അപരാജിതൻ -53 5513

സഹോദരങ്ങളെയാണ്.

ഭൂരിഭാഗം പുരുഷന്മാരും അവിടെയില്ല.

കരയുകയും ഒപ്പം തങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടുകൊടുക്കുകയുമല്ലാതെ മറ്റൊരു രക്ഷയുമില്ല എന്നവർക്കും നന്നായിയറിയാം, ശാസനം വഴി കൊട്ടാരമാണ് അവരെ കണ്ടു കെട്ടിയിരിക്കുന്നത്.

പലരും നെഞ്ചത്തടിച്ചും മക്കളെ കെട്ടിപിടിച്ചുമലമുറയിട്ടു.

@@@@@

എല്ലാം കണ്ടു മനസ്സ് നിറഞ്ഞു മാനവേന്ദ്രവർമ്മൻ ഗജപതി സഹോദരന്മാരെ നോക്കി, പടയാളികളെ മുന്നോട്ട് വിളിക്കുവാൻ ആംഗ്യം കാണിച്ചു.

ഗജപതി സഹോദരന്മാർ തങ്ങൾക്ക് പിന്നിൽ നിരന്നു നിൽക്കുന്ന തങ്ങളുടെ കരുത്തന്മാരായ പടപരിവാരങ്ങളിൽ നേതാവായ ചാട്ടക്കാരൻ  വിരുത്തനെ വിളിച്ചു.

ചാട്ടക്കാരൻ വിരുത്തൻ തന്റെ കൂടെയുള്ള സകലരുമായി അരയിൽ നിന്നും ആയുധങ്ങൾ കൈയിൽ പിടിച്ചു കൂട്ടം കൂടി നിൽക്കുന്ന ശിവശൈലക്കാരെ വളഞ്ഞു.

എല്ലാവരും ആയുധധാരികളായ ആളുകളെ കണ്ടപ്പോൾ ഭയന്ന് വിറച്ചു.

മാനവേന്ദ്രവർമ്മൻ, സ്വാമി മുത്തശ്ശന് നേരെ തിരഞ്ഞു.

“എടോ നായപെറ്റ കിളവാ,,,ഇത് മാത്രമല്ലല്ലോ,,ഉള്ളിലും കാണില്ലേ കുറെ എണ്ണങ്ങൾ, എല്ലാഎണ്ണത്തെയും പുറത്തേക്ക് വിളിക്കടോ നശിച്ച ചണ്ടാലചെറ്റേ”

മാനവേന്ദ്രൻ ആജ്ഞാപിച്ചതു കേട്ടപ്പോൾ ഭയത്തോടെ സ്വാമി മുത്തശ്ശൻ എഴുന്നേറ്റു.

“ശംഭൂ ,,,മോനെ ” ഒരു മൂലയിൽ പേടിച്ചരണ്ട് നിൽക്കുന്ന ശംഭുവിനെ അരികിൽ വിളിച്ചു.

അവൻ അദ്ദേഹത്തിന് അരികിലേക്ക് ചെന്നു.

“മോനെ ,,പോയി ഗ്രാമത്തിലെ എല്ലാവരോടും വേഗം പുറത്തേക്ക് വരാൻ പറയു”

“മുത്തശ്ശാ ,,അപ്പുവേട്ടനില്ലാതെ ,,” ശംഭു പറഞ്ഞു നിർത്തിയതും.

“പറയുന്നത് അനുസരിക്കെടാ,,,” മുത്തശ്ശൻ കോപത്തോടെ അവനെ നോക്കി കൈയ്യോങ്ങി.

അവൻ വിറയലോടെ കവാടം കടന്നുള്ളിലേക്ക് നടന്നു.

ശംഖ്‌എടുത്തു ഉച്ചത്തിൽ ഊതി.

ശംഖ്നാദം കേട്ടപ്പോൾ അവിടെ പുറത്തു നടക്കുന്നത് അറിയാതെ വീടുകളിൽ ഉള്ള പെൺകുട്ടികൾ , കൈക്കുഞ്ഞുങ്ങൾ ഉള്ളവർ അങ്ങനെ എൺപതു തോണ്ണൂറിനടുത്തു എണ്ണം പുറത്തേക്കിറങ്ങി വന്നു.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.