അപരാജിതൻ -53 5360

“മാമാ ,,,”

“എന്താടാ ?”

“അന്ത പൊണ്ണ് യാര് ,,ഉന്നോടെ കൂടെ ഒരു പൊണ്ണേ പാത്തേൻ” അവൾ ലോപയെ കുറിച്ച് ചോദിച്ചു.

“ആര് കണ്ടു?”

“യാരും ആവട്ടും ,,അത് നീങ്ക തെരിയ വേണ്ടാം ,,എനക്ക് തെരിയും അത് ഉൻ ലവർ ആകുമെ ,,എതുക്ക് മാമാ നാൻ ഇങ്കെ ഇറുക്കുമ്പോത്  നീങ്ക ലവർ കൂടെ ജീപ്പ്ലെ പയണം സെയ്‌കിരാർ  ” അവൾ വിതുമ്പി.

അവൻ ചിരിക്കണോ കരയണോ എന്ന നിലയിലായി.

അവൻ ലോപയുടെ മുഖത്തേക്ക് നോക്കി സ്വന്തം തലയിൽ രണ്ടു ഇടി ഇടിച്ചു.

“എടി വൈഗൂ ,,ഇതിനാണോ നീ സുയിസൈസ് ചെയ്യാ൯ പോകുന്നത്?”

“ആമാ ,,,നാൻ ഉടനെ തർക്കൊല പണ്ണുവേ൯,, സെയ്യട്ടുമാ?”

“നിന്റെ ‘അമ്മ , എന്റെ കൂടെ ജീപ്പിൽ വന്നാൽ , നിന്റെ ‘അമ്മ എനിക്ക് ലവർ ആകുമോടീ പൊട്ടിപെണ്ണേ”

അവൻ ഗൗരവത്തോടെ ചോദിച്ചു.

അവൾ ഒന്നും മിണ്ടിയില്ല.

“എന്റെ കൂടെയുണ്ടായിരുന്നത് ലോപയാടി ,,,നിന്റെ ‘അമ്മ എനിക്ക് സഹോദരിയല്ലേ,,അതുപോലെ എന്റെ സഹോദരി,,എന്റെ അക്ക ,,പെങ്ങൾ,,,ലോപമുദ്ര എന്ന പേര്”

“അപ്പടിയാ ,,,,,,???” അവൾ ഒരു ശ്വാസമെടുത്ത് ചോദിച്ചു.

“ആ അപ്പടി,,,മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ,,ഞാൻ ലോപയെ കൊണ്ടു വല്യമ്മേയും പാട്ടിയമ്മയേയും കാണിക്കാൻ വന്നതാ ജീപ്പിൽ,,അവരെ കണ്ടു കോവിലിലും പോയി തിരികെ പോകുന്ന വഴിയാ”

“അച്ചച്ചോ ,,,മന്നിച്ചിടുങ്കോ മാമാ ,,നാ൯ തപ്പാ നിനച്ചെൻ ,,,സോറി മാമാ ”

“ഹോ ,,,,,” എന്നവൻ ഒരു നെടുവീർപ്പിട്ട് സ്റ്റിയറിങ് ൽ കൈ പിടിച്ചു.

“ഇപ്പോ പോകാൻ ധൃതിയുള്ളത് കൊണ്ടാ അങ്ങോട്ടേക്ക് വരാതെയിരുന്നത്,,പിന്നീട് ഒരിക്കൽ വരാം ലോപയെയും കൂട്ടി,,മനസിലായോ”

“സോറി മാമാ ,,എന്നോടെ തപ്പ് ,,,വെരി സോറി മാമാ ,,ഇന്ത മാതിരി തപ്പ് മീണ്ടും സെയ്യ മാട്ടേൻ മാമാ”

അവൾ ക്ഷമാപണം നടത്തി.

“ആരാ ഇങ്ങനെ നിന്നോട് പറഞ്ഞത്?’

“മാമാ ,,ചപ്പുണ്ണി ,,ഇത് ചൊല്ലി എങ്കിട്ടെ ആയിരം രൂപയും വാങ്കിയിര്‌ക്കെ” അവൾ സത്യമറിയിച്ചു.

“ആ കള്ളകഴുതയെ ഞാനിന്നു കൊടുക്കുന്നുണ്ട്,,,” ആദി ദേഷ്യപ്പെട്ടു.

“സോറി മാമാ ,,,വെരി സോറി”

“ഹ്മ്മ് സാരമില്ല ,,ഇനി നീ സൂയിസൈഡ് ചെയ്യുമോ വൈഗൂ”

“ഇല്ലാ മാമാ ,,,എങ്കിട്ടെ കോപമായിര്ക്കാതെ മാമാ’

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.