അപരാജിതൻ -53 4657

Views : 309832

“ആമാ മാമാ,,,നല്ല പെരിയ പ്രാർത്ഥന സെയ്താരെ,,,അർച്ചന കൂടെ പണിയാച്ചേ”

“അപ്പപ്പാ ,,,നീ നല്ലവനുക്ക് നല്ലവൻ ടാ ചപ്പുണ്ണി,,ഇന്ത മിഥിലയ്ക്കെ നീ പെരിയവൻ ടാ” പെരുമാൾ അവനെ നന്നായി പുകഴ്ത്തി.

“ഇപ്പടി ഒന്നുമേ ചൊല്ലാതെ മാമാ,,,നീ താൻ ഇന്ത മിഥിലയോടെ തലൈവർ”

സപ്പുണ്ണി വളരെ കാര്യമായി തന്നെ പെരുമാളിനെ പുകഴ്ത്തി.

അതെ നിമിഷം

പെരുമാൾ തന്റെ കുപ്പായകീശയിൽ കൈ ഇട്ടു പണം എടുത്ത്  അവനു നേരെ നീട്ടി.

പെരുമാൾ കൈ നീട്ടും മുന്നേ അവൻ കൈ നീട്ടിയിരുന്നു

“ഓ,,,മാമാ ,,ഇതൊന്നുമേ  തേവയില്ലെ,,നീങ്കള് എൻ മാമൻ ,,ഉനക്കാകെ നാൻ ഇനിയും പ്രാർത്ഥന സെയ്‌വെൻ”

അവൻ വിനയത്തോടെ അറിയിച്ചു.

“ഡേയ് ചപ്പുണ്ണി,,നീ നല്ല പുള്ളൈ ,,,നല്ല ഇര്ക്കട്ടും,,,ഇത് പുടീങ്കടാ,,, വെച്ചിരുങ്കോ ”

ആ വാക്കുകൾ കേട്ടപ്പോൾ തന്നെ സപ്പുണ്ണിയുടെ കണ്ണുകൾ ആനന്ദം കൊണ്ട് വിടർന്നു തെളിഞ്ഞു.

പെരുമാൾ , സപ്പുണ്ണിയുടെ കൈയിലേക്ക് പണം നൽകി.

അവൻ അതിശയയത്തോടെ കൈയിലേക്ക് നോക്കിയപ്പോൾ കാണുന്നത്

അഞ്ചുരൂപയുടെ ഒരു നോട്ട്  മാത്രം.

അഞ്ഞൂറോ ആയിരമോ പ്രതീക്ഷിച്ച അവൻ അഞ്ചു രൂപ കണ്ടപ്പോൾ ഒന്നമ്പരന്നു.

“എന്നാ മാമാ ഇത് ,,അഞ്ചേ അഞ്ചു രൂപായാ ,,?”

“ആമാഡേയ്,,,സുമ്മാ പ്രാർത്ഥന സെയ്യകൂടാത്,, അപ്പടി സെയ്താൽ,, നാരായണർ  കോപപ്പെടുവാര് ,അതിനാലെ അടുത്ത വാട്ടി പ്രാർത്ഥന പണ്ണുമ്പോത് ഇന്ത അഞ്ചു രൂപായെ  നാരായണർ മുന്നാലെ വെച്ചിരിക്കിൻട്ര ഉണ്ടിയിൽ പോട്ടിടുങ്കോ… ഉനക്ക് നല്ലാ വരും”

“മാമാ,,,,,,” സപ്പുണ്ണി നിരാശയോടെ വിളിച്ചു പോയി.

സാധാരണയായി മറ്റുള്ളവർക്ക് ആപ്പ് വെക്കുന്ന സപ്പുണ്ണിക്ക് ഇപ്രാവശ്യം പെരുമാൾ തന്നെ ആപ്പ് വെച്ച് കണ്ണടച്ച് റെഡിയോയിലെ വാർത്തയിൽ മുഴുകി.

സപ്പുണ്ണി ദേഷ്യം പുറത്തു കാണിക്കാതെ പല്ലു ഇറുമ്മി അടുക്കളയിലേക്ക് പോയി സഞ്ചി നളിനിക്ക് കൊടുത്തു.

ഉള്ളിലെ ദേഷ്യം മാറ്റാനായി അടുക്കളയിൽ നിന്നും

പന്ത്രണ്ടു ദോശയും അഞ്ചു മോദകവും നാലഞ്ചു പഴവും കഴിച്ചവൻ അടുക്കള ഭാഗത്തോടെ പുറത്തേക്ക് ഇറങ്ങി.

അപ്പോളാണ് തൊടിയിൽ ഊഞ്ഞാലയിൽ മെല്ലെ ആടി പഠിക്കുന്ന വൈഗയെ കണ്ടത്.

Recent Stories

The Author

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL😍🤩👫💟❤️🧡💛💚💙💜💓💗💖💘💝❣️💌💕💞🤝🤲👍👌✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com