അപരാജിതൻ -53 5394

അവൾ വിഷമത്തോടെ പറഞ്ഞു.

“ഇല്ലാ ,,അതൊന്നും ഇല്ല ,,ഇങ്ങനെയൊന്നും എന്നോട് പറയരുത് ..പ്രിയപ്പെട്ടവരെല്ലാം മരിച്ചും അല്ലാതെയും എന്നെ വിട്ടു പോയിട്ടേയുള്ളു,,,മരണമെന്ന് കേൾക്കുന്നത് പോലും എനിക്ക് പേടിയാ,,എന്റെ കാര്യത്തിലല്ല,,എന്റെ  പ്രിയപെട്ടവരുടെ കാര്യത്തിൽ,,ഇനി ഒരിക്കലൂം പറയരുത് മരിക്കാൻ പോകുന്നു എന്നൊക്കെ കേട്ടല്ലോ”

“,,വെരി സോറി മാമാ ,,,അന്ത അക്കാകിട്ടേ എൻ സോറി ചൊല്ലുങ്കോ ”

“ശരി ,,പറഞ്ഞേക്കാം ,,ഞാനെന്ന ജീപ്പ് സ്റ്റാർട്ടാക്കിക്കോട്ടെ”

“ആമാ മാമാ ,,ഐ ലവ് യു മാമാ ,,”

അവൾ ഫോൺ വെച്ചു.

“എന്നാ കണ്ണാ ,എന്നാച്ചേ  ?” ലോപ ആദിയോട് ചോദിച്ചു.

“എന്തൊരു കഷ്ടമെന്നോ ,,,എന്ത് പറയാനാ ,, ഈ വൈഗയെ, വല്ലാത്ത വാശിക്കാരിയാ, എന്ത് കേട്ടാലും വിശ്വസിക്കും, പിന്നെ അതോർത്തു തല പുകയ്ക്കും,,എല്ലാം സോൾവ് ആക്കി”

“ആ പന്ന കഴുത ,,ഉളിഞ്ഞുനോക്കി ചപ്പുണ്ണിക്ക് ഒരു പണി കൊടുക്കണം ,,വല്യമ്മേ വിളിച്ചു പറയട്ടെ”

ആദി ഉടനെ തന്നെ പദ്മാവതി വല്യമ്മേ വിളിച്ചു ചപ്പുണ്ണിക്കുള്ള ഒരു ആപ്പ് ഒരുക്കി വെച്ചു ജീപ്പ് എടുത്തു യാത്ര തിരിച്ചു.

@@@@@@

നക്ഷത്രങ്ങൾ നിറഞ്ഞ കളം കളമുള്ള മഞ്ഞഷർട്ടും ഒരു കൂളിംഗ് ഗ്ളാസ്സും ധരിച്ചു ഒരു സിനിമാതാരത്തിന്റെ ഗരിമയോടെ ഭാർഗ്ഗവയില്ലത്തിൻറെ മുറ്റത്തേക്ക് സപ്പുണ്ണി വന്ന സമയം അവനെ കാത്ത് പദ്മാവതി വല്യമ്മ നിൽക്കുന്നുണ്ടായിരുന്നു.അവരെ കണ്ടപ്പോൾ അവൻ നാണത്തോടെ കൂളിംഗ് ഗ്ളാസ് ഊരി കീശയിൽ വെച്ചു.

“പെരിയമ്മാ എപ്പടിയിര്‌ക്കെ നാൻ,,എൻ ചട്ടൈ എപ്പടിരുക്ക്?”

അവൻ അഭിപ്രായം ചോദിച്ചു.

“ഇതേ  വാങ്കരുതുക്ക് യാർ കാസ് കൊടുത്തത്?”

“എങ്കിട്ടെ ഇരുന്തിരന്തത് പെരിയമ്മാ,,,ചട്ടൈ സൂപ്പർ താനേ?”

“സുപ്പെർഡാ,,,അത് പോകട്ടും നീ വൈഗവിടം  എന്ന ചൊന്നേ…?”

വൈഗയോട് എന്താണ് പറഞ്ഞത് എന്ന ചോദ്യം കേട്ടവൻ  ഒന്ന് പരുങ്ങി.

“വൈഗമ്മാകിട്ടേ നാൻ ഒന്നുമേ ചൊല്ലവില്ലയെ പെരിയമ്മാ ?” അവൻ നല്ലപിള്ളയായി പറഞ്ഞു.

“ഡേ,,മുട്ടാളാ ,,,എങ്കിട്ടെ പൊളി ചൊല്ലരുത്ക്ക് ഇവളോ ധൈരിയമാ ഉനക്ക്? ” പദ്മാവതി വല്യമ്മയുടെ കോപം കണ്ടവൻ ഭയന്ന് വിറച്ചു.

“അത് വന്ത് പെരിയമ്മാ നാനെ,,ചിന്ന തപ്പ് നടന്ത് പോയിടിച്ച്”

“ചിന്ന തപ്പാടാ ഇത്,,”

അപ്പുവിന്റെ കൂടെ ഒരു പെണ്ണിനെ കണ്ട കാര്യം അവരോടു സത്യാവസ്ഥ ചോദിക്കാതെ അത് വൈഗയുടെ അടുത്ത് ഇരട്ടിയ്ക്ക് ഇരട്ടിയാക്കി വിളമ്പി കുടുംബം കലക്കുന്ന ഏഷണിപരിപാടി ചെയ്തതിനു അവിടെ അവനെ  വല്യമ്മ നിർത്തിപൊരിച്ചു.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.