അപരാജിതൻ -53 4563

Views : 306391

“കൂട്ടത്തിലുള്ളവരൊക്കെ ഇങ്ങനെയില്ലാതെയാകുകയാണ്,,പുറത്തേക് പോകാൻ പോലും ഭയമാണ്,,എന്താ സാറേ ഇനി ചെയ്യേണ്ടതുന്നത്, കുലോത്തമന് അപകടം പിണഞ്ഞതാണെന്നെങ്കിലും ഓർക്കാം,,അതുപോലെയാണോ മച്ചുനൻ നല്ല മുത്തുവും തിമ്മയ്യൻ മുതലാളിയും ഇപ്പോ ദേ മാവീരനും,,ആരാ ഇത് ചെയ്തേ,,എന്താ ഈ നാടിങ്ങനെ,,മാവീരൻ വലിയൊരു ഉപകാരിയായിരുന്നു,,ഇപ്പോ അവനും പോയി,,ആരാ സാറേ ഇങ്ങനെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന കാലൻ,,എന്തെങ്കിലും ഒന്ന് ചെയ്യൂ,,ആരെന്നെങ്കിലും കണ്ടു പിടിക്കൂ”

“മുത്യാരമ്മേ,,അന്വേഷിക്കാൻ ഒരു മാർഗ്ഗവുമില്ലാത്ത നിലയിലാണ്,,ആരാണ് മാവീരനെ കൊന്നത് എന്ന് ആർക്കുമറിയില്ല,,അവിടെ ആരൊക്കെ വന്നു എന്നോ പോയി എന്നോ ഒരറിവുമില്ല,,പോലീസ് നായയെ കൊണ്ട് വന്നിട്ട് പോലും അതാ വെണ്ണീറായ മാളികയ്ക്ക് ചുറ്റും നടക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നുമില്ല”

അയാൾ നിസ്സഹായനായി പറഞ്ഞു.

“പേടിയാണ്,,വല്ലാത്ത പേടിയാണ്,,മാവീരന്റെ ദേഹം ഓർക്കാൻ കൂടെ വയ്യ,,ആ മുഖത്തിന്റെ കോലം,,,സാറേ അവൻ തന്നെയാകുമിത്,,ആ തിമ്മയ്യൻ മുതലാളിയെ ഒടുക്കിയവനില്ലേ ആ ചണ്ടാലഭൂമിയിലെ,,അവൻ തന്നെയാകും,,എന്തെങ്കിലും ഒന്ന് ചെയ്യ്”

“മുത്യാരമ്മ വിഷമിക്കണ്ട,,,ഞാൻ രണ്ടും കൽപ്പിച്ചു തന്നെയാണ്,,ഒന്നിനെയും ഞാൻ വെറുതെ വിടില്ല,,,അല്പം സമയം എനിക്ക് വേണം,,ഇവിടെ നടന്ന സംഭവങ്ങൾ മഹാശയ൯ സ്വാമിയെ അറിയിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ”

“ഒരു മാർഗ്ഗവുമില്ല,,കലികാശൈലം എന്നത് മനുഷ്യര്പോലും കടക്കാൻ ഭയക്കുന്ന കിഴക്ക൯ ഉൾവനം കഴിഞ്ഞിട്ടുള്ള  ഭാഗത്താണ്,,,അങ്ങോട്ടേക്ക് കാൽനടയായി പോകുന്നത് മിഹിരൻമാർ മാത്രമാ,,അവരാണെങ്കിൽ വെളിച്ചത്തിൽ പുറത്തിങ്ങാത്ത കാടൻമാരും,,മഹാശയനും കൂടപ്പിറപ്പുകളും കലിശപുരത്തു നിന്നും അത്രയും ദൂരം പോകുന്നത് തന്നെ അവരുടെ പ്ലാന്റേഷനിൽ കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്ടറിലാണ്,,,ആ വനമാകെ ക്രൂരമൃഗങ്ങളാണ് വിഹരിക്കുന്നത്..അതിനാൽ നമുക്കാർക്കും  അങ്ങോട്ടേക്ക് പോകുവാൻ ഒരു മാർഗ്ഗവുമില്ല,,മഹാശയനും കൂടപ്പിറപ്പുകളും അവിടെ നിന്നും തിരിക്കുന്നത് ദൃഷ്ടാന്തം കിട്ടിയിട്ട് മാത്രമേയുണ്ടാകൂ,,അത് ചിലപ്പോൾ സൂര്യസേനന്റെ ശിരസിൽ കിരീടം കയറികഴിഞ്ഞതിനു അപ്പുറവും ആകാം,, അത്ര ശക്തിയുള്ള ഉപാസനയാണ് അവർ ചെയ്യുന്നത്,,പുറംലോകവുമായി ഒരു ബന്ധവും പാടില്ലാത്ത കർമ്മങ്ങൾ,,ഈയവസ്‌ഥയിൽ നമുക്കൊന്നും ചെയ്യാൻ  ആകില്ല”

അയാൾക്കുള്ള വെള്ളവുമായി പെൺകുട്ടി വന്നു.അയാൾ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു വെള്ളം വാങ്ങി കൈയിൽ പിടിച്ചു.

അൽപ്പം കഴിഞ്ഞപ്പോൾ മുത്യാരമ്മയുടെ വലംകൈ, മൈത്രേയി അങ്ങോട്ടേക്ക് വരികയുണ്ടായി.

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com