അപരാജിതൻ -53 5360

ശിക്ഷയായി ചപ്പുണ്ണിയ്ക്ക് ഇല്ലത്തെ തൊഴുത്തിന് പിന്നിലുള്ള ചാണകകുഴിയിൽ നിന്നും നൂറു  ചട്ടി ചാണകം കൊണ്ട് പോയി ഇല്ലത്തെ തെങ്ങിൻതോപ്പിൽ കൊണ്ടുപോയിഇടുന്ന വേലയും കൊടുത്തു.

“പെരിയമ്മാ ,,ഇന്ത മാതിരി ദണ്ഡന എനക്ക് താങ്കാതെ ,,നൂറു  റൊമ്പ ജാസ്തി, അത് പത്ത് പോതുമേ,,പ്ലീസ് ,,എങ്കിട്ടെ മന്നിച്ചിട്ങ്കളെ,,” സപ്പുണ്ണി കുഴിയിൽ പെട്ട് എന്ന് മനസ്സിലാക്കിയപ്പോൾ ക്ഷമാപണം നടത്തി.

“ഡേയ് ചപ്പുണ്ണി,,നീ ഇത് സെല്ലവില്ലയാ എൻട്രൽ ഉനക്ക് ചാപ്പാട് പച്ച തണ്ണി കൂടെ കെടക്കമാട്ടെ,,,”

അവനു പച്ചവെള്ളം കൊടുക്കില്ല എന്ന് വല്യമ്മ കട്ടായം പറഞ്ഞു.

“കടവുളെ ,,,എനക്ക്  പച്ച തണ്ണി  കൂടെ കെടക്കമാട്ടാ,,,,!!!”

സപ്പുണ്ണി പിന്നെയൊന്നും നോക്കിയില്ല, ഷർട്ടും കൂളിംഗ് ഗ്ളാസ്സും ഊരി വെച്ചു അവൻ ഒരു കീറ തോർത്തും ഉടുത്തു ഒരു ചട്ടിയും മമ്മട്ടിയുമായി തൊഴുത്തിന് പുറകിലേക്ക്  നടക്കുമ്പോൾ വല്യമ്മ അവനെ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.

“വൈഗാ മുന്നേ പോയ് നിക്ക വേണ്ടാം,,അവൾ ഒനക്ക് ഇതുക്കും പെരിയ ദണ്ഡന തരുവാര്”

വല്യമ്മ മുന്നറിയിപ്പ് നൽകി.

“കടവുളേ ,,,എന്നൈ കൊടുമൈയിത്,,നാനൊരു അപ്പാവി താനേ ,,,” എന്ന പ്രാർത്ഥനയോടെ അവൻ ചാണകകുഴിയിൽ ചാടിയിറങ്ങി ചാണകം ചട്ടിയിൽ നിറച്ചു തോപ്പിൽ കൊണ്ട് നിറക്കുന്ന പണി തുടങ്ങി.

@@@@@@@

മുത്യാരമ്മയുടെ മാളികയിൽ

അവിടത്തെ ഹാളിലെ ഊഞ്ഞാൽ കസേരയിൽ  പിന്നിലേക്ക് തല ചായ്ച്ചു കണ്ണടച്ച് ഇരിക്കുകയായിരുന്നു മുത്യാരമ്മ.

തൊണ്ട മുരടുന്ന ശബ്ദം കേട്ട് അവർ കണ്ണുകൾ തുറന്നു.

“ഗുണശേഖരൻ സാറായിരുന്നോ, ഇരിക്ക് സാറേ” അവർ മുന്നിലുള്ള കസേര ചൂണ്ടിപറഞ്ഞു.

അയാൾ തൊപ്പിയൂരി കൈയിൽ പിടിച്ചു കസേരയിൽ ഇരുന്നു.

അവർക്ക് വീശികൊണ്ടിരുന്ന പെൺകുട്ടിയോട് അയാൾക്ക് കുടിക്കാനായി വെള്ളം എടുക്കാൻ അവർ പറഞ്ഞു.

അവർ, വിഷണ്ണയായി ഗുണശേഖരനെ നോക്കി.

“എനിക്കിപ്പോൾ വെള്ളം പോലുമിറങ്ങുന്നില്ല, അന്നമുള്ളിലേക്ക് ചെല്ലുന്നില്ല, കണ്ണടയ്ക്കാൻ തന്നെ പേടിയാ, നടക്കുമ്പോൾ കാലിടറുന്ന പോലെ,,,പേടിച്ചാ ഞാനിവിടെ കഴിയുന്നത്, അറിയുമോ നിങ്ങൾക്ക്”

അവർ വികാരവേശത്തോടെ ഗുണശേഖരനോട് പറഞ്ഞു.

അയാൾ ശ്രദ്ധാപൂർവ്വം അവർ പറയുന്നത് കേട്ടിരുന്നു.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.