപ്പുണ്ണി,,, ഉൻ കൈയ്യിലെ?”

“മാമ,,,ഉങ്കൾക്കാകെ പെരിയമ്മ തന്നു വിട്ടാര്”

“അപ്പടിയാ ,,ഉള്ളെ എൻ സംസാരം ഇരുക്ക്,,അവളോടേ കൈയ്യിലെ കൊട്”

“ആമാ ,,മാമാ,,നാൻ കെട്ക്ക മറന്തിട്ടോ,, മാമാ ,,,ഒടമ്പ് എപ്പടിയിര്‌ക്കെ?”

“നല്ല ഇറുക്കെണ്ടാ ചപ്പുണ്ണി,,,” റേഡിയോയിൽ ട്യൂണിങ് ചെയ്തു കൊണ്ട് പെരുമാൾ മറുപടി നൽകി.

മറുപടി കേട്ടതും അവൻ ചിരിച്ചു കൊണ്ട് കൈ കൂപ്പി കണ്ണടച്ച്.

“ഉങ്കളോടെ നോയെ കേട്ട പിറക് നാൻ കോവിലിക്കു പോയി നിറയെ പ്രാർത്ഥന സെയ്താർ മാമാ ,, അതിനാലെ താൻ ഇപ്പൊ ഉങ്കളുക്ക് ഏതുവും  ഇല്ലയെ ,,, ഉങ്കൾക്ക് നാരായണരുടെ ആശീർവാദം ഇറുക്ക്,, എന്നോടെ പ്രാര്ഥനയാലെ”

താൻ പ്രാർഥിച്ചത് കൊണ്ടാണ് പെരുമാളിന്റെ ദീനം മാറിയത് എന്ന് പറഞ്ഞവൻ പുഞ്ചിരിയോടെ തലചൊറിഞ്ഞു പെരുമാളിനെ നോക്കി.

അത് കേൾക്കുമ്പോൾ പെരുമാൾ  സന്തോഷത്തോടെ ഒരു അഞ്ഞൂറോ ആയിരമോ കൊടുക്കുമെന്ന് അവന്‌ ഉറപ്പായിരുന്നു .

“അടെങ്കപ്പാ,,,നീ എനക്കാകെ പ്രാർത്ഥന ചെയ്‌താരാ?”

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com