അപരാജിതൻ -53 4663

Views : 309992

“അതെന്താ ബാലുച്ചേട്ടാ ,,എന്നോട് ഇക്കാര്യം മയൂരിയും പറഞ്ഞിട്ടുണ്ട്, ഇന്ന് പൗർണമി ആകുമ്പോ അടുത്ത രണ്ടു ആഴ്ച കൃഷ്ണപക്ഷമല്ലേ,,അപ്പൊ ബാലുച്ചേട്ടനെ കാണാൻ കിട്ടില്ല എന്ന് ..അതെന്താ ബാലുച്ചേട്ടാ,,എന്തേലും കാര്യമുണ്ടോ?”

ബാലു നിശ്ശബ്ദനായികൊണ്ട്‌ ചിന്നുവിനെ ഒന്നുകൂടെ നോക്കി.

“മനൂ ,,ചില കാര്യങ്ങളുണ്ട്, പക്ഷെ അത് നിന്നോട് പറയാൻ നിർവ്വാഹമില്ല, എന്താണെന്നു വെച്ചാൽ അതും മാഷുമായി മാത്രം ബന്ധമുള്ള കാര്യമാണ്, മാഷിന്റെ സ്വകാര്യതയാണ്”

“അപ്പൊ ചിന്നുവെച്ചിക്ക് അറിയില്ലേ?,,ചിന്നുവെച്ചിയും ബാലുച്ചേട്ടന്റെ കൂടെയില്ലേ”

“അറിയാം,,ഞാനെന്റെ മരണം വരെ മാഷിന്റെ കൂടെയുണ്ടാകും,,എന്തെ”

“എന്റെ ചേട്ടനല്ലേ,,അപ്പൊ എനിക്കും അറിയണമെന്ന് തോന്നി,,എന്തേലും എന്റെ ആവശ്യമോ സഹായമോ വേണ്ടിവന്നാൽ ഞാൻ കൂടെയുണ്ടാകില്ലേ,,അതാ ചോദിച്ചത്,അല്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത്

ആയി ദയവായി കരുതരുത്” മനു അറിയിച്ചു.

“മനൂ ,,,”

“എന്താ ബാലുച്ചേട്ടാ?”

“അവൾ പറയുന്നത് നീ മനസ്സിലാക്കടാ,,ഇപ്പോ അതൊന്നും പറയാൻ കഴിയില്ല,,ഈ പതിനഞ്ച്‌ നാൾ എനിക്കേറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്,,അത്രയും മാത്രം നീയറിഞ്ഞാൽ മതി,,നീ നാട്ടിൽ പോയിട്ടൊക്കെ വാടാ,,അനുമോളും അവിടെയില്ലേ,,അവളെയും പോയി കാണ് മനൂ,,നിന്നെ കാത്തിരിക്കുകയായിരിക്കും”

“ഹ്മ്മ് ,,ബാലുച്ചേട്ടൻ പറയുന്നപോലെ,,ഞാൻ നാട്ടിൽ പോയി വരാം,,ഹ്മ്മ് ,,എന്തോ പറയാനാ..”

അവനൊടുവിൽ സമ്മതിച്ചു.

“അല്ല ,,ബാലുച്ചേട്ടാ,,വേറെയൊരു കാര്യം”

“എന്തെ ?”

“അല്ല ,,അപ്പു ഇപ്പോളും പ്രജാപതികളുമായി ഒരു അങ്കം ഉണ്ടായിട്ടില്ലല്ലോ,,മറ്റേ ദ്വിഗ്വിജയയാഗം ഒക്കെ നടക്കാൻ പോകയല്ലേ,,അത് നടന്നു കഴിഞ്ഞാൽ പിന്നെ ശിവശൈലത്തെ അധികാരിയുമായി യുദ്ധം നടക്കുമെന്നോ അധികാരിയെ നാരായണന് ബലി നൽകുമെന്നോ ഒക്കെയല്ലേ നിയമങ്ങൾ,,എല്ലാം അടുത്തടുത്തല്ലേ ,,അപ്പു എന്നാൽ പ്രജാപതികൾ വരെ എത്തിയിട്ടുമില്ല..”

“മനൂ ,,,നീ ചിന്തിക്കുന്നതും പറയുന്നതും ശരിയായ വഴിക്കാണ്,,ഒരു കാര്യം കൂടെ പറയാം,,അന്ന് മറ്റൊരു സംഭവം കൂടെയുണ്ടായി,,ആ സംഭവം എന്തെന്നറിഞ്ഞാൽ ,,ഇപ്പോ ഉള്ള നിന്റെ സംശയങ്ങളൊക്കെ തന്നെ മാറും”

“ആണോ ,,,അത് കൊള്ളാമല്ലോ ,,അതായത് തുടക്കം കുറിച്ച് എന്നു സാരം,,അങ്ങനെ വരുമ്പോൾ അന്ന് ,,അപ്പു ലോപയെ മിഥിലയിൽ ഭാർഗ്ഗവഇല്ലത്ത് കൊണ്ട് പോയി തിരിച്ചു ശിവശൈലത്തേക്ക് പോകുന്ന ആ ദിവസം ,,മറ്റു കാര്യങ്ങളും നടന്നു,,എന്ന പറഞ്ഞോ,,,എന്താ മറ്റു കാര്യങ്ങൾ,,”

മനുവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ ബാലു വീണ്ടും കഥ തുടർന്നു.

@@@@@

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com