അപരാജിതൻ -53 5360

രാജശാസനം അവസാനിച്ചപ്പോൾ വീണ്ടും ഉറക്കെ കൊമ്പിൻ ശബ്ദം മുഴങ്ങി.

അതിനൊപ്പം നിർത്താതെ പെരുമ്പറ ശബ്ദമുയർന്നു.

കുന്തക്കാര൯ ഉടനെ സ്വാമി മുത്തശ്ശന് അരികിൽ ചെന്നു.

“വേഗം പോയി രാജശാസനം കൈപറ്റൂ കെളവാ” അയാൾ ഉറക്കെ കൽപ്പിച്ചു.

“അടിയനെങ്ങനെയാ ഇത് കൈപ്പറ്റുക,,പൊന്നുതമ്പുരാന്റെ ശാസനം അടിയങ്ങളെ ഇല്ലാതാക്കുന്നതു പോലെയല്ലേ”

ഭയന്നു വിറച്ചു കൈകൾ കൂപ്പി സ്വാമി മുത്തശ്ശൻ അത് പറഞ്ഞ നേരം

കുന്തക്കാര൯ ശക്തിയിൽ സ്വാമി മുത്തശ്ശന്റെ കരണത്ത് ആഞ്ഞടിച്ചു കൊണ്ടലറി.

“എതിര് പറയുന്നോ കിളവാ ,,അത് കൈപ്പറ്റടാ നായെ”

അടിയുടെ ശക്തിയിൽ വേദന കൊണ്ട് പുളഞ്ഞു നിലതെറ്റി സ്വാമി മുത്തശ്ശൻ നിലത്തേക്ക് വീണു.

നിലവിളിച്ചു കൊണ്ട് വൈദ്യർ മുത്തശ്ശൻ സ്വാമിമുത്തശ്ശനെ പിടിച്ചു.

എന്താ സംഭവിക്കുന്നത് എന്നോ എന്ത് ചെയ്യണെമെന്നോ അറിയാതെ ഗ്രാമവാസികൾ പേടിച്ചരണ്ട് സ്തബ്ദരായി.

കുന്തക്കാരൻ മുത്തശ്ശനെ പിടിച്ചു എഴുന്നേല്പിച്ചു വലിച്ചു കൊണ്ടുവന്നു പ്രഘോഷകന് മുന്നിൽ നിർത്തി.

പ്രഘോഷകൻ രാജമുദ്ര പതിപ്പിച്ച രാജശാസനം സ്വാമി മുത്തശ്ശന് നേരെ നീട്ടി.

പേടിച്ചു വിറച്ചു അദ്ദേഹം ആ രാജശാസനം കൈയ്യേറ്റു വാങ്ങി.

രാജശാസനം ചൊല്ലികേട്ട് കൈയേറ്റു വാങ്ങിയാൽ പിന്നെ അത് അനുസരിക്കുക, സിംഹാസനത്തിന് അടിയാളരായ ശിവാംശികളുടെ കടമയും ഉത്തരവാദിത്വവുമാണ്.

അത് ഉറപ്പ് വരുത്തേണ്ടത് ശിവാംശികളുടെ നേതൃസ്ഥാനത്തു നിൽക്കുന്ന സ്വാമി മുത്തശ്ശന്റെ ബാധ്യതയും.

അദ്ദേഹം അത് എടുത്തു വേച്ചു വേച്ചു കവാടത്തിനു മുന്നിൽ ചെന്നു.

വലത്തേ വാതിലിനോട് ചേർന്ന ആണിയിൽ ആ രാജശാസനം തൂക്കിയിട്ടതിന് ശേഷം ആ ശാസനത്തിൽ നോക്കി കൈകൂപ്പി

“ശങ്കരാ,,,,,,,,” എന്ന് വിളിച്ചു അലറിക്കരഞ്ഞു നിലത്തു കൂനികൂടിയിരുന്നു.

അത് കണ്ടു ശിവശൈലത്തുള്ളവരെല്ലാം ഭയത്തോടെ കാര്യം എന്തെന്നറിയാൻ അദ്ദേഹത്തിന് ചുറ്റും കൂടി.

വൈദ്യർമുത്തശ്ശൻ, സ്വാമി മുത്തശ്ശനെ എഴുന്നേൽപ്പിക്കാൻ നോക്കുമ്പോളും അദ്ദേഹത്തിന്റെ കണ്ണുകൾ ചുറ്റും അറിവഴകനെ പരതുകയായിരുന്നു.

@@@@@

കവാടപ്പടി ഭിത്തിയിലെ ആണിയിൽ തൂക്കിയ രാജശാസനത്തിലേക്ക് നോക്കി, മാനവേന്ദ്രവർമ്മൻ കുന്തക്കാരനെ നോക്കി കൽപ്പിച്ചു.

“പ്രജാപതി പൊന്നുതമ്പുരാന്റെ മുദ്ര വീണ രാജശാസനം, വെറും ചുവരിൽ അല്ലെ പതിപ്പിക്കേണ്ടത്,,അതെടുത്തു കൊണ്ട് വന്നു ആ മണ്ണിൽ തീർത്ത ശിവനെന്ന ചണ്ടാളന്റെ മേൽ വരച്ച അവന്റെ മൂന്നാമത്തെ കണ്ണിൽ കീൽ കയറ്റിയതിൽ അത് തൂക്കിയിട്”

മാനവേന്ദ്രന്റെ കൽപ്പന കേട്ടപ്പോൾ ശിവശൈലക്കാർ ഭയന്നു.

കുന്തക്കാരൻ , ഉടനെ ഒരടി നീണ്ട ആണി എടുത്തു കൊണ്ട് വന്നു.

പ്രഘോഷകൻ രാജശാസനവും കൈയിൽ എടുത്തു.

അവർ ശിവലിംഗത്തിനരികിൽ ചെന്ന് മൂന്നാം കണ്ണായി വരഞ്ഞയിടത്ത് ആണി വെച്ച് ശക്തിയിൽ ചുറ്റിക കൊണ്ട് തറച്ചുകയറ്റി.

കണ്ടവർ ഹൃദയവേദനയോടെ നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു.

ശിവന്റെ മൂന്നാം കണ്ണിൽ ആണി തറച്ചതിൽ രാജശാസനം പ്രഘോഷകൻ ഉറപ്പിച്ചു കെട്ടിത്തൂക്കി,

മുത്തശ്ശന്മാർ സങ്കടത്തോടെ കൈകൾ കൂപ്പി.

 

@@@@

വീശിയടിക്കുന്ന കാറ്റിൽ

മഹാദേവന്റെ മൂന്നാം കണ്ണില് ആണിയടിച്ചു തൂക്കിയുറപ്പിച്ച

പ്രജാപതി സ്വർണ്ണമുദ്ര പതിപ്പിച്ച രാജശാസനം ഇടം വലം ഉലഞ്ഞുകൊണ്ടിരുന്നു.

 

രാജശാസനം ഒരിക്കലും എതിർക്കപ്പെടരുത്.

എതിർത്താൽ അത് സിംഹാസനത്തോടുള്ള യുദ്ധപ്രഖ്യാപനവും.

അതിനാൽ തന്നെ രാജശാസനത്തെ

എതിർക്കുന്നവന് വധശിക്ഷയാണ് രാജനിയമവും.

@@@@@

രാജശാസനം അനുസരിക്കുക ശിവാംശികളുടെ ജന്മം കൊണ്ടുള്ള ഉത്തരവാദിത്തമാണ്.

അതിൽ നിന്നും ഒഴിഞ്ഞു മാറുക അസാധ്യം.

എന്ന വസ്തുത വ്യക്തമായി ബോധ്യമുള്ള സ്വാമി മുത്തശ്ശൻ കരച്ചിലടക്കി കണ്ണുകൾ മേൽമുണ്ട് കൊണ്ട് തുടച്ച് എഴുന്നേറ്റു.

കഠിനഹൃദയനല്ലെന്നാലും ശിവശൈലത്തെ അധികാരി എന്ന നിലയിൽ മുഖത്തും ഭാവം കൊണ്ടും അദ്ദേഹം കാഠിന്യമുള്ളവനായി.

തൃക്കണ്ണിൽ ആണി തറഞ്ഞു പ്രജാപതിശാസനം ഉറപ്പിച്ച, മഹാദേവനെ , അദ്ദേഹം സാഷ്ടാംഗം നമസ്കരിച്ചു.

തനിക്കു ചുറ്റും കൂടിയ ശിവശൈലനിവാസികളുടെ നേർക്ക് നോക്കി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.