അപരാജിതൻ -53 5360

“ഈ നാശത്തെ നീയൊക്കെയിവിടെ ഉയർത്തിയല്ലേ നായ്ക്കളെ ” എന്നയാൾ അലറി.

“മിത്രമേ ,,,നമുക്കതൊക്കെ പൊളിച്ചു കളയാമല്ലോ ,,ഇപ്പൊ ശാന്തനാകൂ ” എന്ന് വിജയേന്ദ്ര ഗജപതി പറഞ്ഞു  സമാധാനിപ്പിച്ചപ്പോൾ മാനവേന്ദ്രവർമ്മൻ ശാന്തനായി.

“ശാസനം തുടരട്ടെ ” മാനവേന്ദ്ര വർമ്മൻ താടി തടവി ആജ്ഞ നൽകി.

അത് കേട്ട് ശാസനപ്രഘോഷകൻ അറിയിപ്പ് തുടർന്നു.

“പ്രജാപതിസിംഹാസനത്തിന്

പ്രളയകാലം അവരെ അടിമകളായ് വർത്തിക്കുന്ന

ശിവശൈലശിവാംശികളായ ചണ്ടാലൻമാർക്ക്

പൊന്നു തമ്പുരാൻ

ശാസനരൂപേണ അറിയിക്കുന്ന കല്പന.

ആയതിനാൽ,,

ശിവശൈലശിവാംശികളിൽ

ലക്ഷണയുക്തരെന്നു തോന്നിക്കുന്ന

ഇരുപത്തിയഞ്ചു യുവതികളെ

ഇതിനാൽ പ്രജാപതിരാജസ്വത്തിലേക്ക് കണ്ടുകെട്ടുന്നു.

കണ്ടുകെട്ടപെടുന്ന ആയവർക്ക്

മേലിൽ  ശിവശൈലഗ്രാമവുമായോ

അവരുടെ ബന്ധുമിത്രാദികളുമായോ

യാതൊരുവിധകും ബന്ധബന്ധനങ്ങൾ  ഉണ്ടാവതല്ല.

അവരുടെ ദേഹവും പ്രാണനും യൗവ്വനവും

ദാനമായോ പ്രതിഫലദ്രവ്യമായോ

നൽകാനുള്ള സകലവിധ അധികാരങ്ങളും

ഇതിനാൽ

പ്രജാപതി രാജസ്വത്തിൽ നിക്ഷിപ്തമായിരിക്കുന്നു”

 

പെരുമ്പറ നിർത്താതെ മുഴങ്ങി.

അത് കേട്ടതും മുത്തശ്സൻമാർ ഭയന്ന് വിറച്ചു കൊണ്ട് തങ്ങളുടെ കൂടെയുള്ള ഗ്രാമവാസികളെ നോക്കി.

അവർക്ക് ശാസനം എന്താണ് പറയുന്നത് എന്ന് വ്യക്തമായിരുന്നില്ല.

പ്രഘോഷകൻ തുടർന്നു.

 

“ആയതിനാൽ

ശിവാംശി ചണ്ടാള സമൂഹത്തിന്റെ അധികാരി

രാജശാസനം ആചരപൂർവ്വം   സ്വീകരിച്ച്

കാലവിളംബം വിനാ അനുസരിച്ച്‌

പൊന്നു തമ്പുരാനോട് കൂറും ആദരവും ഉറപ്പിക്കുവാൻ

ശാസനരൂപേണ കല്പന നൽകുന്നു”

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.