അപരാജിതൻ -53 4568

Views : 306536

“നിജമാ ! ചപ്പുണ്ണി”

“ആമാ വൈഗമ്മ ,,അത് അവരോട് കാതലി എന്ട്രെ നാൻ നെനക്കിറെൻ,,,ലവർ”

വൈഗയുടെ മുഖം ചുവന്നു.

കണ്ണുകൾ നിറഞ്ഞു.

ചുണ്ടു കൂട്ടി തേങ്ങിതുടങ്ങി.

വൈഗമ്മാ ,,ഇത് യാര്ക്കും തെരിയ വേണ്ടാം,,,നാൻ അന്ത പൊണ്ണേ പട്രി തേടി ഉങ്കളുക്ക് തകവൽ തരുകിറെൻ,,നീങ്കള് ഭയപ്പെട വേണ്ടാം”

അത്രയും പറഞ്ഞു ചപ്പുണ്ണി, അവിടെ നിന്നും യാത്ര പറഞ്ഞു.

ആയിരം കിട്ടിയ സന്തോഷത്തിൽ സൈക്കിളിൽ കയറി അങ്ങാടിയിലേക്ക് ഉടുപ്പും കൂടെയൊരു കൂളിംഗ് ഗ്ലാസ്സും വാങ്ങാനായി പുറപ്പെട്ടു.

സങ്കടവും ദേഷ്യവും കൊണ്ട് വൈഗ പുസ്തകമെല്ലാം ഊഞ്ഞാലിനടുത്തു വെച്ചിട്ട്

“യാരന്ത പൊണ്ണ്,,മാമാവോടെ ലവ്വർ ആകുമോ ,,നാൻ ഒരു പൈത്യക്കാരി” അവൾ സങ്കടത്തോടെ സ്വന്തം ശിരസ്സിൽ ഒരു കൊട്ട് കൊടുത്ത്  വീട്ടിലേക്ക് നടന്നു.

മുറിയിൽ കയറിയ അവൾ , തന്റെ കട്ടിലിൽ അനിയൻ വെങ്കിടി കിടന്നു മൊബൈൽ ഗെയിം കളിക്കുന്ന കണ്ടു അവനെ വിരട്ടിയോടിച്ചു.

മൊബൈൽ എടുത്തു ആദിയെ വിളിച്ചു.

@@@@@

അതെ സമയം ജീപ്പിൽ

ആദിയും ലോപയും വർത്തമാനം പറഞ്ഞു കുറഞ്ഞ വേഗത്തിൽ പോകുകയായിരുന്നു.

ഫോൺ അടിക്കുന്നത് കേട്ട് അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു.

“ഉടപ്പിറന്നോളെ ,,വൈഗയാ ,,,നളിനി അക്കയുടെ മകൾ ”

എന്ന് പറഞ്ഞവൻ ഫോണെടുത്തു.

“വൈഗൂ ” അവനവളെ വിളിച്ചു.

“നീങ്ക ഒന്നും സൊല്ലവേണ്ടാ,,,നാൻ തർകൊല സെയ്‌വേ൯”

അവൾ ആത്‌മഹത്യ ഭീഷണി മുഴക്കിയപ്പോൾ അവൻ വേഗം ജീപ്പ് നിർത്തി.

“എന്താ വൈഗൂ ,,എന്താ നിനക്ക് പറ്റിയത്?” ആശങ്കയോടെ അവൻ ചോദിച്ചു.

“നീങ്ക ഒന്നും ചൊല്ലവേണ്ടാ ,,ഇനി ഉങ്കളെ മാമാ എൻട്രു കൂപ്പിടരുതുക്ക് നാൻ ഇറുക്കമാട്ടേൻ,,നാൻ ഇപ്പൊ ഉടനടിയ തർക്കൊല സെയ്‌വേ൯”

അത് കേട്ടപ്പോൾ അവനാകെ ഭയമായി.

“വൈഗൂ,,ന്റെ പൊന്നല്ലെ ,,,എന്താ കാര്യമെന്ന് പറ ,,അരുതാത്തത് ഒന്നും പറയല്ലേ മോളെ,,നീ ഇല്ലാതെയായാൽ പിന്നെ എനിക്ക് വൈഗൂ എന്ന് വിളിക്കാൻ വേറെയാരാ,,എന്നെ വിഷമിപ്പിക്കല്ലേ കുഞ്ഞേ”

അത് കേട്ടപ്പോൾ എന്തോ അവളുടെ മനസ്സലിഞ്ഞു.

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com