അപരാജിതൻ -53 4663

Views : 309992

“വാ ,,ഇന്ന് നിന്നെ ഞാൻ പാതാളത്തെത്തിക്കും ,,,എന്റെ കരുത്ത് ഇന്ന് നീ ശരിക്കുമറിയും”

അയാൾ അമിതമായ ആത്മവിശ്വാസത്തോടെ അവളുടെ കൈ പിടിച്ചു ഇടനാഴിയിലൂടെ നടന്നു മുറിയിൽ കയറി വാതിലടച്ചു.

@@@@@

താഴെ

“എവിടെ പോവാടി ?” ചാരുവിനെ കണ്ടു മുത്യാരമ്മ കലിയോടെ ചോദിച്ചു.

“ദാ,,ദാദിയമ്മയുടെ അടുത്ത് ” പേടിയോടെ അവൾ പറഞ്ഞു.

“കുലോത്തമന് അവയവം പോയത് കൊണ്ട് നീ ഇപ്പൊ മുകളിലത്തെ മഹാറാണിയോടൊപ്പം  സുഖിച്ചു നടക്കാല്ലേടി,,നാശം പിടിച്ചവളെ”

“ഞാ,,ഞാ,,ഞാൻ ഇവിടത്തെ എല്ലാ പണിയും ചെയുന്നുണ്ട്” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

അന്നേരം

പുറമെ നിന്നും ആളുകൾ വന്നതു കൊണ്ട് അവരെ സ്വീകരിക്കാൻ മുത്യാരമ്മ ശ്രദ്ധ നൽകിയ വേളയിൽ ചാരു അവിടെ നിന്നും മാളികയിലെ  അടുക്കളയിലേക്കോടി.

@@@@@

ബാലുവതു പറഞ്ഞു നിർത്തിയ നേരം ചിന്നു, ബാലുവിനുള്ള മരുന്നും മനുവിനുള്ള ചായയുമായി അങ്ങോട്ടേക്ക് വന്നു.

“മതി ഇനി മരുന്ന് കഴിക്ക് മാഷേ”

ചിന്നു ബാലുവിനുള്ള ഗുളികകൾ ഓരോന്നായി എടുത്തു നൽകി.

ബാലു അത് വാങ്ങി കഴിച്ചു.

ചിന്നു അപ്പോളേക്കും മനുവിന് ചായയും പകർന്നു നൽകി.

അവിടെ വളരുന്ന ഏലക്കയിട്ടു സുഗന്ധപൂരിതമാക്കിയ ചായ.

മനു ചായ കുടിച്ചു കൊണ്ടിരിക്കെ ബാലു ചിന്നുവിനെ നോക്കി.

“നാളെ എന്താ ഡേറ്റ് ചിന്നൂ”

“പതിനൊന്ന് മാഷേ”

“ഇന്നല്ലേ  പൗർണ്ണമി ചിന്നൂ”

“ഹ്മ്മ് ,,ഇന്നാ”

അത് പറയുമ്പോൾ ചിന്നുവിൻ്റെ മുഖത്തൊരു ആശങ്ക പ്രകടമായിരുന്നു.

“അപ്പൊ ,,,,”ബാലു ഒന്ന് നിർത്തി മനുവിനെ വിളിച്ചു.

“മനൂ ,,”

“എന്താ ബാലുച്ചേട്ടാ”

“എടാ നാളെ നീ വരണ്ട,,ഇനി രണ്ടാഴ്‌ച കഴിഞ്ഞു വന്നാൽ മതി.നീ വീട്ടിലൊക്കെ പോയി വാ”

മനു അതുകേട്ടപ്പോൾ ആലോചിച്ചു.

മുൻപെപ്പോഴോ മയൂരി പറഞ്ഞ കാര്യം,,,ബാലുച്ചേട്ടൻ സാധാരണ കറുത്തപക്ഷത്തിൽ ജോലിക്ക് വരാറില്ലായിരുന്നു  എന്ന കാര്യം”

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com