അപരാജിതൻ -53 4679

Views : 310962

“അവര് പോയി,,അസുഖം മാറി അവിടെ ചെല്ലുമ്പോൾ കണ്ടോളാന്നു പറഞ്ഞിട്ടുണ്ട്,,പാവങ്ങൾ”

“എനിക്കിപ്പോ കാണണം,,എന്നെ അവരുടെ അടുത്തേക്ക് കൊണ്ട് പോ ഏട്ടാ”

അവൾ വാശി പിടിച്ചു.

പാർവതിക്ക് നടക്കാൻ വയ്യാത്ത കാരണം ശ്യാം അവളെ വാരി എടുത്തു.

പൂമുഖത്തേക്ക് ഇറങ്ങി.

എല്ലാവരും അവളെ എടുത്തു കൊണ്ട് ശ്യാം വരുന്നത് കണ്ടു അത്ഭുതപ്പെട്ടു.

ഭുവനേശ്വരി ദേവി കാര്യം തിരക്കി

“ഇവിടെ എന്നെ കാണാനല്ലേ ശുദ്ധവും വൃത്തിയും നോക്കേണ്ടൂ,,ഞാൻ അവിടെപ്പോയി കണ്ടോളാ അവരെ ” പാർവ്വതി  അവരോടു പറഞ്ഞു.

ശ്യാം അപ്പോളേക്കും അവളെ കൊണ്ടുപോയി കാറിൽ  പിൻസീറ്റിൽ ഇരുത്തി.

കാർ വേഗമോടിച്ചു പുറത്തേക്ക് കൊണ്ടുപോയി.

മുന്നോട്ട് പോയികൊണ്ടിരുന്ന കാളവണ്ടിയുടെ അരികിൽ കൊണ്ട് വന്നു നിർത്തി.

ശ്യാം പുറത്തേക്ക് ഇറങ്ങി , കാറിൽ പാർവ്വതിയെ കണ്ടപ്പോൾ കാളവണ്ടിയിൽ നിന്നും കസ്തൂരി കുഞ്ഞിനേയും എടുത്ത് ഇറങ്ങി.

കാറിനരികിലേക്ക് വന്നു.

പാർവ്വതി കസ്തൂരിയെയും കുഞ്ഞിനേയും പിൻസീറ്റിൽ ഇരുത്തി.

കുഞ്ഞിനെ വാരിയെടുത്തു.

“വേണ്ടാ ന്റി ,,വാവ ചീത്തയാ,,ആന്റിക്ക് ഉവ്വാവ് വരും ” നിഷ്കളങ്കമായി ഗൗരി മോൾ പറഞ്ഞു.

അത് കേട്ടപ്പോൾ പാർവതി കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു

“ആരാ ന്റെ വാവേനോട് ഇങ്ങനെ പറഞ്ഞേ,ആന്റീടെ വാവയാ ,,ഒരു ചീത്തയുമല്ല,, ആന്റീടെ പൊന്നാ ,,പൊന്നും കുടമാ”

പാർവ്വതി ഗൗരി മോളുടെ ഇരു കവിളുകളിലും നെറ്റിയിലും ചുണ്ടിലും മുത്തം നൽകി.

“ചേച്ചി,,വിഷമിക്കല്ലേ ഒക്കെ ജാതിപിശാശുക്കളാ..ഞാൻ മാപ്പു ചോദിക്കുന്നു”

പാർവ്വതി കസ്തൂരിയുടെ കൈയിൽ പിടിച്ചു ക്ഷമചോദിച്ചു.

“മാപ്പ് ചോദിക്കല്ലേ  മോളെ, അതൊക്കെ ഒത്തിരി സങ്കടമാ,,,ഞങ്ങളെ കാണാൻ ഈ വയ്യാത്ത അവസ്ഥയിലും ഇങ്ങോട്ട് വന്നില്ലേ,,”

“പിന്നെ വരാതെ ,,എനിക്കിതൊക്കെ അറിഞ്ഞാൽ ഇരിപ്പുറയ്ക്കുമോ”

ഗൗരി പാർവ്വതിയുടെ കവിളിലും നെറ്റിയിലും തലോടി.

കണ്ണിന്റെ ഭാഗത്ത് “ശൂ ,,” എന്ന് പറഞ്ഞു ഊതി.

എന്നിട്ട് പാർവ്വതിയുടെ ഇരു കവിളിലും മുത്തം നൽകി.

“ആന്റി ”

“എന്താ വാവേ”

“വാവേടെ വീട്ടില് വന്നേ ”

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com