അപരാജിതൻ -53 5360

“വിഷമമായി,,എന്നാലും ഞങ്ങളെ കാണാൻ മോളിങ്ങോട്ട് വന്നില്ലേ,,അപ്പൊ ആ വിഷമമൊക്കെ മാറി,,മോള് വിഷമിക്കണ്ട,,മാറിയിട്ട് വരണം അതെ പറയാനുള്ളൂ”

കസ്തൂരി പാർവ്വതിയെ സമാധാനിപ്പിച്ചു.

കസ്തൂരി കുഞ്ഞിനേയും എടുത്തു യാത്ര പറഞ്ഞു കാളവണ്ടിയിൽ കയറി തിരികെ ശിവശൈലത്തേക്ക് തിരിച്ചു.

ശ്യാമും പാർവ്വതിയും തിരികെ ദേവ൪മഠത്തിലേക്കും.

@@@@@

ശ്‌മശാനഭൂമിയിൽ

കവാടത്തിന് പുറകെ ജീപ്പ് ഒതുക്കി ജീപ്പിൽ നിന്നും ലോപയെ ഇറക്കി അവളുടെ കൈ പിടിച്ചു ആദി ശ്മശാനത്തിനുള്ളിലേക്ക് കടന്നു.

ഇന്നവിടെ രണ്ടു മൂന്നു ചിതകൾ എരിയുന്നുണ്ടായിരുന്നു.

അതിനാൽ ചുടലയും വൃദ്ധനും കാളിചരൺ മാമനും ജോലിഭാരം കൂടുതലായിരുന്നു.

ആദി, വരുന്ന വഴി ഹോട്ടലിൽ നിന്നും അവർക്കുള്ള ഭക്ഷണം വാങ്ങിയിരുന്നു.

കൂടെ മുപ്പതു കുപ്പി വിദേശമദ്യവും

അതിൽ ആഅതിൽ ഇരുപത് നാഗമണി ആശാനും ആ റെണ്ണം ശ്‌മശാനത്തിലേക്കും  ബാക്കി നാലെണ്ണം ശിവശൈലത്തേക്കും.

എല്ലാവരും തളർന്നിരിക്കുന്ന സമയമാണ് അവൻ ഇതെല്ലാമായി ചെന്നത്.

വൃദ്ധൻ സസ്യാഹാരിയായതിനാൽ അദ്ദേഹത്തിന് പച്ചക്കറിയും ബാക്കിയുള്ളവർക്കും കോഴിയും ആടും എല്ലാം അവൻ കരുതിയിരുന്നു.

അവനതു അവർക്കു വിളമ്പി കൂടെ ആവോളം മദ്യവും ഒഴിച്ചു കൊടുത്തു.

അവർക്കൊപ്പം ഒരു സന്തോഷത്തിനു ആദിയും നന്നായി മദ്യപിച്ചു.

ഇരുപതു കുപ്പിയും നാഗമണി ആശാൻ ഉടനെ അകത്താക്കി മൂട്ടിൽ വിവിധ വെളിച്ചത്തിൽ മിന്നി മിന്നിച്ചു ഇരുന്നു.

സാധാരണ കൂടിയ ഐറ്റം കുടിച്ചാലും വലിയതോതിൽ ലഹരി പിടിക്കാത്ത ആദിയ്ക്ക് ഇന്ന് നല്ലപോലെ മദ്യം തലയ്ക്ക് പിടിക്കുകയുണ്ടായി.

ലോപമുദ്ര കുളിച്ചു വരുമ്പോഴേക്കും അവർ നാലുപേരും അടിച്ചു കോൺതെറ്റി കിടക്കുകയായിരുന്നു.

ആദി, ചുടലയെ കെട്ടിപിടിച്ചു ചുടലയുടെ വയറിനു മേലെ കാലും കേറ്റി വെച്ച് കിടക്കുന്ന കാഴ്‌ച കണ്ടപ്പോൾ തന്നെ ലോപയ്ക്ക് ചിരിപൊട്ടി.

പിന്നെയവൾ, അവരെ അവിടെ വിട്ട് എരിയുന്ന ചിതകൾ നോക്കിയിരുന്നു.

@@@@@

ശിവശൈലത്ത്

ഗോശാലയിലെ പശുക്കളൊന്നാകെ ഭയവിഹ്വലരായി അലറിയമറുന്ന ഒച്ച കേട്ട് ഗ്രാമവാസികൾ സകലരും വീടുകളിൽ നിന്നും പുറത്തേക്ക് വന്നു.

എന്തോ ഒരു ദുരന്തം സംഭവിപ്പിക്കാനുള്ള വ്യഗ്രതയോടെ വീശിയടിക്കുന്ന കാറ്റിൽ അവിടത്തെ കരുത്തുറ്റ മരങ്ങൾ പോലും ആടിയുലഞ്ഞു.

ശക്തിയേറിയ കാറ്റിൽ പൊഴിഞ്ഞയിലകൾ കൂട്ടമായി ശിവശൈലത്തിനുള്ളിലേക്ക് വീശിയടിച്ചുകയറി.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.