അപരാജിതൻ -53 5174

“മക്കളെ,,,

നിങ്ങൾക്കെല്ലാവർക്കും അറിയാം,

നാം ശിവാംശിസമൂഹം അധമരായ ചണ്ഡാലരും,  ജന്മം കൊണ്ട് പ്രജാപതി സിംഹാസനത്തിന് അടിമപ്പെട്ടവരുമാണ്.

അതിനാൽ തന്നെ നമ്മുടെ സ്വത്തും ആരോഗ്യവും പ്രാണനും നമ്മുടെ ഉടമസ്ഥതയുമെല്ലാം പ്രജാപതിസിംഹാസനത്തിന് മാത്രം അവകാശപ്പെട്ടതാണ്,,ഇപ്പോൾ പൊന്നുതിരുമേനി കല്പ്പിച്ചു മുദ്ര പതിപ്പിച്ചയച്ച ഈ രാജശാസനം ,,,”

അദ്ദേഹം ഒന്ന് നിർത്തി , മുഖം തിരിച്ചു , കാറ്റിൽ ഇളകുന്ന ശാസനത്തിലേക്ക് നോക്കി, തുടർന്നു.

“അതനുസരിക്കുവാൻ  നമ്മൾ ഒരോരുത്തരും ബാധ്യസ്ഥരാണ്”

എല്ലാവരും അങ്കലാപ്പോടെ അദ്ദേഹത്തെ നോക്കി.

“സ്വാമിയയ്യാ,,,എന്താ അതിലുള്ളത്, പൊന്നു തമ്പുരാൻ എന്താ ആജ്ഞ നൽകിയിരിക്കുന്നത്”

കൂട്ടത്തിൽ ഒരു മധ്യവയസ്കയായ സ്ത്രീ ചോദിച്ചു.

അദ്ദേഹം ദീര്ഘമായി ഒന്ന് ശ്വസിച്ചു.

“പൊന്നു തമ്പുരാൻ കൽപ്പിച്ചയച്ചിരിക്കുന്നു, ശിവശൈലത്തെ, ശിവാംശികളിൽ ഇരുപത്തിയഞ്ചു യുവതികളെ പ്രജാപതി സിംഹാസനം കണ്ടുകെട്ടിയിരിക്കുന്നു എന്ന്,,”

അത് കേട്ടതും സകലരും ഭയന്ന് വിറച്ചു.

“അയ്യോ,,എന്താ ഈ പറയുന്നത് ?” പലരും നെഞ്ചിലും തലയിലും കൈ വെച്ച് ഭയത്തോടെ ചോദിച്ചു.

“കണ്ടുകെട്ടപെട്ടവർക്ക് പിന്നെ ഈ മണ്ണുമായോ ഇവിടെത്തെ ആരുമായോ ഒരു ബന്ധവും ഉണ്ടാകില്ല , കണ്ടു കെട്ടപെട്ട യുവതികളെ പ്രജാപതി കൊട്ടാരത്തിനു ആർക്കുവേണമെങ്കിലും ദാനം നൽകാനോ, വിൽക്കാനോ അധികാരവും ഉണ്ട്”

സ്വാമി മുത്തശ്ശൻ സങ്കടത്തോടെ വിതുമ്പി.

വൈദ്യർ മുത്തശ്ശൻ നെഞ്ചിൽ കൈ വെച്ച് തന്റെ പെങ്ങൾ അചല നിർമ്മിച്ച, ഇന്ന് തനിക്കറിയാത്ത തന്റെ കൊച്ചുമകൻ താമസിക്കുന്ന മൺവീടിലേക്കും ഒപ്പം വഴിയിറങ്ങുന്ന കുന്നിലേക്കും തന്റെ അപ്പു വരുന്നുണ്ടോ എന്ന്  നോക്കികൊണ്ടേയിരുന്നു.

“അയ്യോ,,ഞങ്ങടെ മക്കളെ കൊണ്ട് പോകുമോ” ഭയത്തോടെ അമ്മമാർ നിലവിളികളോടെ ചോദിച്ചു.

സ്വാമി മുത്തശ്ശൻ മറുപടി പറയാനാകാതെ മുഖം കുനിച്ചു.

“നമുക്കാർക്കും എതിർക്കുവാൻ അവകാശമില്ല, ഇരുപത്തിയഞ്ചു യുവതികളെ കൊണ്ട്പോകാനാ, തമ്പുരാക്കന്മാർ പടയാളികളുമായി വന്നിരിക്കുന്നത്, എല്ലാവരും അനുസരിക്കുക, അവരെ വിട്ടുകൊടുക്കുക”

തളർച്ചയോടെ നെഞ്ച് തടവി സ്വാമി മുത്തശ്ശൻ കവാടപ്പടിയിൽ ഇരുന്നു.

എല്ലാവരും അലമുറയിട്ടു കരഞ്ഞു.

ഇരുപത്തിയഞ്ചു പേരെന്ന് പറയുമ്പോൾ അവരിൽ പലർക്കും നഷ്ടമാകുന്നത് തങ്ങളുടെ പെണ്മക്കളെയാണ്.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.