അപരാജിതൻ -53 5216

മാനവേന്ദ്രവർമ്മൻ താംബൂലം ചവച്ചു കൊണ്ട് ചോദിച്ചു.

“വയസ്സറിയച്ച  പതിനാറിനും ഇരുപത്തിഏഴിനും മദ്ധ്യേ പ്രായമുള്ളവർ”

വിജയേന്ദ്ര ഗജപതി ആവശ്യം അറിയിച്ചു.

മാനവേന്ദ്രവർമ്മൻ തന്റെ ഊന്നുവടി നീട്ടി ഗ്രാമവാസികളെ ചൂണ്ടി.

“ഇതിൽ പ്രായം തികഞ്ഞ പതിനാറിനും ഇരുപത്തി ഏഴിനും ഇടയിലെ പിഴച്ച പെണ്ണുങ്ങളൊക്കെ മുന്നോട്ടെക്ക് മാറി നിൽക്ക്”

അയാൾ ഉറക്കെ കൽപ്പന നൽകി.

എല്ലാവരും ഭയത്തോടെ പരസ്പരം നോക്കി അനങ്ങാതെ നിന്നു.

“അനുസരിക്കില്ല അല്ലെ,,,നിങ്ങളോടല്ലെടി കൂത്തിച്ചികളെ ഇങ്ങോട്ട് മാറി നിൽക്കാൻ തമ്പുരാൻ കൽപ്പിച്ചത്”

മണ്ണ് വിറക്കും ഉച്ചത്തിൽ ഗജപതിമാരുടെ പ്രധാന സേവകൻ ചാട്ടക്കാരൻ വിരുത്തൻ അരയിൽ നിന്നും ചാട്ട എടുത്തു നിലത്തു ചുഴറ്റിയടിച്ചു ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി അലറി.

ഭയന്ന് പോയപ്പോൾ പതിനാറിനും ഇരുപത്തിഏഴിനും ഇടയിൽ പ്രായമുള്ള എല്ലാവരും മുന്നോട്ടേക്ക് നടന്നു.

അതിൽ പേടിച്ചരണ്ട് ശിവാനിയും ശൈലജയുമടക്കമുണ്ടായിരുന്നു.

കുട്ടിശങ്കരൻ ശിവാനിക്ക് പിന്നാലെ ഏച്ചി എന്ന് വിളിച്ചു കരഞ്ഞുകൊണ്ടോടി വന്നു.

ശംഭു വേഗമവനേ അങ്ങോട്ടേക്ക് പോകാതെ തടഞ്ഞു പിടിച്ചു.

“എന്റെ ഏച്ചിയെ അവര് ,,അപ്പുവേട്ടനെ കാണുന്നില്ലല്ലോ ,,,” അവൻ അലമുറയിട്ടു.

ഉമാദത്തനും അതുപോലെ മറ്റു രക്ഷിതാക്കളും കരച്ചിലായി.

അവരുടെ കരച്ചിലും അലമുറയും കാതിനു സ്വൈര്യം കെടുത്തിയപ്പോൾ മാനവേന്ദ്രവർമ്മൻ കോപത്തോടെ സ്വാമി മുത്തശ്ശനെ ചൂണ്ടി വിളിച്ചു.

“എടാ പൊലയാടി കെളവാ,,,,,,,,ഇവിടെ വാടാ തേവിടിനായക്കുണ്ടായോനെ,, കൂടെ നിന്റെ ചങ്ങാതിയെയും കൊണ്ടു വാടാ”

ഭയന്ന് വിറച്ചു സ്വാമി മുത്തശ്ശൻ, വൈദ്യർ മുത്തശ്ശനെയും കൂട്ടി കൈകൾ കൂപ്പി അയാൾക്കരികിലേക്ക് ചെന്നു.

ഇരുവരെയും മാനവേന്ദ്രവർമ്മൻ ഒന്ന് നോക്കി.

“ഈ മാധവപുരം മാനവേന്ദ്രവർമ്മൻ അരനൂറ്റാണ്ടുകൾക്ക് ശേഷമാ ഈ മണ്ണിൽ കാലു കുത്തുന്നത്, ഈശ്വരൻ ഇന്നതിനു ഒരു അവസരമുണ്ടാക്കി”

ഇരുവരും അത് കേട്ടു വിറയലോടെ നിന്നു.

“എടാ തള്ളയ്ക്ക് തെരുപട്ടിയിലുണ്ടായ  പൊലയാടി വൈദ്യൻ കെളവാ,”

മാനവേന്ദ്ര൯ ശബ്ദമുയർത്തി വിളിച്ചു.

വൈദ്യർ ഭയത്തോടെ മാനവേന്ദ്രനെ നോക്കി കുമ്പിട്ടു.

“എടാ നായെ ,,കൊല്ലമൊരുപാട് പോയാലും മാനവേന്ദ്രവർമ്മൻ ഒന്നും മറക്കില്ല, നിനക്കുണ്ടായിരുന്നില്ലേ ഒരു ഒടപ്പിറന്നോൾ, പെണ്ണാപിറന്ന ഒരു അഴകി, അവളുടെയത്രയും ഒരുത്തിയും ഈ മാനവേന്ദ്രവർമ്മനെ മോഹിപ്പിച്ചിട്ടില്ല, ഒരു കാലത്തും”

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.