അപരാജിതൻ -53 5360

“എന്തിന്,,,ഈ വൃത്തികെട്ടവരെന്തിനാ മോളെ കാണുന്നത്,,ആ മരുന്ന് വാങ്ങി കൊണ്ട് വാ,,മോളെയൊന്നും ആരും കാണണ്ട ”

ഭുവനേശ്വരി ദേവി വേലക്കാരിയോട് വിളിച്ചു പറഞ്ഞു.

“അതെ ,,നിങ്ങള് കാൽകുത്തിയപ്പോൾ തന്നെ ശുദ്ധി പോയി,,നിങ്ങള് മരുന്ന് താഴെ വെച്ചേക്കൂ , ഞാൻ വെള്ളം തളിച്ച്  ശുദ്ധി വരുത്തി എടുത്തു തമ്പുരാട്ടിക്ക് കൊടുത്തേക്കാം, നിങ്ങള് പൊയ്ക്കൊള്ളൂ , തമ്പുരാട്ടിയെ കാണാൻ  അനുവാദം കിട്ടില്ല”

ഗൗരി മോൾ അന്നേരവും ആന്റിയെവിടെ എന്ന് ചോദിച്ചു നോക്കുകയായിരുന്നു.

“മോളെ ,,ആന്റിയെ കാണാൻ പറ്റില്ലാ,,നമുക്കെ ഈ മരുന്ന് ഇവിടെ കൊടുത്തിട്ട് പോകാം,,’അമ്മ പിന്നെ ആന്റിയെ കാണിച്ചു തരാം ട്ടോ” എന്ന് കസ്തൂരി പറഞ്ഞപ്പോൾ ഗൗരിമോൾ എങ്ങലോടെ

“വാവയ്ക്ക് ആന്റീനെ കാണണം” എന്ന് പറഞ്ഞുകൊണ്ടു ഗൗരിമോൾ കസ്തൂരിയെ ഇറുക്കി കൈകാലിട്ടടിച്ചു വാശിപിടിച്ചു കരഞ്ഞു.

കസ്തൂരിയാകെ ധർമ്മസങ്കടത്തിലായി.

ശംഭു , കസ്തൂരിയുടെ കൈയിൽ നിന്നും മരുന്ന് വാങ്ങി താഴെ വെച്ച് കൊടുത്തു

“പാർവ്വതി തമ്പുരാട്ടിയെ എന്റെ കുഞ്ഞിന് ഒത്തിരി ഇഷ്ടമാ,,അതാ മോളു കരയുന്നത്, മോൾ കുറെ നേരമായി കരച്ചിലാ,,അതാ ഇങ്ങോട്ടു വന്നത് ,ഒന്ന് പറയാമോ മഠത്തിലമ്മയോട്,, പുറത്തു നിന്നും പാർവ്വതിതമ്പുരാട്ടിയെ കണ്ടിട്ട്  കണ്ടിട്ട് വേഗം ഞങ്ങള് പൊക്കോളാം,,

കസ്തൂരി, വേലക്കാരിയോട് ഒരു വട്ടം കൂടെ അപേക്ഷിച്ചു നോക്കി.

അവർ ഉടനെ പൂമുഖത്തിനു അടുത്ത് പോയി ഇക്കാര്യം അറിയിച്ചു.

“ആ കൊച്ചിന് പാർവ്വതി തമ്പുരാട്ടിയെ ഒത്തിരിയിഷ്ടമാണെന്ന് പോലും, അത് വാശി പിടിച്ചു കരയുന്നത് കൊണ്ട് പുറത്തുനിന്നു ഒരുവട്ടം കണ്ടോട്ടെ എന്ന് ചോദിക്കുന്നു മഠത്തിലമ്മേ”

അത് കേട്ടതും കോപത്തോടെ അവർ ആട്ടി തുപ്പി.

“തെരുവ്പട്ടിയ്‌ക്കൊത്ത ആ  നശിച്ച ചണ്ടാലകൊച്ചിന് എന്റെ കൊച്ചുമകളെ കാണണമെന്നോ,,,ചൂലെടുത്തടിച്ചു ഓടിക്കവരെ,,നാശം പിടിച്ച പട്ടികൾ”

മനസ്സിൽ നിറഞ്ഞ വെറുപ്പും അറപ്പും കോപവും കൊണ്ടവർ, കസ്തൂരിയെ നോക്കിയലറി.

അത്രക്കും മ്ലേച്ഛമായ വാക്കുകൾ, അതും മോളെ കൂടി പറഞ്ഞതും കസ്തൂരിയുടെ ഹൃദയത്തെ ഒരുപാട് നോവിപ്പിച്ചു.

ഒന്നും പറയാനാകാതെ അവളുടെ കണ്ണുകൾ നീരണിഞ്ഞു.

Updated: May 8, 2023 — 11:40 pm

123 Comments

  1. Evarkkum Ente PERUNNAAL ASHAMSAKAL????❤️??????????❣️???????✌️

  2. Any updates

  3. As I mentioned in almost all the comments , this is probably the best in recent times not ever.
    You can take this straight to Rajamouli.

  4. Perunnal gift aayitt varum backi alle harshappi

  5. Tomorrow insha allah

Comments are closed.