ഗ്രാമമാകെ പൊടിക്കാറ്റ് നിറഞ്ഞു നിന്നു.ആ പൊടിയിൽ പലരും കണ്ണുകൾ ഇറുക്കിയടച്ചു.
ആ മണ്ണ് വിറയലോടെ ഇളകും പോലെയൊരു പ്രതീതി.
പകലായിരുന്നതിനാൽ ശിവശൈലത്തെ പുരുഷന്മാ൪ വേലയ്ക്കും ചന്തയിലും പോയിരുന്നതിനാൽ അവിടെ സ്ത്രീജനങ്ങൾ മാത്രമായിരുന്നു ഭൂരിപക്ഷവും.
ആ സമയം
ശിവശൈലത്തെ കവാടത്തിനു മുന്നിലേക്ക് കൊട്ടാരം വക തുറന്ന ജീപ്പിൽ ഒരു കുന്തകാരനും ഒരു പെരുമ്പറക്കാരനും ഒരു കൊമ്പൂത്ത്കാരനും ആസ്ഥാന കൊട്ടാരപ്രഘോഷകനും അവിടെത്തി.
അവരെ കണ്ട് മുത്തശ്ശന്മാരും മറ്റുള്ളവരും ഉടനെ കവാടത്തിനു പുറത്തേക്ക് വന്നു.
സകലരും അവരെ വണങ്ങി.
കുന്തക്കാരൻ ആദ്യമേ ജീപ്പിൽ നിന്നുമിറങ്ങി കവാടത്തിനു മുന്നിൽ വന്നു നിന്നു.
അയാൾക്കുപിന്നാലെ പെരുമ്പറയും കൊമ്പുമായി മറ്റുള്ള രണ്ടു പേരും.
പിന്നിലായി ചുവന്ന അലുക്കുള്ള തൊപ്പിയും അരയിലും നെഞ്ചിനു കുറുകെയുമായി വീതിയുള്ള പട്ടയും ധരിച്ച് ഡഫെഡദാർ വേഷത്തിൽ കൊട്ടാരശാസനപ്രഘോഷകനും.
എല്ലാവരും ആശങ്കയോടെ അവിടെ നിരന്നു.
എന്തോ പ്രാധാന്യമുള്ള കാര്യമെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു.
പെരുമ്പാറക്കാര൯ വലിയ പെരുമ്പറയില് നീളൻ പുളിവടി കൊണ്ട് പലവട്ടം ആഞ്ഞടിച്ചു.
ധും,,,,ധും ,,,,,ധും ,,,,,ധുംധുംധും,,,,,,, ധുംധുംധും
മൂന്നുവട്ടം ആ ഗ്രാമമാകെ കേൾക്കുമാറ് ഉച്ചത്തിൽ പെരുമ്പറ മുഴക്കി.
നീളമുള്ള കൊമ്പ് ചുണ്ടിനിടയിൽ തിരുകി കൊമ്പൂത്ത്കാരൻ തലപൊക്കി ഉച്ചത്തിൽ കൊമ്പ് ഊതി ശബ്ദമുണ്ടാക്കി.
അതിനു അനുസൃതമായി പെരുമ്പറക്കാരൻ പെരുമ്പറമുഴക്കി.
ധുംധുംധും,,,,,,, ധുംധുംധും
ശാസനപ്രഘോഷകൻ അരക്കെട്ടിലെ പട്ടയിൽ കരുതിയ ചുരുട്ടിവെച്ച രാജശാസനം നിവർത്തി കൈയിൽ ഉയർത്തിപിടിച്ചു.
വീണ്ടും കൊമ്പും പെരുമ്പറയും മുഴങ്ങി.
“ശ്രീമന്നാരായണസേവക
പരമവീരക്ഷത്രിയ
മഹാവീര മഹാധീര മഹാശൂര
സൂര്യചന്ദ്രപ്രഭാവതേജസ്വി
രാജരാജമഹാരാജ മാനവകുലമാണിക്യ
സത്യദയാപതിധർമ്മപതി
നീതിപതിന്യായമാർഗ്ഗി
പ്രജാപാലക പ്രജാപൂജിതഃ
വൈശാലിപ്രജാപതിരാജവംശമന്നവൻ
ശ്രീധർമ്മസേനപ്രജാപതി തിരുമേനി
Evarkkum Ente PERUNNAAL ASHAMSAKAL?????????????????????
Any updates
As I mentioned in almost all the comments , this is probably the best in recent times not ever.
You can take this straight to Rajamouli.
Perunnal gift aayitt varum backi alle harshappi
Tomorrow insha allah