അപരാജിതൻ -53 4679

Views : 310962

ശ്രീയാളികൈയാളും

ശിവശൈലഭൂവിൽ

അടിയാളാരായ്

വാഴും

അധമ-അശുദ്ധ-നിന്ദ്യ -മ്ലേച്ച- അവർണ്ണ

ചണ്ടാല മാനവർ

നരിനായ് സമാനർ

ശിവശൈലശിവാംശികളിൻ

പ്രതിനിധിയ്ക്ക് മേൽ

തിരു പ്രജാപതിവംശ മുദ്രണം ചെയ്തു നൽകുന്ന രാജശാസനം

രാജശാസനം

രാജശാസനം”

 

പെരുമ്പറ നിർത്താതെ മുഴങ്ങി.

മുത്തശ്ശന്മാരും മറ്റുള്ളവരും ഭയത്തോടെ എന്താണ് ശാസനമരുളുന്നത് എന്നറിയുവാൻ കാതോർത്തു.

അതെ സമയം തന്നെ

 

ശിവശൈലത്തിനു മുന്നിലായി കറുത്ത ബെൻസ്കാർ വന്നു നിന്നു.

അതിനു പിന്നാലെ മറ്റുള്ള വാഹനങ്ങളും.

ബെൻസ് കാറിൽ നിന്നും

മാനവേന്ദ്രവർമ്മനും വിജയേന്ദ്ര ഗജപതിയും അജയേന്ദ്ര ഗജപതിയും പുറത്തേക്കിറങ്ങി.

മറ്റു വാഹനങ്ങളിൽ നിന്നും ഗജപതിമാരുടെ കരുത്തന്മാരായ സേവകരും ഇറങ്ങി.

അവരുടെ കൈകളിലെ ആയുധങ്ങളും കരുത്തുറ്റ മൂരികളുടെ പോലുള്ള അവരുടെ ശരീരവും കണ്ടപ്പോൾ തന്നെ ശിവശൈലനിവാസികൾ ഭയപ്പാടോടെ പരസ്പരം നോക്കി.

മാനവേന്ദ്രവർമ്മനെ കണ്ടപ്പോൾ പ്രഘോഷകൻ കൈകൂപ്പി വണങ്ങി.

മാനവേന്ദ്ര വർമ്മൻ ഇറങ്ങിയപ്പോൾ തന്നെ കവാടത്തിനരികിലെ ഒരാൾപൊക്കമുള്ള ശിവലിംഗം കണ്ടമാത്രയിൽ മുഖത്ത് കോപവും വെറുപ്പും തിരതല്ലി.

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com