അപരാജിതൻ -53 4678

Views : 310960

ദേവർമഠത്തിൽ :

സാവധാനത്തിൽ കാളവണ്ടി തെളിച്ചു ശംഭുവും കസ്തൂരിയും കുഞ്ഞും ദേവർമഠത്തിന്റെ ഗേറ്റിനു മുന്നിലെത്തി.

വണ്ടിയിൽ നിന്നും കുഞ്ഞിനെ എടുത്ത് ഒക്കത്തിരുത്തി , പാർവ്വതിക്കുള്ള മരുന്ന് പൊതി ഗൗരിമോൾ കൈയിൽ മുറുകെപിടിച്ചു.

മറ്റൊരു പൊതിയിൽ ശിവശൈലത്തുണ്ടായ നല്ല മധുരമുള്ള പൂവൻപഴവും കരുതിയിരുന്നു.

കാളവണ്ടി ഒരു മൂലയിൽ ഒതുക്കികെട്ടി ശംഭുവും കസ്തൂരിയുടെ അരികിലെത്തി.

അവർ തെല്ലു ഭയത്തോടെ ഗേറ്റ് തുറന്നു ഒരു ഓരം ചേർന്നു മഠത്തിലേക്ക് നടന്നു.

കസ്തൂരിയുടെ ഒക്കത്തിരുന്ന ഗൗരിമോൾ വിസ്മയത്തോടെ ആ വലിയ മാളികയും അവിടെ പാർക്ക് ചെയ്ത കാറുകളൂം ഒക്കെ നോക്കി കാണുകയായിരുന്നു.

“നിൽക്ക് ,,നിൽക്കവിടെ ,,” ഉറക്കെയുള്ള ശബ്ദം കേട്ട് അവർ ഭയത്തോടെ നിന്നു.

“എങ്ങോട്ടാ പോകുന്നത്, ഈ ഗേറ്റ്കടന്നു വരാനത്ര ധൈര്യമോ?  ” രാമഭദ്രന്റെ ഭാര്യയായിരുന്നു ഉറക്കെ ചോദിച്ചത്.

അന്നേരം ,

രാമഭദ്രനും രംഗരാജനും ഭുവനേശ്വരി ദേവിയും പൂമുഖത്തേക്ക് വരികയുണ്ടായി.

എല്ലാവരെയും കണ്ടപ്പോൾ കസ്തൂരിക്കും ശംഭുവിനും ഭയമായി.

ഗൗരിമോൾ പേടിയോടെ കസ്തൂരിയെ ഇറുക്കിപ്പിടിച്ചു.

“മഠത്തിന് മുൻമുറ്റത്തൂടെ ഈ നായ്ക്കളെങ്ങെനെയാ വന്നത്, അടിച്ചു പുറത്താക്ക് ആ ശവങ്ങളെ”

അരിശത്തോടെ ഭുവനേശ്വരിദേവി  പുറത്തു നിന്നിരുന്ന വേലക്കാരിയെ നോക്കി ഒച്ചയിട്ടു.

“നാശങ്ങൾ, ഒക്കെ അശുദ്ധമാക്കി, ഇനിയിപ്പോ പുണ്യാഹം തളിച്ച് ശുദ്ധം വരുത്തണം, പുറത്താക്ക് നായ്ക്കളെ ”

ഭുവനേശ്വരി ദേവി കല്പിച്ചപ്പോൾ വേലക്കാരി ഓടി അവർക്കരികിലെത്തി.

“ഇറങ്ങി പോ ”

“എന്താ ?”

“ഇവിടത്തെ കുഞ്ഞിനെ കാണാൻ വന്നതാ ,,മരുന്നുമുണ്ട് അത് കൂടെ കൊടുക്കാനുണ്ടായിരുന്നു”

കസ്തൂരി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

ഗൗരി പേടിച്ചു വിറച്ചു കസ്തൂരിയെ മുറുകെപിടിച്ചിരിക്കുകയായിരുന്നു.

വേലക്കാരി ഉറക്കെ വിളിച്ചു പറഞ്ഞു.

“മരുന്ന് കൊണ്ട് വന്നതാ മഠത്തിലമ്മെ,,പാർവ്വതി തമ്പുരാട്ടിയെ കാണണമെന്നാ പറയുന്നത്”

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com