അപരാജിതൻ -53 5360

അവൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ വൈഗ ഊഞ്ഞാലിൽ നിന്നും എഴുന്നേറ്റു.

“നില്ലെടാ,,നാൻ അപ്പാകിട്ടേ കേകട്ടും,,ആയിരം അല്ലെയാ”

“വൈഗമ്മാ ,,ഇത് യാർക്കിട്ടെയും ചൊല്ല വേണ്ടാം ,,ഇന്ത ആയിരം രൂപ വിഷയം ”

“ഇല്ലെടാ ,,,”

വൈഗ വേഗം ഓടി പെരുമാളിന്റെ അടുത്തെത്തി.

“അപ്പാ ,,,”

വൈഗയുടെ വിളികേട്ട് പെരുമാൾ  റേഡിയോ ഓഫ് ആക്കി മുഖം തിരിച്ചു.

“എന്ന പാപ്പാ ?”

“എനക്ക് ആയിരം രൂപ കിടക്കുമാ അപ്പാ ?”

“ആയിരമാ ,,എതുക്ക് ,,,?”

“അപ്പു മാമനുക്ക് ഒരു ഗിഫ്റ്റ്ക്കാകെ ”

“അപ്പടിയാ ,,,കണ്ണേ ” പെരുമാൾ സന്തോഷത്തോടെ ചോദിച്ചു.

“ആമപ്പാ”

അപ്പുവിന് ഗിഫ്റ്റ് എന്ന് കേട്ടപ്പോൾ പെരുമാൾ പോക്കറ്റിൽ നിന്നും നിന്നും അഞ്ഞൂറിന്റെ എട്ടു പത്തു നോട്ടുകൾ  വൈഗയ്ക്ക് നീട്ടി.

അവളതിൽ നിന്നും ആയിരം മാത്രമെടുത്തു.

“ഇതേ മൊത്തമാ ഉന്നുടൻ വെയ്‌ത്തുക്കൊൾ കണ്ണേ, സിന്നമച്ചാന്ക്ക് നല്ല ഗിഫ്റ്റ് കൊടുക്ക വേണ്ടും”

“ഇപ്പൊ ഇതേ പോതും അപ്പാ,,”

അവൾ വേഗം മുറ്റം വഴി പിന്നിലേക്ക് ഓടി.

“ഇതാങ്കോ ചപ്പുണ്ണി ആയിരം ,,,ഇനി അന്ത രഗസിയോം ചൊൽ ഡാ”

ആയിരം രൂപയിൽ അല്പം നേരം നോക്കി അത് വാങ്ങിയവ൯ കണ്ണിലും നെറ്റിയിലും മുട്ടിച്ചു നിക്കർ കീശയിൽ ഭദ്രമായി വെച്ചു.

“വൈഗമ്മാ,,അത് വന്ത് നാൻ,,, കൊഞ്ചം മുന്നാലെ അപ്പു അണ്ണാവേ പാത്തിരിപ്പേൻ, അവരുടെ ജീപ്പിലെ”

“അത്ക്ക് യെന്നാ,,മാമാ ഇല്ലത്തുക്ക് വന്തിരുക്കലാമേ,, പാട്ടിയമ്മാവേ പാക്കരുത്ക്ക്” വൈഗ നിസാരമായി പറഞ്ഞു.

“ആമാ ,,അപ്പു അണ്ണ അങ്കെ വന്താര്,,ഇത് അത് അല്ലൈ പെരിയ രഗസിയോം”

“ഡേയ് ,,,,അത് ചൊല്ലെടാ മുട്ടാൾ,,എന്ന രഗസിയോം ” വൈഗയ്ക്ക് ദേഷ്യം വന്നതിനാൽ അവനെയൊന്നു കുടഞ്ഞു.

അവൻ വീണ്ടും ചുറ്റും നോക്കി.

“വൈഗമ്മ,,,അപ്പു അണ്ണാ കൂടെ നാൻ ഒരു പൊണ്ണേ പാത്തിരുക്കെ,,അവരുടെ കൂടെ ജീപ്പ്ക്ക് ഉള്ളെ അന്ത പൊണ്ണേ ഇരുന്താര്,,ഇത് യാര്ക്കും തെരിയവില്ലയെ,,അന്ത പൊണ്ണ് പെരിയ അഴകാ,, ഉങ്കളെ വിടെ നീണ്ട മുടിയും അഴകാ,,  ഇര്ക്കാര്”

വൈഗ നടുക്കത്തോടെ അവനെ നോക്കി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.