അപരാജിതൻ -53 4681

“അതു ശരിയാ,,അങ്ങനെ ചെയ്യാം, മുത്തശ്ശാ ” ശംഭു ശങ്കരനെയും കൂട്ടി വേഗം പോയി വണ്ടിയൊരുക്കി.

അപ്പോളേക്കും വൈദ്യർ മുത്തശ്ശൻ പാർവ്വതിക്കുള്ള തൈലങ്ങളും ലേപനങ്ങളും എടുത്തു കൊണ്ട് വന്നു.

കസ്തൂരി കുഞ്ഞിനെ ഉടുപ്പ് ധരിപ്പിച്ചു.

കസ്തൂരിയും മോളും ശംഭുവും കൂടെ ചെറിയ കാളവണ്ടിയിൽ ദേവർമഠത്തിലേക്ക് പുറപ്പെട്ടു.

@@@@@

പ്രജാപതി കൊട്ടാരത്തിൽ

മാനവേന്ദ്രവർമ്മൻ താമസിക്കുന്ന മാളികയ്ക്ക് മുന്നിൽ ഒരു ചുവന്ന ബെൻസ് കാർ വന്നു നിന്നു.

അതിനു പിന്നാലെ ഒരു ഇമ്പാല കാറും  അതിനു പിന്നിലായി നാലോളം  സ്‌കോർപിയോകളും മൂന്നു ജീപ്പുകളും.

ബെൻസ് കാറിൽ നിന്നും, മാനവേന്ദ്രവർമ്മനോളം പ്രായമായുള്ള സാമാന്യം ഭേദപ്പെട്ട ആരോഗ്യമുള്ള രണ്ടു വ്യക്തികൾ പുറത്തേക്ക് ഇറങ്ങി.

അവരിരുവരും ഇരട്ടകളായിരുന്നു.

ഒരേ പോലെ മുഖവും താടിയും നീളത്തിലുള്ള സ്വർണ്ണ നിറമുള്ള ജുബ്ബയും  ക്ഷത്രിയശൈലിയിൽ തറ്റ് കെട്ടിയ ദോത്തിയും ചുമലിൽ ചുവന്ന ഉത്തരീയവും.

അവർ പിന്നിലേക്ക് തിരിഞ്ഞു ഇമ്പാലകാറിലേക്ക് നോക്കിയപ്പോൾ അതിൽ നിന്നും മൂന്നു സുന്ദരികളായ യുവതികളും പുറത്തിറങ്ങി. കരുത്തന്മാരായ അൻപതോളം പേരുണ്ടായിരുന്നു മറ്റ് വാഹനങ്ങളിൽ,

അവരെല്ലാവരും പുറത്തേക്ക് ഇറങ്ങി നിന്നു.

അവർ കൂടെവന്ന യുവതികളെയും കൂട്ടി മാളികയുടെ അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നിൽ വന്നു നിന്നു.

മുന്നിൽ കുന്തം പിടിച്ചു കാവൽ നിൽക്കുന്ന പടയാളികൾ ആരെന്നു അവരോടു തിരക്കി.

“ഉള്ളിൽ ചെന്ന് മാനവേന്ദ്രനോട് പറയുക കലിംഗദേശത്തെ ഗജപതി ഖണ്ടായത്തുമാർ വന്നിരിക്കുന്നു എന്ന്”

അവരിൽ ഒരാൾ അവരെ അറിയിച്ചു.

അത് പ്രകാരം അയാൾ ഉള്ളിലേക്ക് ചെന്ന് വിശ്രമിക്കുകയായിരുന്ന മാനവേന്ദ്രവർമ്മനെ ഗജപതിഖണ്ടായത്തുമാർ വന്നിരിക്കുന്ന കാര്യം അറിയിച്ചപ്പോൾ തന്നെ ഏറെ സന്തോഷത്തോടെ അയാൾ എഴുന്നേറ്റു, തന്റെ ഊന്നുവടിയൂന്നി പഞ്ചാപകേശനോടൊപ്പം ഉടനെ അവരെരുവരെയും സ്വീകരിക്കുവാൻ അയാൾ പുറത്തേക്കിറങ്ങി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.