അപരാജിതൻ -53 5360

അതിൽ ശിവാനിയും ശങ്കരനും ഉമാദത്തൻ മാമനും ശൈലജയും അടക്കമെല്ലാവരുമുണ്ടായിരുന്നു.

എല്ലാവരും , ഉൾഭയത്തോടെ പുറത്തേക്കിറങ്ങി വന്നു.

പുറത്തെ ആൾക്കൂട്ടവും ആയുധക്കാരെയും തമ്പുരാക്കന്മാരെയും കണ്ടു എല്ലാവരും ഭയന്നു.

പലരും പരസ്പരം തമ്മിൽ തമ്മിൽ കാര്യങ്ങൾ കൂടെ അറിയിച്ചപ്പോൾ വന്നവർ പൊട്ടികരച്ചിലായി.

പലരും ഭയത്തോടെ അറിവഴകനെയാണ് നോക്കിയതും.

അവനുണ്ടെങ്കിൽ ഒന്നും വരില്ലെന്ന വിശ്വാസം അവർക്കുണ്ടായിരുന്നു.

അവനെ കൂടെ കാണാതെയായപ്പോൾ സകലരും വിറച്ചു പോയി.

@@@@@@

അന്നേരം

ഒരു മാറ്റഡോർ വാൻ ൽഭാഗം മറച്ച ഒരു മിനിലോറി അവിടേക്ക് വരികയുണ്ടായി.

അതിനു മുന്നിൽ Prajapathi Royal Dynasti എന്ന് തങ്കലിപികളാൽ നെയിം ബോർഡ് വെച്ചിരുന്നു.

ശിവശൈലത്തെ സ്ത്രീകളെ  കൊണ്ട് പോകുന്നതിനായി വന്നവാഹനമായിരുന്നു അത്.

അതിൽ നിന്നും ഒരു ജോലിക്കാരനും കൂടെ ആഢ്യ ബ്രാഹ്മണൻ പഞ്ചാപകേശനും ഇറങ്ങി.

പഞ്ചാപകേശൻ വെറ്റിലചെല്ലവും പിടിച്ചു വിഠലനാമം ജപിച്ചു മാനവേന്ദ്രന് അരികിലെത്തി നമസ്കരിച്ചു

അതെ സമയം , ജോലിക്കാരൻ പിന്നിൽ നിന്നും മൂന്നു കസേരകൾ എടുത്തു അവിടേക്കു കൊണ്ട് വന്നു.

മാനവേന്ദ്രവർമ്മനെ തൊഴുതു മൂന്നു കസേരകളും അവിടെയിട്ടു.

അവിടെ നിരന്നു നിൽക്കുന്ന സ്ത്രീജനങ്ങൾക്ക് മുന്നിൽ ഇട്ട ആ മൂന്നു കസേരകളിൽ നടുക്കായി

മാനവേന്ദ്രവർമ്മൻ ഇരിക്കുകയും ഒപ്പം തന്റെ സുഹൃത്തുക്കളായ ഗജപതി ഖണ്ടായത്മാരെ തനിക്ക് ഇരുവശവും ഇരിക്കുവാനായി ക്ഷണിക്കുകയും ചെയ്തു.

അവർ ആ ക്ഷണം സ്വീകരിച്ചു അയാൾക്ക്‌ ഇരുവശത്തുമായി ഇരുന്നു നിരയായി ഭയന്ന് നിൽക്കുന്ന ശിവശൈലക്കാരെ നോക്കിചിരിച്ചു.

“പഞ്ചാപകേശാ”

“അടിയൻ ഇവിടെയുണ്ട്പൊന്നുടയതെ ”

“താംബൂലം ആകാം”

അത് കേൾക്കേണ്ട താമസം പഞ്ചാപകേശൻ നിലത്തിരുന്നു വെറ്റിലചെല്ലം തുറന്നു മൂന്നു താംബൂലം ഒരുക്കി മൂവർക്കും നൽകി.

മൂവരും അത് വായിലേക്ക് ഇട്ടു ചവച്ചു.

“മിത്രങ്ങളെ,,,നാം വാഗ്ദാനം ചെയ്തതു പ്രകാരം ഇതാ ശിവശൈലത്തെ നിറമില്ലാത്ത പിഴച്ച ചണ്ടാലപെണ്ണുങ്ങൾ, ഇതിലാരെയാ വേണ്ടത്, നിങ്ങൾ പറയു”

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.