അപരാജിതൻ -53 4679

Views : 310962

“ഉവ്വാവ് മാറി കഴിഞ്ഞിട്ട് എപ്പോളും വരാട്ടോ ,,വന്നു കുഞ്ഞിപെണ്ണിന്റെയൊപ്പം കളിക്കാട്ടോ ,,” അവൾ ഗൗരി മോളെ കെട്ടിപ്പുണർന്നു പറഞ്ഞു.

അത് കേട്ടപ്പോൾ കുഞ്ഞിന് ഒരുപാട് സന്തോഷമായി.

അവൾ പലവട്ടം പാർവ്വതിയുടെ മൃദുലമായ കവിളിൽ മുത്തം നൽകി.

ശ്യാം കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ചോകൊലെറ്റ് എടുത്തു കവർ നീക്കി കുഞ്ഞിന് കൊടുത്തു.

ഗൗരി അതിൽ ഒരു കഷ്ണം പൊട്ടിച്ചു പാർവ്വതിയുടെ വായിൽ വെച്ച് കൊടുത്തു.

“ആന്റി കയിച്ചോ,,” എന്നിട്ടൊരു മുത്തവും.

പാർവ്വതിയും ഒരു കഷ്ണം പൊട്ടിച്ചു കുഞ്ഞിന് വായിൽ നൽകി.

“എന്നാ ഞങ്ങള് പോട്ടെ ,,മോളെ ,,മോള് പോയി വിശ്രമിച്ചോ ,,അസുഖം മാറിയിട്ട് ശിവശൈലത്തേക്ക് വരണെ”

“ഉറപ്പായും വരാം ചേച്ചി,,അവിടത്തെ വിശേഷങ്ങളൊക്കെ അറിയുന്നുണ്ട് കേട്ടോ ,,അറിവഴകൻ ഏട്ടന്റെ അടിയും  ഇടിയുമൊക്കെ ”

ചിരിച്ചു കൊണ്ട് പാർവ്വതി പറഞ്ഞു.

അത് കേട്ടപ്പോൾ കസ്തൂരിക്ക് ഉള്ളിലൊരു കുളിരുണ്ടായി.

“അനിയന് മോളെ ഒത്തിരി ഇഷ്ടാട്ടോ,,എപ്പോളും പറയും മോൾടെ കാര്യം”

“ആണോ ,,,ഏട്ട൯ ഒത്തിരി പാവമാ ,,നല്ല ഏട്ടനാ”

“അതെയതെ ,,കുറുമ്പ് ഒരുപാട് കൂടുതലാ,,ഒത്തിരി വാശിയാണ് , കുട്ടികളെ പോലെയാ ചിലപ്പോ,,മോളെ പോലെ തന്നെയാ”

“ഇനി വരുമ്പോ കാണണം ഏട്ടനെ,,അന്ന് വന്നപ്പോ കാണാനും സാധിച്ചില്ല , കണ്ണിനു വയ്യായിരുന്നല്ലോ,,ഏട്ടനോട് എന്റെ അന്വേഷണം പറയണേ ”

“പറയാം മോളെ ,,”

അന്നേരം ഗൗരി മോൾ

“ആന്റി ,,,” സ്വകാര്യമായി പാർവ്വതിയെ വിളിച്ചു.

“എന്താ വാവേ?”

“അതെ ,,,” പാർവ്വതിയുടെ കവിളിൽ അമർത്തി ചുംബിച്ചു.

“വാവേടെ മാമനെ മംഗലം കയിക്കോ”

അത് കേട്ടപ്പോൾ പാർവ്വതി പൊട്ടിച്ചിരിച്ചു.

കസ്തൂരി കുഞ്ഞിനെ വിലക്കിയില്ല , പുഞ്ചിരി തൂകിയിരുന്നു.

” മോൾടെ മാമന് ആന്റീനെ ഇഷ്ടാവോ,,എങ്കിൽ മംഗലം കഴിക്കാം ,,അതുപോരെ ചുന്ദരിപെണ്ണെ”

ഗൗരി കുസൃതിചിരി ചിരിച്ചു കൊണ്ട് കുറെ മുത്തങ്ങൾ നൽകി.

“വാവ മാമനോട് പറയാം,,ആന്റീനെ മംഗലം കയ്ക്കാൻ” അവൾ ഒരു കൊച്ചുകാരണവത്തിയെ പോലെ പറഞ്ഞു.

“കസ്തൂരിയേച്ചി,,മനസ്സില് സങ്കടം വെക്കല്ലേ,,ഒന്നും ഞാനറിയാതെയാ,,എന്റെ മുന്നിൽ നിങ്ങളെ മോശമായി ഒന്നും പറയില്ലായിരുന്നു,,ഞാനതിനു സമ്മതിക്കിലായിരുന്നു” പാർവ്വതി വീണ്ടും കസ്തൂരിയോട് ക്ഷമ യാചിച്ചു.

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com